ലോണ്‍ അടച്ച് പൂര്‍ത്തിയായി കഴിഞ്ഞാല്‍ ബാങ്കില്‍ നിന്നും 'നോ ഒബ്ജക്ഷന് സര്‍ട്ടിഫിക്കറ്റ്(എന്‍ഒസി)' വാങ്ങിയിരിക്കണം.
ഏതെങ്കിലും ലോണെടുക്കാന്‍ വേണ്ടി നമ്മള് ബാങ്കിനെ സമീപിക്കുമ്പോള്‍ ഒട്ടേറെ രേഖകളാണ് ആവശ്യമായി വരുന്നത്. ഈ രേഖകളെല്ലാം നല്കി ലോണ്‍ വാങ്ങി, കൃത്യമായി അതടച്ചു തീര്‍ത്താലും നിങ്ങളുടെ ചുമതല പൂര്‍ത്തിയാകുന്നില്ല. ലോണ്‍ അടച്ച് പൂര്‍ത്തിയായി കഴിഞ്ഞാല്‍ ബാങ്കില്‍ നിന്നും 'നോ ഒബ്ജക്ഷന് സര്‍ട്ടിഫിക്കറ്റ്(എന്‍ഒസി)' വാങ്ങിയിരിക്കണം. എന്‍ഒസി സമര്‍പ്പിക്കേണ്ടത് പലരും ചെറിയ കാര്യമായി തള്ളിക്കളയുകയാണ് പതിവ്. ലോണടച്ച് പൂര്‍ത്തിയാക്കിയെന്ന് ബോധിപ്പിക്കുന്ന എന്‍ഒസി വാങ്ങിയില്ലെങ്കില്‍ എന്താണ് സംഭവിക്കുക?
സിബില്‍ സ്കോറിനെ ബാധിക്കും
വായ്പയടച്ച് പൂര്‍ത്തിയാകുമ്പോള്‍ ബാങ്കില്‍ നിന്നും എന്‍ഒസി വാങ്ങി അത് സിബിലില്‍ സമര്‍പ്പിക്കാന്‍ മറക്കരുത്. അല്ലെങ്കില്‍ ബാങ്കുകള്‍ ഇതു ചെയ്യുന്നുവെന്ന് ഉറപ്പാക്കിയാലും മതിയാവും. ഈ രേഖ സിബിലില്‍ സമര്‍പ്പിക്കാത്ത പക്ഷം നിങ്ങളുടെ സിബില്‍ സ്കോറിനെ മോശമായി ബാധിക്കും.
എന്‍ഒസി വായ്പ അടച്ചതിനു തെളിവാണ്
പലപ്പോഴും പണം അടച്ചിനുള്ള രസീറ്റ് കൃത്യമായി നമുക്ക് സൂക്ഷിച്ചു വെയ്ക്കാനാകില്ല. എന്‍ഒസി വാങ്ങുന്നതിലൂടെ മുഴുവന്‍ തുകയും നിങ്ങള്‍ അടച്ചു കഴിഞ്ഞുവെന്ന് തെളിയിക്കാന്‍ സാധിക്കും.
നിയമപരമായി സുരക്ഷിതമാകൂ
പലപ്പോഴും ധനകാര്യ സ്ഥാപനങ്ങള്‍ മുന്‍കൈയെടുത്ത് നിങ്ങള്‍ക്ക് എന്‍ഒസി നല്കണമെന്നില്ല. ഇതിനായി ഒരു അപേക്ഷ നല്കി ഭാവിയിലെ നിയമപരമായ നടപടികളില്‍ നിന്നും രക്ഷനേടാന്‍ ശ്രദ്ധിക്കണം. ഇപ്പോള്‍ ചില ധനകാര്യസ്ഥാപനങ്ങള്‍ വെബ് സൈറ്റില്‍ നിന്നും എന്‍ഒസി ഡൗണ്‍ലോഡ് ചെയ്തെടുക്കാന്‍ അനുവദിക്കുന്നുണ്ട്.
വാഹനങ്ങള്‍ക്ക് എന്‍ഒസി നിര്‍ബന്ധമാണ്
വണ്ടി വില്ക്കുമ്പോള് ഒരു സംസ്ഥാനത്തു നിന്നും മറ്റൊരു സംസ്ഥാനത്തേക്കു കൊണ്ടു പോകാന്‍ എന്‍ഒസി നിര്‍ബന്ധമാണ്. അതുകൊണ്ടു തന്നെ ലോണ്‍ അടച്ചു തീര്‍ത്ത ഉടനെ എന്‍ഒസി വാങ്ങിയിരിക്കണം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
