ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാനിരിക്കുന്ന യൂണിയന് ബജറ്റില്‍ പ്രത്യക്ഷ നികുതികളില്‍ കേന്ദ്ര സര്‍ക്കാര്‍ വന്‍ അഴിച്ചുപണി നടത്തിയേക്കുമെന്ന് ഗുഡ് റിട്ടേണ്‍സ് റിസര്‍ച്ച് റിപ്പോര്‍ട്ടുകള്‍.
ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാനിരിക്കുന്ന യൂണിയന് ബജറ്റില്‍ പ്രത്യക്ഷ നികുതികളില്‍ കേന്ദ്ര സര്‍ക്കാര്‍ വന്‍ അഴിച്ചുപണി നടത്തിയേക്കുമെന്ന് ഗുഡ് റിട്ടേണ്‍സ് റിസര്‍ച്ച് റിപ്പോര്‍ട്ടുകള്‍. നികുതി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചാല്‍ സര്‍ക്കാരിന് കോടികളുടെ ബാധ്യത വരുത്തിവയ്ക്കുമെങ്കിലും സ്വത്ത് വെളിപ്പെടുത്തലിന്റെയും കറന്‍സി പിന്‍വലിക്കലിലൂടെയും മറ്റുമുള്ള വരുമാനം ബാധ്യത ലഘൂകരിക്കുമെന്നും സാമ്പത്തിക വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണത്തെ ബജറ്റിനു മുന്നില്‍ വെല്ലുവിളികള്‍ കൂടുതലാണ്. കറന്‍സി നോട്ട് പിന്‍വലിക്കലും തുടര്‍ന്നുണ്ടായ പ്രതിസന്ധികളും രാജ്യത്തെ സാധാരണ ജനങ്ങളെ മോശമായി തന്നെ ബാധിച്ചിരുന്നു. അതിന്റെ നിഴലില്‍ നിന്ന് പുറത്തു വരികയെന്നതാണ് കേന്ദ്ര സര്‍ക്കാര്‍ നിലവില്‍ നേരിടുന്ന പ്രധാന വെല്ലുവിളി.
നോട്ട് റദ്ദാക്കലിന്റെ ഭാഗമായ വരുമാനം വെളിപ്പെടുത്തല്‍ പദ്ധതിയില്‍ നിന്നുള്ള അധിക വരുമാനവും, സാമ്പത്തിക വളര്‍ച്ചയില്‍ വരാനിരിക്കുന്ന തളര്‍ച്ച നേരിടാനുള്ള ചിലവുകളുമാണ് പുതിയ 2017ലെ യൂണിയന് ബജറ്റിന്റെ ഗതി നിര്‍ണയിക്കുക.
യൂണിയന് ബജറ്റ് 2017-18ല്‍ പ്രഖ്യാപിക്കാന്‍ സാധ്യതയുള്ള ടാക്സ് സംബന്ധമായ ആനുകൂല്യങ്ങള്‍:-
നികുതിരഹിത പരിധി
ബജറ്റില്‍ വ്യക്തി ആദായ നികുതിയില്‍ നികുതിരഹിത ആദായ പരിധി രണ്ടര ലക്ഷം രൂപയില്‍ നിന്നു മൂന്നു ലക്ഷമാക്കുമെന്നും 80സി പ്രകാരം നിക്ഷേപങ്ങള്‍ക്കുള്ള കിഴിവ് ഒന്നര ലക്ഷത്തില്‍ നിന്ന് രണ്ടു ലക്ഷം ആക്കുമെന്നുമാണ് പ്രതീക്ഷ. നികുതിയിളവുള്ള ദീര്‍ഘകാല നിക്ഷേപത്തിന്റെ ലോക്ക് ഇന്‍ പിരീഡ് ഒരു വര്‍ഷത്തില്‍ നിന്നു മൂന്നു വര്‍ഷമായി ഉയര്‍ത്തിയേക്കുമെന്നും സര്‍വ്വേകള്‍ വ്യക്തമാക്കുന്നു.
ഭവന വായ്പയുടെ നികുതി
ഭവന വായ്പയുടെ പലിശക്കുള്ള നികുതി ഇളവ് രണ്ടു ലക്ഷത്തില്‍ നിന്നു മൂന്നു ലക്ഷമായി ഉയര്‍ത്തുമെന്നും, അഞ്ചു വര്‍ഷം ലോക്ക് ഇന്‍ പിരീഡുള്ള ബാങ്ക് ഫിക്സഡ് ഡെപ്പോസിറ്റുകളുടെ കാലാവധി എടുത്തുകളയുകയോ മൂന്നു വര്‍ഷമാക്കി ചുരുക്കുകയും ചെയ്യുമെന്നും ഗുഡ് റിട്ടേണ്‍സ് സാമ്പത്തിക വിദഗ്ദ്ധര്‍ പറയുന്നു.
ആദായ നികുതി
മാറ്റ് നിലവില്‍ 18.5 ശതമാനമാണ്. വരുന്ന ബജറ്റില്‍ ഇത് 15 ശതമാനമായി കറച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വ്യക്തിഗത ആദായനികുതിയില്‍ ഇളവു പരിധി രണ്ടര ലക്ഷത്തില്‍ നിന്നു മൂന്നു ലക്ഷമാക്കി ഉയര്‍ത്തുമെന്നും ഗുഡ് റിട്ടേണ്‍സ് ബജറ്റ് സര്‍വ്വേയില്‍ പറയുന്നു.
ഹ്രസ്വകാല മൂലധന നേട്ടത്തിനുള്ള നികുതി 15 ശതമാനത്തില്‍ നിന്ന് 17.5 ശതമാനമായി ഉയര്‍ത്തിയേക്കുമെന്നും സൂചനകളുണ്ട്.
പരോക്ഷ നികുതി
പരോക്ഷ നികുതി ഘടന തീരുമാനിക്കപ്പെടുന്നത് നേരത്തെ സര്‍ക്കാര്‍ തീരുമാനിച്ചത് പോലെ ജിഎസ്എടി പ്രകാരം തന്നെയാവും. ജൂലൈ ഒന്നു മുതല്‍ ഒന്ന് മുതല്‍ ജിഎസ്ടി പ്രാബല്യത്തില്‍ വരുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു. കോര്‍പ്പറേറ്റ് നികുതി 30 ശതമാനത്തില്‍ നിന്നു ഘട്ടംഘട്ടമായി കുറച്ച് 25 ശതമാനത്തില്‍ എത്തിക്കുമെന്ന് 2015ലെ ബജറ്റില്‍ ധനമന്ത്രി പറഞ്ഞിരുന്നു. വരുന്ന കേന്ദ്ര ബജറ്റില്‍ ഇത് 27.5 ശതമാനമായി കുറച്ചേക്കുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.
More From GoodReturns

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഇന്ധനവിലയിൽ ആശ്വാസം; ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

സ്വാതന്ത്ര്യദിന അവധി: മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് മുന്നറിയിപ്പ്; NAV കട്ട്-ഓഫ് സമയത്തിൽ മാറ്റം വരുന്നു!



Click it and Unblock the Notifications