ബില്ല് അടക്കാന്‍ 45 ദിവസത്തെ സമയം ലഭിക്കുന്നു എന്നതാണ് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണമടക്കുമ്പോഴുള്ള ഗുണം.
ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇടപാടുകള്‍ നടത്തുന്ന വ്യക്തികള്‍ക്ക് എല്ലാ മാസവും ക്രെഡിറ്റ് കാര്‍ഡ് സ്റ്റേറ്റ്മെന്റ് ലഭിക്കാറുണ്ട്. ബില്ല് അടക്കാന്‍ 45 ദിവസത്തെ സമയം ലഭിക്കുന്നു എന്നതാണ് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണമടക്കുമ്പോഴുള്ള ഗുണം. കാഷ് ബാക്ക് പോയിന്റ്കളും ആകര്‍ഷണീയമാണ് . സ്ഥിരം ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ ക്രെഡിറ്റ് കാര്‍ഡ് സ്റ്റേറ്റ്മെന്റ് എപ്പോഴും വിലയിരുത്തേണ്ടത് അത്യാവശ്യമാണ്. ക്രെഡിറ്റ് കാര്‍ഡ് സ്റ്റേറ്റ്മെന്റ് വരുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം:-
ട്രാന്സാക്ഷന് വിവരങ്ങള്‍
നിങ്ങള്‍ നടത്തിയ ഇടപാടുകളെ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും, അതായത് കാര്‍ഡ് സൈ്വപ്പ് ചെയ്ത സ്ഥലം, സമയം, തീയതി, അധിക ചാര്‍ജുകള്‍ എന്നിവയെല്ലാം പരിശോധിക്കണം.
ക്രെഡിറ്റ് ലിമിറ്റ്
അടക്കാനുള്ള തുകയും ക്രെഡിറ്റ് ലിമിറ്റും തമ്മിലുള്ള വ്യതാസമാണ് ലഭ്യമായ ക്രെഡിറ്റ് ലിമിറ്റ് എന്ന് പറയുന്നത്. അതായത്, നിങ്ങളുടെ ക്രെഡിറ്റ് ലിമിറ്റ് 50000 രൂപയാണെന്ന് വെക്കുക നിങ്ങള്‍ 2000 രൂപയുടെ ഒരു ഇടപാട് നടത്തിയെങ്കില്‍, അതിനുശേഷം നിങ്ങള്‍ക്ക് ലഭ്യമായ ക്രെഡിറ്റ് ലിമിറ്റ് എന്ന് പറയുന്നത് 48000 രൂപയാണ്.
ക്യാഷ് ലിമിറ്റ്
ക്രെഡിറ്റ് കാര്‍ഡില്‍ നിന്നും പിന്‍വലിക്കാന്‍ കഴിയുന്ന പരമാവധി തുകയാണ് ക്യാഷ് ലിമിറ്റ്. ഇതിനു ശേഷം പണം പിന്‍വലിക്കാന്‍ സാധിക്കില്ല.
ടോട്ടല്‍ എമൗണ്ട് ഡ്യൂ
പലിശയും മറ്റു ചാര്‍ജുകളുമടക്കം നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡില്‍ ആകെ അടക്കാനുള്ള തുകയാണ് ടോട്ടല്‍ എമൌണ്ട് ഡ്യൂ എന്ന് പറയുന്നത്.
മിനിമം എമൗണ്ട് ഡ്യൂ
ക്രെഡിറ്റ് കാര്‍ഡില്‍ നിന്നെടുത്ത മുഴുവന്‍ തുക അടക്കാനാവാത്ത സാഹചര്യങ്ങളില്‍ കുറച്ച് കുറച്ചായി പണം അടക്കാനാവും. 5-20 ശതമാനം തുക വരെ ഇങ്ങനെ അടക്കാം. ഈ ശതമാനം കാര്‍ഡിനനുസരിച്ച് വ്യത്യാസപ്പെടും.
സ്റ്റേറ്റ്മെന്റ് തീയതിയും പെയ്മെന്റ് തീയതിയും
സ്റ്റേറ്റ്മെന്റ് എടുത്ത തീയതി നോക്കിയാല്‍ അടക്കാനുള്ള തുക എത്രയെന്നും ഏത് ദിവസത്തിനുള്ളില്‍ അടക്കണമെന്നും അറിയാം. ക്രെഡിറ്റ് കാര്‍ഡ് ബില്ലടക്കാനുള്ള അവസാന തീയതിയാണ് പെയ്മെന്റ് തീയതി. ഈ ദിവസത്തിനകം പണമടച്ചില്ലെങ്കില്‍ കനത്ത പലിശയും ലേറ്റ്പെയ്മെന്റ് ചാര്‍ജുകളും നല്‍കണം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
