ജപ്തി നടപടികളെ പേടിച്ച് വേവലാതിപ്പെടേണ്ട. കുറച്ച് കാര്യങ്ങള്‍ ശ്രദ്ധിക്കൂ

വായ്പകള്‍ക്ക് ഈടുവയ്ക്കുന്ന വീട്, വസ്തുക്കള്‍, വാഹനങ്ങള്‍, ഉപകരണങ്ങള്‍, മറ്റു സ്ഥാപനജംഗമവസ്തുക്കള്‍ ബാങ്കുകള്‍ ഏറ്റെടുത്ത് വില്‍പ്പന നടത്തി കുടിശ്ശികയില്‍ വരവുവയ്ക്കുന്നതാണ് ജപ്തി.

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വ്യക്തിഗത വായ്പ തുടങ്ങി വിവിധ തരത്തിലുളള വായ്പകള്‍ ബാങ്കുകളില്‍ നിന്നു വളരെ വേഗത്തില്‍ ഇന്നു ലഭ്യമാണ്. എന്നാല്‍ വായ്പയുടെ മാസത്തവണകള്‍ കുടിശ്ശിക വരുത്തിയാല്‍ നേരിടേണ്ടി വരുന്ന ജപ്തി നടപടികള്‍ അത്ര എളുപ്പമാവില്ല. ലോണ്‍ എടുത്ത് തൊട്ടടുത്ത മാസം മുതല്‍ പലിശയും മുതലും ഉള്‍പ്പെടുന്ന തുല്യമാസ തവണകള്‍ തിരിച്ചടക്കേണ്ടതാണ്. മൂന്നു മാസം തുടര്‍ച്ചയായി ഇതില്‍ വീഴ്ച വന്നാല്‍ പണം തിരിച്ചുപിടിക്കുന്ന നടപടികള്‍ ആരംഭിക്കും. അതിനു മുന്‍പുതന്നെ മാസതവണ വീഴ്ച വരുത്താനുണ്ടായ കാരണങ്ങള്‍ കാണിച്ച് ബാങ്കുമായി നേരിട്ട് ബന്ധപ്പെടാന്‍ ശ്രണിക്കുന്നതാണ് ഉചിതം. ജപ്തിനടപടികള്‍ ആരംഭിച്ച ശേഷമാണെങ്കില്‍ തുടര്‍നടപടികള്‍ ഒഴിവാക്കാനോ ഇളവുവരുത്താനോ ഉള്ള മാര്‍ഗ്ഗങ്ങള്‍ നിലവിലുണ്ട്. വായ്പാകാലാവധി നീട്ടി വാങ്ങുക, പലിശ ഒഴിവാക്കല്‍, ഒറ്റത്തവണ തീര്‍പ്പാക്കല്‍ തുടങ്ങിയ വഴികള്‍ ആരായാവുന്നതാണ്.

ജപ്തി നടപടികളെ പേടിക്കാതെ നേരിടാം?


വായ്പകള്‍ക്ക് ഈടുവയ്ക്കുന്ന വീട്, വസ്തുക്കള്‍, വാഹനങ്ങള്‍, ഉപകരണങ്ങള്‍, മറ്റു സ്ഥാപനജംഗമവസ്തുക്കള്‍ ബാങ്കുകള്‍ ഏറ്റെടുത്ത് വില്‍പ്പന നടത്തി കുടിശ്ശികയില്‍ വരവുവയ്ക്കുന്നതാണ് ജപ്തി. പത്തുലക്ഷം രൂപയില്‍ താഴെയുള്ള ഭവനവായ്പകള്‍, ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍, വ്യക്തിഗത വായ്പകള്‍ തുടങ്ങിയവയില്‍ നടപടി സ്വീകരിക്കുന്നതിനു മുന്‍പ് ഇടപാടുകാരന്റെ ഭാഗംകൂടി കേള്‍ക്കണമെന്നാണ് സുപ്രീം കോടതി നിര്‍ദേശം. കൂടാതെ ലോണ്‍ ലഭിക്കുന്നതിനായി കൃതൃമ രേഖകള്‍ ഹാജരാക്കുന്ന സന്ദര്‍ഭങ്ങളില്‍ ബാങ്കുകള്‍ക്ക് സിവില്‍-ക്രിമിനല്‍ കോടതികളേയും നേരിടാം.
ഒരുലക്ഷം രൂപയില്‍ കൂടുതലുള്ള വായ്പകളില്‍ മൂന്നുമാസത്തിലധകം തവണകള്‍ കുടിശ്ശിക വരുത്തിയാല്‍ ഈടായി നല്‍കിയിട്ടുള്ള ഭൂമി സെക്യൂരിറ്റൈസേഷന്‍ നിയമപ്രകാരം ബാങ്കുകള്‍ക്ക് വില്‍പ്പന നടത്താം. ജപ്തിനോട്ടീസ് ലഭിച്ച് അറുപതുദിവസത്തിനുള്ളില്‍ വായ്പ തിരിച്ചടക്കുകയോ മറ്റു മാര്‍ഗ്ഗങ്ങള്‍ തേടുകയോ ചെയ്യാത്ത പക്ഷം, ഭൂമി ഏറ്റെടുത്ത നോട്ടീസ് പതിക്കുകയോ ബോര്‍ഡ് വയ്ക്കുകയോ ചെയ്യാവുന്നതാണ്.

ഇടപാടുകാരുടെ അവകാശങ്ങള്‍

മുന്നറിപ്പില്ലാതെയുള്ള അടിയന്തര ജപ്തിനടപടികള്‍ മനുഷ്യാവകാശലംഘനമാണ്. പണം തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് പ്രതിനിധി ഇടപാടുകാരനെ ബന്ധപ്പെടേണ്ട സമയം രാവിലെ 9.30ക്കും വൈകീട്ട് 7മണിക്കുമിടയിലാണ്. റിക്കവറി ഏജന്റുമാരുടെ ഭാഗത്തുനിന്നും മാന്യമല്ലാത്ത പെരുമാറ്റം ഉണ്ടായാല്‍ ഇടപാടുകാരനു പോലീസില്‍ പരാതിപ്പെടാം.

English summary

Consequences while failed to repay the loan amount

The borrower should be aware of what are the consequences if a loan is defaulted, no solution is being sought, or the customer is not willing to cooperate with the bank.
Story first published: Friday, December 23, 2016, 15:48 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X