നവംബര്‍ എട്ടിന് പ്രഖാപിച്ച നോട്ട് നിരോധനം രാജ്യത്തെ സമ്പദ് വ്യവസ്ഥയെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ കേന്ദ്ര സര്‍ക്കാറിന്റെ പ്രതിഛായക്ക് കൂടുതല്‍ കോട്ടം വരാത്ത രീതിയിലാവും ബജറ്റ്
മോദി സര്‍ക്കാറിന്റെ ഏറ്റവും പ്രധാനപ്പെട്ട ബജറ്റുകളിലൊന്നായിരിക്കും ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ലോക്സഭയില്‍ അവതരിപ്പിക്കുന്നത്. മോദി സര്‍ക്കാറിന്റെ നാലാം ബജറ്റാണ്. നവംബര്‍ എട്ടിന് പ്രഖാപിച്ച നോട്ട് നിരോധനം രാജ്യത്തെ സമ്പദ് വ്യവസ്ഥയെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ കേന്ദ്ര സര്‍ക്കാറിന്റെ പ്രതിഛായക്ക് കൂടുതല്‍ കോട്ടം വരാത്ത രീതിയിലാവും 2017ലെ ബജറ്റ് തയ്യാറാക്കുന്നതെന്നു വേണം പ്രതീക്ഷിക്കാന്‍.

കൂടാതെ ട്രംഫ് ഇഫക്ടും, ആഗോള സാമ്പത്തിക ക്രമീകരണങ്ങളുമെല്ലാം യൂണിയന് ബജറ്റില്‍ പ്രതിഫലിക്കാന്‍ സാധ്യതയുണ്ട്. യൂണിയന് ബജറ്റ് 2017-18 ഒരു ജനകീയ ബജറ്റാവാനുള്ള സാധ്യത വളരെ കുറവാണെന്നാണ് ഗുഡ് റിട്ടേണ്‍സ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
കാര്‍ഷിക മേഖല
2016 ല്‍ കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെട്ടപോലെ കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും മുന്‍തൂക്കം നല്‍കിയുള്ള ബജറ്റ് ഇക്കുറിയുണ്ടാവില്ല എന്നു തന്നെവേണം കരുതാന്‍. കാര്‍ഷിക മേഖലയ്ക്കുള്ള നിരവിധ ആനുകൂല്യങ്ങളോടൊപ്പം റോഡ്, റെയില്‍, വ്യോമഗതാഗം ഉള്‍പ്പടെ അടിസ്ഥാന സൗകര്യമേഖലയിലെ വികസന പദ്ധതികള്‍ക്കും കഴിഞ്ഞ ബജറ്റില്‍ തുക മാറ്റിവച്ചിരുന്നു. കൃഷിക്കാരുടെ വരുമാനം അഞ്ച് വര്‍ഷംകൊണ്ട് ഇരട്ടിയാക്കാനുള്ള നടപടികളും 2016ലെ യൂണിയന് ബജറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. കൂടാതെ ജൈവ കൃഷി, കാര്‍ഷിക ജലസേചന പദ്ധതി, കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിപണനത്തിനായി ഇ-പ്ലാറ്റ്ഫോം തുടങ്ങി കര്‍ഷകരെ ആകര്‍ഷിക്കുന്ന പല പ്രഖ്യാപനങ്ങളും ഉണ്ടായിരുന്നു.
എന്നാല്‍ ഫെബ്രുവരി ഒന്നിന് വരുന്ന യൂണിയന് ബജറ്റില്‍ കാര്‍ഷിക മേഖലക്കായി എന്തുണ്ടാവുമെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ക്കുപോലും കാര്യമായി പറയാന്‍ സാധിക്കുന്നില്ലെന്നുള്ളതാണ് സത്യം.
നികുതി
ഏതൊരു ബജറ്റ് പ്രഖ്യാപനം വരുമ്പോഴും ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ഉറ്റുനോക്കുന്നത് നികുതിയെപ്പറ്റിയുള്ള പരാമര്‍ശങ്ങളെയാണ്. തീര്‍ച്ചയായും കറന്‍സി നോട്ട് നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാത്തരത്തിലുള്ള നികുതികളും വരുന്ന ബജറ്റില്‍ കുറക്കാനാണ് സാധ്യത. ആദായ നികുതി ഇളവുകളും മറ്റും ഉണ്ടാവുമോയെന്ന് കാത്തിരുന്ന് കാണാം. ആദായ നികുതിയുടെ പരിധി ഉയര്‍ത്താന്‍ സാധ്യത കുറവാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications