ഏതൊരു സാധാരണക്കാരന്റേയും സ്വപ്നമാണ് സ്വന്തമായൊരു വാഹനം. സ്വപ്നവാഹനം സ്വന്തമാക്കാന്‍ ഉപഭോക്താക്കളെ സഹായിക്കുന്ന നല്ലൊരു മാര്‍ഗമാണ് വാഹനവായ്പ.
ഏതൊരു സാധാരണക്കാരന്റേയും സ്വപ്നമാണ് സ്വന്തമായൊരു വാഹനം. സ്വപ്നവാഹനം സ്വന്തമാക്കാന്‍ ഉപഭോക്താക്കളെ സഹായിക്കുന്ന നല്ലൊരു മാര്‍ഗമാണ് വാഹനവായ്പ. വായ്പാദാതാക്കളാകട്ടെ ഓരോരുത്തരുടെയും വൈവിധ്യമാര്‍ന്ന ആവശ്യങ്ങള്‍ക്കിണങ്ങുന്ന ക്രിയാത്മകമായ വായ്പകളാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കുന്നത്. നടപടികള്‍ വളരെ ലളിതമാണെങ്കില്ക്കൂടിയും വാഹനവായ്പ എടുക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്.
മികച്ച വാഹനവായ്പകള്‍ എവിടെ?
നിങ്ങള്‍ പുതിയ കാറാണ് വാങ്ങാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ആ ഡീലര്‍ഷിപ്പ് വഴി കാര്‍ ലോണിനായി അപേക്ഷിക്കാം. എല്ലാ കമ്പനി ഡീലര്‍ഷിപ്പുകളിലും ഓട്ടോ ലോണ്‍ ഡെസ്ക്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവര്‍ വായ്പാദാതാക്കളുമായി സംസാരിച്ച് വായ്പ ലഭ്യമാക്കും. കൂടാതെ വാഹനവായ്പക്കായി നിങ്ങള്‍ക്ക് വ്യക്തിപരമായി അടുപ്പമുള്ള ബാങ്കുകളുമായി സംസാരിക്കുകയോ ഓണ്‍ലൈനില്‍ അപേക്ഷിക്കുകയോ ചെയ്യാം. യൂസ്ഡ് കാറാണ് വാങ്ങുന്നതെങ്കില്‍ നിങ്ങള്‍ നേരിട്ട് ബാങ്കില്‍ അപേക്ഷിക്കേണ്ടി വരും. വായ്പയ്ക്കുള്ള നടപടിക്രമങ്ങള്‍ ഒരുപോലെയാണെങ്കിലും പലിശനിരക്കില്‍ വ്യത്യാസം വരും.
ഇക്വേര്ഡ് മന്ത്ലി ഇന്‍സ്റ്റാള്‍മെന്റ്(ഇ എം ഐ) എങ്ങനെ?
പേഴ്സണല്‍ ലോണ്‍, ഭവനവായ്പ തുടങ്ങിയവയിലേതു പോലെ ഇഎംഐ അതായത് മാസതവണകളായാണ് വാഹനവായ്പ തിരിച്ചടയ്ക്കുന്നത്. പോസ്റ്റ് ഡേറ്റഡ് ചെക്കുകള്വഴിയോ ഓട്ടോ ഡെബിറ്റ് (ഇസിഎസ്) വഴിയോ ആണ് പണം ധനകാര്യ സ്ഥാപനത്തിന് ലഭിക്കുന്നത്. വായ്പാദാതാക്കള്‍ വിവിധതരം തിരിച്ചടവ് മാര്‍ഗങ്ങള്‍ ഉപഭോക്താക്കള്‍ക്കായി ആവിഷ്കരിച്ചിട്ടുണ്ട്.
തിരിച്ചടവിന്റെ കാലാവധി
പുതിയ കാറോ മറ്റ് വാഹനമോ ആണ് ഓടുക്കുന്നതെങ്കില് പരമാവധി ഏഴ് വര്‍ഷം വരെ തിരിച്ചടവിന് സമയം ലഭിച്ചേക്കും. യൂസ്ഡ് കാറാണ് വാങ്ങാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ആ കാറിന്റെ പഴക്കം കണക്കാക്കിയായിരിക്കും കാലാവധി നിശ്ചയിക്കുന്നത്.
എത്ര തുക ലഭിക്കും?
കാറിന്റെ ഷോറൂം വിലയുടെ 85 മുതല്‍ 90 ശതമാനം വരെയാണ് സാധാരണയായി ലഭിക്കുന്ന തുക. ചില ബാങ്കുകള്‍ ഓണ്‍ റോഡ് വിലയുടെ ഇത്ര തന്നെ ശതമാനം നല്‍കാറുണ്ട്. നിങ്ങളുടെ ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിച്ച് മറ്റു ധനകാര്യ ആവശ്യങ്ങള്‍ കഴിഞ്ഞുള്ള വരുമാനം കണക്കാക്കിയാണ് പരമാവധി വായ്പാ തുക തീരുമാനിക്കുന്നത്.
More From GoodReturns

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ



Click it and Unblock the Notifications
