ഒരു രഹസ്യവും പുറത്തുപോകാതിരിക്കാന്‍ ധനകാര്യ മന്ത്രാലയത്തിലെ പ്രത്യേക പ്രസ്സിലാണ് ബജറ്റ് രേഖകള്‍ അച്ചടിക്കുന്നത്.
ഒട്ടനവധി പ്രത്യേകതകളോടെയാണ് ഇത്തവണത്തെ കേന്ദ്ര ബജറ്റ് തയ്യാറാവുന്നത്. നോട്ട് നിരോധനത്തിന് ശേഷമുള്ള ആദ്യത്തെ ബജറ്റായതിനാല്‍ രാജ്യത്തെ സാമ്പത്തിക രംഗം മുഴുവന്‍ ഉറ്റുനോക്കുന്നതിപ്പോള്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയിലേക്കാണ്. എന്തായിരിക്കും അദ്ദേഹം രാജ്യത്തിനായി കരുതിവെച്ചിരിക്കുന്നതെന്നാണ ഏവരും ഉറ്റുനോക്കുന്നത്.
സാധാരണയായി ഫെബ്രുവരിയിലെ അവസാന പ്രവൃത്തി ദിനത്തിലാണ് യൂണിയന് ബജറ്റ് അവതരണം നടത്തിയിരുന്നതെങ്കില്‍ ഇത്തവണ അത് ഫെബ്രുവരി ഒന്ന് ആക്കി മാറ്റി. പൊതു-റെയില്‍ ബജറ്റുകള്‍ ഒരുമിച്ച് അവതരിപ്പിക്കുന്ന ആദ്യ ബജറ്റെന്ന പ്രത്യേകതയും ഉണ്ട്. റെയില്‍വെ ബജറ്റും കേന്ദ്ര ബജറ്റും ഒരുമിച്ച് അവതരിപ്പിക്കാന്‍ സെപ്തംബറിലാണ് കേന്ദ്ര മന്ത്രിസഭ തീരുമാനമെടുത്തത്.
ഒരു കേന്ദ്ര ബജറ്റ് എങ്ങനെ തയ്യാറാക്കപ്പെടുന്നുയെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?ബജറ്റ് തയ്യാറാക്കുന്ന പ്രക്രിയ അത്യന്തം സൂക്ഷമതയോടെയും രഹസ്യ സ്വഭാവം കാത്തുസൂക്ഷിച്ചുകൊണ്ടുമാണ്. ഒരു രഹസ്യവും പുറത്തുപോകാതിരിക്കാന്‍ ധനകാര്യ മന്ത്രാലയത്തിലെ പ്രത്യേക പ്രസ്സിലാണ് ബജറ്റ് രേഖകള്‍ അച്ചടിക്കുന്നത്. പ്രാധാനമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചും ഉപദേശങ്ങള്‍ തേടിയുമാണ് ബജറ്റ് തയ്യാറാക്കലിന്റെ ഓരോ ഘട്ടവും കടന്നു പോകുന്നത്. നോട്ട് നിരോധനത്തിന് ശേഷം സാമ്പത്തിക രംഗത്ത് അനുഭവപ്പെടുന്ന ക്ഷീണം അതിജീവിക്കാന്‍ പൊതുമേഖലയെ കൂടുതല്‍ പരിഗണിക്കുന്ന ബജറ്റാവും ഇത്തവണത്തേതെന്നാണ് സൂചന
ബജറ്റ് തയ്യാറാക്കാനുള്ള നടപടിക്രമങ്ങള്‍ എങ്ങനെയെന്ന് പരിശോധിക്കാം:-
വിവര ശേഖരണം
ബജറ്റ് പതിവിലും നേരത്തെയാക്കണമെന്ന തീരുമാനം മുന്‍പേ എടുത്തിരുന്നതിനാല്‍ ധനകാര്യ മന്ത്രാലയം നേരത്തെ തന്നെ പ്രാരംഭ നടപടികള്‍ തുടങ്ങിയിരുന്നു. ചിലവുകള്‍ കണക്കാക്കാന്‍ വിവിധ മന്ത്രാലയങ്ങില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയാണ് ആദ്യ പണി.
വിവിധ മേഖലയില്‍ നിന്നുള്ളവരുമായി ബജറ്റ് പൂര്‍വ്വ ചര്‍ച്ചകള്‍
വ്യവസായികള്‍, സാമ്പത്തിക വിദഗ്ദര്‍, കാര്‍ഷിക രംഗത്ത് നിന്നുള്ളവര്‍, സംസ്ഥാന ധനകാര്യ മന്ത്രിമാര്‍ തുടങ്ങിയവരുമായുള്ള ബജറ്റ് പൂര്‍വ്വ ചര്‍ച്ചകളാണ് അടുത്ത ഘട്ടം. ഇത്തവണ ഇത്തരം ചര്‍ച്ചകള്‍ നവംബറില്‍ തന്നെ തുടങ്ങിയിരുന്നു. സാധാരണ ഇത് ഡിസംബര്‍, ജനുവരി മാസങ്ങളിലാണ് നടക്കാറുണ്ടായിരുന്നത്.
ബജറ്റ് രേഖകള്‍ തയ്യാറാക്കുന്നതെങ്ങനെ
അതീവ സുരക്ഷയിലാണ് ബജറ്റ് രേഖകള്‍ അച്ചടിക്കുന്നത്. ധനകാര്യ മന്ത്രാലയം പ്രവര്‍ത്തിക്കുന്ന കേന്ദ്ര ഗവണ്മെന്റ് സെക്രട്ടേറിയറ്റില്‍ നോര്‍ത്ത് ബ്ലോക്കിന്റെ താഴത്തെ നിലയിലുള്ള പ്രത്യേക പ്രസിലാണ് അച്ചടി നടക്കുന്നത്. ഇന്റലിജന്‍സ് ബ്യൂറോ ഉദ്ദ്യോഗസ്ഥരാണ് സുരക്ഷയൊരുക്കുന്നത്. ഡിസംബര്‍ മുതല്‍ തന്നെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ധനകാര്യ മന്ത്രാലയത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.
ഉദ്യോഗസ്ഥര്‍ക്ക് വീട്ടില്‍ പോകാന്‍ അനുമതിയില്ല
ബജറ്റ് സംബന്ധമായ ജോലികളില്‍ ഏര്‍പ്പെടുന്ന ഉദ്ദ്യോഗസ്ഥരെ അച്ചടി ജോലികള്‍ തുടങ്ങിക്കഴിഞ്ഞാല്‍ പിന്നെ പുറം ലോകവുമായി ബന്ധപ്പെടാന്‍ അനുവദിക്കില്ല. മുതിര്‍ന്ന ഉദ്ദ്യോഗസ്ഥര്‍ക്ക് മാത്രമാണ് വീട്ടില്‍ പോകാന്‍ പോലും അനുവാദമുള്ളത്.
ബജറ്റിനായുള്ള പ്രസ്സ് റിലീസുകള്‍
ബജറ്റ് അവതരിപ്പിക്കപ്പെടുന്നതിന് രണ്ട് ദിവസം മുമ്പ് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയില്‍ നിന്നുള്ള 20 ഉദ്ദ്യോഗസ്ഥരെ ധനകാര്യ മന്ത്രാലയത്തിലെത്തിക്കും. ഇവരാണ് ഇംഗ്ലീഷ്, ഹിന്ദി, ഉറുദു ഭാഷകളില്‍ പ്രസ് റിലീസുകള്‍ തയ്യാറാക്കുന്നത്. ബജറ്റ് അവതരണം കഴിയുന്നത് വരെ ഇവരെയും പിന്നീട് പുറത്തുവിടില്ല.
യൂണിയന് ബജറ്റ്
ബജറ്റ് അവതരണ ദിവസം പാര്‍ലമെന്റ് സമ്മേളിക്കുന്നതിന് വെറും 10 മിനിറ്റ് മുമ്പ് മാത്രമാണ് ബജറ്റിന്റെ സംക്ഷിപ്ത രൂപം കേന്ദ്ര മന്ത്രിമാര്‍ക്ക് പോലും ലഭിക്കുന്നത്.
More From GoodReturns

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐയുടെ പുതിയ പണനയം: നിങ്ങളുടെ ഹോം ലോൺ ഇഎംഐയിൽ വരാൻ പോകുന്ന മാറ്റങ്ങൾ അറിയാമോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

ക്യൂബ് ഹൈവേസ് ട്രസ്റ്റ് വിപണിയിൽ: നിക്ഷേപകർക്ക് 9% ആദായം ഉറപ്പോ?



Click it and Unblock the Notifications