പതിവുപോലെ പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി വര്‍ദ്ധനവ് ഉണ്ടാകുമെന്ന കണക്കുകൂട്ടലില്‍ ബജറ്റിന് ശേഷം സിഗിരറ്റിന് വില വര്‍ദ്ധിപ്പിക്കാന്‍ തന്നെയാണ് കമ്പനികളുടെ നീക്കം.
എല്ലാ തവണത്തെ യൂണിയന് ബജറ്റിലവും പുകവലിക്കുന്നവര്‍ക്ക് പണികിട്ടുമെന്ന് ഉറപ്പാണ്. ഏതൊരു ബജറ്റിലും പതിവായി വിലകൂടുന്ന വസ്തുവാണ് സിഗിററ്റ്. ഈ വരുന്ന ബജറ്റിലും മറിച്ചൊന്നും ഈ രംഗത്തെ കമ്പനികള്‍ പ്രതീക്ഷിക്കുന്നില്ല. പതിവുപോലെ പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി വര്‍ദ്ധനവ് ഉണ്ടാകുമെന്ന കണക്കുകൂട്ടലില്‍ ബജറ്റിന് ശേഷം സിഗിരറ്റിന് വില വര്‍ദ്ധിപ്പിക്കാന്‍ തന്നെയാണ് കമ്പനികളുടെ നീക്കം.

ബജറ്റ് മുന്നില്‍കണ്ട് രാജ്യത്ത് പലയിടത്തും ഇപ്പോള്‍ തന്നെ ചില്ലറ വ്യാപാരികള്‍ സിഗററ്റിന് വിലകൂട്ടി തുടങ്ങിയിട്ടുണ്ട്. ആരോഗ്യപ്രശ്നങ്ങളും, വില്‍പ്പന പരമാവധി കുറയ്ക്കാനുള്ള സര്‍ക്കാറിന്റെ വിവിധ പദ്ധതികളും അല്ലെങ്കില്‍ തന്നെ പുകയില കമ്പനികള്‍ക്ക് കടുത്ത തിരിച്ചടി നല്‍കുന്നുണ്ട്. തങ്ങളുടെ അവസ്ഥ കൂടി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ കേന്ദ്ര സര്‍ക്കാറിനെ സമീപിച്ചിട്ടുണ്ടെന്ന് രാജ്യത്തെ പുകയില കര്‍ഷകരുടെ സംഘടനാ പ്രതിനിധികള്‍ പറയുന്നു. വില്‍പ്പനയും കയറ്റുമതിയും കുറഞ്ഞതോടെ കര്‍ഷകര്‍ക്ക് 22 ശതമാനത്തോളം നഷ്ടമുണ്ടാകുന്നുവെന്നും കര്‍ഷകര്‍ പറയുന്നു.
2012-13 വര്‍ഷത്തെ അപേക്ഷിച്ച് 118 ശതമാനം വില വര്‍ദ്ധനവാണ് ഈ രംഗത്ത് ഉണ്ടായത്. 2014-15 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്ത് സിഗിരറ്റ് വില്‍പ്പന എട്ട് ശതമാനം കുറഞ്ഞിരുന്നു. തുടര്‍ച്ചയായ നാല് വര്‍ഷങ്ങളിലും സിഗിരറ്റ് വ്യാപാര മേഖലയില്‍ സമാന സ്ഥിതി തന്നെയാണ്. വില്‍പ്പന നഷ്ടം കണക്കിലെടുക്കുമ്പോള്‍ 67,000 കോടിയോളം വരും. രാജ്യത്തെ പ്രമുഖ സിഗിരറ്റ് നിര്‍മ്മാണ കമ്പനിയായ ഐടിസി പോലുള്ളവ മറ്റ് രംഗങ്ങളിലേക്ക് കൂടുമാറിയതും ഇക്കാരണത്താല്‍ തന്നെ. കഴിഞ്ഞ അഞ്ച് ബജറ്റുകളിലായി സിഗിരറ്റിന്റെ എക്സൈസ് ഡ്യൂട്ടിയില്‍ 10 മുതല്‍ 15 ശതമാനം വര്‍ദ്ധനവാണ് വരുത്തിയിട്ടുള്ളത്.
More From GoodReturns

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications
