നോട്ട് നിരോധനം മൂലമുണ്ടായ വേദന മാറ്റി ഏവരേയും വിസ്മയിപ്പിക്കാന് സാധിക്കുന്ന ഈ സാമ്പത്തിക പദ്ധതിയിലുടെ നികത്താന്‍ സാധിക്കുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.
കറന്‍സി നോട്ടിന്റെ നിരോധനവും തുടര്‍ന്നുണ്ടായ നോട്ട് പ്രതിസന്ധിയും കേന്ദ്ര സര്‍ക്കാറിന്റെ പ്രതിഛായക്ക് മങ്ങല്‍ ഏല്‍പ്പിച്ച ഈ സാഹചര്യത്തില്‍ യുണിവേഴ്സല്‍ ബേസിക് ഇന്‍കം സ്കീം(സാര്‍വത്രിക അടിസ്ഥാന വരുമാന പദ്ധതി)എന്ന മോഹന പദ്ധതി ഇത്തവണത്തെ യൂണിയന് ബജറ്റില്‍ ഉല്ക്കൊള്ളിക്കുമെന്നാണ് സൂചന. നോട്ട് നിരോധനം മൂലമുണ്ടായ വേദന മാറ്റി ഏവരേയും വിസ്മയിപ്പിക്കാന് സാധിക്കുന്ന ഈ സാമ്പത്തിക പദ്ധതിയിലുടെ നികത്താന്‍ സാധിക്കുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. കൂടാതെ സാര്‍വത്രിക പദ്ധതി എന്ന സമര്‍ഥമായ തന്ത്രത്തിലൂടെ ജനപിന്തുണ നേടുകയും സര്‍ക്കാരിന്റെ ലക്ഷ്യമാണ്.
തൊഴില്‍ മേഖലയിലെ അസംഘടിതരായ ലക്ഷക്കണക്കിനാളുകള്‍ക്കു കറന്‍സി നിയന്ത്രണം മൂലമുണ്ടായ കഷ്ടനഷ്ടങ്ങള്‍ക്കു പ്രായശ്ചിത്തമെന്ന നിലയില്‍ 2017ലെ ബജറ്റില്‍ പല പ്രഖ്യാപനങ്ങളുമുണ്ടായേക്കാമെന്നും, വരുമാന പദ്ധതിയും അക്കൂട്ടത്തില്‍ ഒരെണ്ണമാവുമെന്നാണ് ഗുഡ് റിട്ടേണ്‍സ് സാമ്പത്തിക വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.
എന്താണ് അടിസ്ഥാന വരുമാന പദ്ധതി?
രാജ്യത്തെ മുഴുവന്‍ ജനങ്ങളേയും അടിസ്ഥാന വരുമാന പദ്ധതിയുടെ കീഴില്‍ കൊണ്ടുവരാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്.
വാര്‍ധക്യകാല പെന്ഷന്, വിധവ പെന്ഷന് തുടങ്ങിയ ക്ഷേമപദ്ധതികളും വിവിധ സബ്സിഡികളും ക്രമേണ നിര്‍ത്തലാക്കി പിന്നീടു പദ്ധതി സാര്‍വത്രികമാക്കാമെന്നും അങ്ങനെ എല്ലാവര്ക്കും അടിസ്ഥാന വരുമാനം ഉറപ്പാക്കാമെന്നുമാണു കണക്കുകൂട്ടല്‍. ഇത് പ്രാവര്‍ത്തികമായാല്‍ ലോകത്തെ തന്നെ ഏറ്റവും വിപുലമായ സമൂഹ സുരക്ഷാപദ്ധതിയായിരിക്കും. ക്ഷേമ പെന്‍ഷനുകളും സബ്സി ഡികളും ക്രമേണയാണെങ്കിലും നിര്‍ത്തലാക്കാമെന്നതിനാല്‍ തല്‍ക്കാലത്തേക്കു മാത്രമാണ് അധിക ബാധ്യത.
അടിസ്ഥാന വരുമാന പദ്ധതിക്കു പ്രാരംഭ വര്‍ഷത്തില്‍ 3.5 ലക്ഷം കോടി രൂപയോളം തുക മതിയാകുമെന്നാണു കണക്കാക്കുന്നത്. അതായത്, ആഭ്യന്തര മൊത്ത ഉല്പാദനത്തിന്റെ അഞ്ചു ശതമാനത്തോളം.
പദ്ധതി ബാങ്കുകള്‍ വഴി
ബാങ്ക് അക്കൗണ്ട് മുഖേന 30 കോടിയോളം പാവപ്പെട്ടവര്‍ക്കു മാസം തോറും നിശ്ചിത തുക ലഭ്യമാക്കി പദ്ധതിക്കു തുടക്കമിടാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. പദ്ധതി നടപ്പാക്കുന്നതു ബാങ്കുകള്‍ മുഖേന ആയതിനാല്‍ പണം അനര്‍ഹമായവരിലേക്കു ചോര്‍ന്നുപോകില്ലെന്ന നേട്ടവും അടിസ്ഥാന വരുമാന പദ്ധതിക്കുണ്ട്.
സംസ്ഥാനങ്ങള്‍ക്കും നേട്ടം
വിവിധ സംസ്ഥാനങ്ങള്‍ക്കും ഈ പദ്ധതി വലിയ നേട്ടമാകും. പ്രത്യേകിച്ചും ക്ഷേമ ബോര്‍ഡുകളുടെ ആധിക്യമുള്ള കേരളം
പോലുള്ള സംസ്ഥാനങ്ങള്‍ക്ക്. ഉല്പന്ന- സേവന നികുതി (ജിഎസ്ടി) യുടെ കാര്യത്തില്‍ സംഭവിച്ചതുപോലുള്ള എതിര്പ്പുകളുണ്ടാവുകയുമില്ല.
പല ആനുകൂല്യങ്ങളുടെയും ഇരട്ടിപ്പ് ഒഴിവാക്കുന്നതിനും അനഭിലഷണീയമായ സാമ്പത്തിക ചോര്‍ച്ച തടയുന്നതിനും
ഇത്തരം പദ്ധതികള്‍ രാജ്യത്തിനാവശ്യമാണ്.
അടിസ്ഥാന വരുമാന പദ്ധതി യാഥാര്‍ഥ്യമാകുമെങ്കില്‍ അത് അത്യന്തം ജനകീയവും അതിലുപരി രാജ്യത്തെ വിപ്ളവകരമായ സാമ്പത്തിക നടപടിയുമായിരിക്കും. ഫെബ്രുവരി ഒന്നിന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അവതരിപ്പിക്കാന്‍ പോകുന്ന യൂണിയന് ബജറ്റ് 2017-18ല്‍ ഈ വിസ്മയ പദ്ധതിയും ഉണ്ടാകുമോയെന്ന് കാത്തിരുന്ന് കാണാം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
