ഒരു നിശ്ചിതപ്രായം കഴിഞ്ഞാല്‍ സ്ത്രീകളില്‍ രോഗങ്ങള്‍ കൂടി വരുന്നു. കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്കു മാത്രമല്ല ഇനിയുള്ള കാലത്ത് ആരോഗ്യപരമായ വെല്ലുവിളികള്‍ നേരിടാനും ഇന്‍ഷൂറന്‍സ് വേണം.
സ്ത്രീകള്‍ ജോലി സ്ഥലങ്ങളിലും വ്യക്തി ജീവിതത്തിലും ഒരുപാട് സമ്മര്‍ദ്ദം അനുഭവിക്കുന്നവരാണ്. അതുകൊണ്ട് തന്നെ ഒരു നിശ്ചിതപ്രായം കഴിഞ്ഞാല്‍ സ്ത്രീകളില്‍ രോഗങ്ങള്‍ കൂടി വരുന്നു. കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്കു മാത്രമല്ല ഇനിയുള്ള കാലത്ത് ആരോഗ്യപരമായ വെല്ലുവിളികള്‍ നേരിടാനും ഇന്‍ഷുറന്‍സ് വേണം. വനിതകളുടെ ആരോഗ്യസുരക്ഷയ്ക്ക് മാത്രമായി ഇപ്പോള്‍ ഒരുപാട് ഇന്‍ഷൂറന്‍സ് പദ്ധതികളുണ്ട്. ഇതാ സ്ത്രീകള്‍ക്കായുള്ള ചില ഇന്‍ഷുറന്‍സ് പ്ലാനുകള്‍:-
എച്ച് ഡി എഫ് സി സ്മാര്‍ട് വുമണ്‍ പ്ലാന്‍
വനിതകളുടെ സമ്പാദ്യം വളരാന്‍ സഹായിക്കുന്ന പ്ലാനാണിത്. റിസ്ക് അനുസരിച്ച് തിരഞ്ഞെടുക്കാന്‍ 4 ഫണ്ടുകളുണ്ട്. ആരോഗ്യം, വിവാഹം, വിദ്യാഭ്യാസം തുടങ്ങിയ ജീവിതഘട്ടങ്ങളില്‍ ഈ പ്ലാന്‍ മുതല്‍ക്കൂട്ടാവും.
ടാറ്റ എ ഐ ജി വെല്ഷൂറന്സ് വുമണ്‍
ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിനു പുറമെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും സുരക്ഷ നല്‍കുന്നതാണ് ഈ പദ്ധതി. 11 മാരകമായ രോഗങ്ങള്‍ ഇതിന്റെ പരിധിയിലുണ്ട്. കാന്‍സറാണെങ്കില്‍ കൂടുതല്‍ ആനുകൂല്യം ലഭിക്കും. അപകടങ്ങള്‍ക്ക് കോസ്മോ റീകണ്‍സ്ട്രക്ഷന്‍ സര്‍ജറിയും നല്‍കുന്നുണ്ട്. ദൈനംദിന ആശുപത്രി ചെലവുകള്‍, രോഗശമനം വരെയുള്ള ചെലവുകള്‍, ഐസിയു-ഐസിസി എന്നിവയുടെ ചെലവും ഈ പദ്ധതിയില്‍ ഉള്‍പ്പെടും.
ബജാജ് അലയന്‍സ് വിമണ്‍ സ്പെസിഫിക് ക്രിട്ടിക്കല്‍ ഇല്‍നസ് ഇന്‍ഷൂറന്‍സ്
8 മാരക രോഗങ്ങളാണ് ഈ ഇന്‍ഷുറന്‍സിന്റെ പരിധിയില്‍ വരുന്നത്. കുട്ടികള്‍ക്കായി വിദ്യാഭ്യാസ ബോണസ്, ജോലി നഷ്ടമായാല്‍ ആനുകൂല്യങ്ങള്‍ എന്നിവ നല്‍കുന്നുണ്ട്. സ്തനാര്‍ബുദം, ഫലോപിയന്‍ റ്റിയൂബ് കാന്‍സര്‍, മൂത്രാശയ രോഗ കാന്‍സര്‍, ഗര്‍ഭാശയ കാന്‍സര്‍, പക്ഷാഘാതം, പൊള്ളല്‍ എന്നീ രോഗങ്ങള്‍ക്കാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുക.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
