ആവശ്യമായ തുക ഇല്ലാതിരിക്കല്‍, കാലാവധി കഴിയല്‍, ഒപ്പിലെ വ്യത്യാസം തുടങ്ങി ചെക്ക് മടങ്ങാന്‍ ഒരുപാട് കാരണങ്ങളുണ്ട്. ചെക്കില്‍ പറഞ്ഞ തീയതിയില്‍ ഇടപാട് നടന്നില്ലെങ്കിലും ചെക്ക് ബൗണ്സാവും.
രാജ്യത്ത് ഒട്ടുമിക്ക എല്ലാവരും ഉപയോഗിക്കുന്നതാണ് ചെക്കുകള്‍. ഗവണ്മെന്റ് സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പണമിടപാടുകള്‍ക്ക് ഏറ്റവുമധികം ആശ്രയിക്കുന്നത് ചെക്കാണ് . ചെക്കില്‍ പറഞ്ഞ ദിവസത്തില്‍ പെയ്മെന്റ് നടന്നില്ലെങ്കില്‍ ചെക്ക് മടങ്ങാം. ആവശ്യമായ തുക ഇല്ലാതിരിക്കല്‍, കാലാവധി കഴിയല്‍, ഒപ്പിലെ വ്യത്യാസം തുടങ്ങി ചെക്ക് മടങ്ങാന്‍ ഒരുപാട് കാരണങ്ങളുണ്ട്. ചെക്കില്‍ പറഞ്ഞ തീയതിയില്‍ ഇടപാട് നടന്നില്ലെങ്കിലും ചെക്ക് ബൗണ്സാവും.
അക്കൗണ്ടില്‍ ആവശ്യമായ തുകയില്ലാത്തതുകൊണ്ട് ചെക്ക് മടങ്ങിയാല്‍ അത് ക്രിമിനല്‍ കുറ്റമായാണ് നമ്മുടെ രാജ്യത്ത് കണക്കാക്കുന്നത്. ഒരു ചെക്ക് നല്‍കുന്നതിന് മുന്‍പ് ഫണ്ടിനെ പറ്റിയും മറ്റു കാര്യങ്ങളെ പറ്റിയും ശ്രദ്ധ പുലര്‍ത്തണം. ഒന്നിലേറെ തവണ നിങ്ങളുടെ ചെക്ക് മടങ്ങാന്‍ ഇടയായാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും.
ക്രിമിനല്‍ നടപടികള്‍ നേരിടേണ്ടി വരും
ചെക്ക് മടങ്ങിയതില്‍ കുറ്റക്കാരനാണെന്ന് കണ്ടാല്‍ സെക്ഷന്‍ 138 നെഗോഷിബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് അനുസരിച്ച് കേസ് ചാര്‍ജ് ചെയ്യും. പണം കിട്ടേണ്ട വ്യക്തി 30 ദിവസത്തിനകം പണം നല്‍കേണ്ട വ്യക്തിക്ക് പണമാവശ്യപ്പെട്ട് നോട്ടീസ് അയക്കണം. നോട്ടീസ് ലഭിച്ചിട്ടും 30 ദിവസത്തിനകം വ്യക്തി പണം നല്്കാന് കൂട്ടാക്കിയില്ലെങ്കില്‍ കേസ് ഫയല്‍ ചെയ്യാം.
ഇ എം ഐ അടക്കുമ്പോള്‍ ചെക്ക് മടങ്ങിയാല്‍?
മാസതവണകളില്‍ ചെക്ക് മടങ്ങുമ്പോള്‍ തുടക്കത്തില്‍ ബാങ്ക് സാധാരണ പിഴയും ഫീസുമാണ് ഈടാക്കുക. ജാമ്യമുള്ള ലോണ്‍ ആണെങ്കില്‍ തുടര്‍ച്ചയായി മുന്നറിയിപ്പുകള്‍ നല്കിയ ശേഷം വസ്തുക്കള്‍ ലേലത്തിനു വയ്ക്കും.
സിബില്‍ സ്കോറിനെ ബാധിക്കും
വര്‍ഷങ്ങള്‍ കൊണ്ട് ഉണ്ടാക്കിയ നല്ല ക്രെഡിറ്റ് സ്കോര്‍ തകരാന്‍ ഒരു ചെക്ക് മടങ്ങിയാല്‍ മതി. മോശം ക്രെഡിറ്റ് സ്കോര്‍ ആണെങ്കില്‍ ബാങ്ക് ചിലപ്പോള്‍ ലോണ്‍ അംഗീകരിക്കാതിരിക്കുകയോ അല്ലെങ്കില്‍ കൂടിയ ചാര്‍ജ് ഈടാക്കുകയോ ചെയ്യും.
അതുമാത്രമല്ല ചെക്ക് മടങ്ങിക്കഴിഞ്ഞാല്‍ ബാങ്ക് നിങ്ങളുടെ അക്കൗണ്ടില്‍ നിന്നും വേണ്ട തുക പിഴയായി ഈടാക്കും. അതേ സമയം പേയിയും ചാര്‍ജ് നല്‍കേണ്ടി വരും. പിഴത്തുക ബാങ്കുകള്‍ക്കും അക്കൗണ്ടുകള്‍ക്കും അനുസരിച്ച് വ്യത്യാസപ്പെടും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
