ചില ബാങ്കിംഗ് ഇടപാടുകള്‍ക്ക് ഇപ്പോഴും ചെക്ക് ആവശ്യമായി വരാറുണ്ട്. ചെക്ക് നല്കുമ്പോഴും ഉപയോഗിക്കുമ്പോഴും വളരെ ശ്രദ്ധിക്കണം.
ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനങ്ങള്‍ക്ക് പ്രചാരം കൂടിയതോടെ ചെക്കുപയോഗം വളരെ കുറഞ്ഞു. ഇന്റര്‍നെറ്റ് വഴിയുള്ള ഇടപാടുകള്‍ക്ക് ഒരുപാട് സമയം ലാഭിക്കാമെന്നത് ഒരു വലിയ ഗുണമാണ്. നെഫ്റ്റ് , ആര്‍ടിജിഎസ്, ഐഎംപിഎസ് തുടങ്ങിയ ഓണ്‍ലൈന്‍ ഇടപാടുകള്‍ പഴഞ്ചന്‍ ബാങ്കിംഗ് രീതികള്‍ക്ക് വിരമാമിട്ടുകൊണ്ടിരിക്കുകയാണ്. എങ്കിലും ചില ബാങ്കിംഗ് ഇടപാടുകള്‍ക്ക് ഇപ്പോഴും ചെക്ക് ആവശ്യമായി വരാറുണ്ട് . ചെക്ക് നല്കുമ്പോഴും ഉപയോഗിക്കുമ്പോഴും വളരെ ശ്രദ്ധിക്കണം, ഇല്ലെങ്കില്‍ ചിലപ്പോള്‍ വലിയ പണി കിട്ടാന്‍ സാധ്യതയുണ്ട്.
ശരിയായ പേര് നല്‍കണം
ആരുടെ പേരിലാണോ ചെക്ക് നല്‍കുന്നത് അയാളുടെ ശരിയായ പേര് നല്‍കണം. അക്കൗണ്ട് നമ്പര്‍ അറിയാമെങ്കില്‍ അതും പേരിനു സമീപം എഴുതാം. പേര് വിവരം തെറ്റാണെങ്കില്‍ ബാങ്കുകള്‍ക്ക് ചെക്ക് ക്യാന്‍സല്‍ ചെയ്യാന്‍ അധികാരമുണ്ട് .
അക്കൗണ്ടില്‍ ബാലന്‍സ് വേണം
ചെക്ക് നല്‍കും മുന്‍പ് രേഖപ്പെടുത്തിയ അത്രയും തുക നിങ്ങളുടെ അക്കൗണ്ടില്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തണം. അത് പോലെത്തന്നെ ചെക്ക് മാറിയതിനു ശേഷം മിനിമം ബാലന്‍സ് ഉണ്ടായിരിക്കുമെന്നും ഉറപ്പാക്കണം .
ചെക്കിന്റെ ഇടത് മൂലയില്‍ രണ്ട് വരയിട്ട് അതിനുള്ളില്‍ അക്കൗണ്ട് പേയി എന്നെഴുതിക്കഴിഞ്ഞാല്‍ പിന്നെ പ്രസ്തുത വ്യക്തിയുടെ അക്കൗണ്ടിലേക്ക് മാത്രമേ ചെക്ക് തുക ക്രെഡിറ്റ് ആവുകയുള്ളൂ .
കാലാവധി
ചെക്ക് ഒരിക്കല്‍ ഡേറ്റിട്ട് നല്കിയാല് മൂന്നു മാസത്തേക്ക് മാത്രമേ ചെക്ക് സാധുവായിരിക്കുകയുള്ളൂ. അത് കഴിഞ്ഞാല്‍ ആ ചെക്ക് ഉപയോഗിക്കാന്‍ കഴിയില്ല. ചെക്ക് നഷ്ടപെടുകയോ കൈമോശം വരുകയോ ചെയ്താല്‍ ബാങ്കിനെ വിവരം അറിയിച്ച് പേമെന്റ് തടയുകയും ചെക്ക് നമ്പര്‍ ബാങ്കിനെ അറിയിക്കുകയും വേണം.
സിബില്‍ സ്കോര്‍ മോശമാവും
നിങ്ങള്‍ ഇഷ്യൂ ചെയ്ത ചെക്ക് മടങ്ങിക്കഴിഞ്ഞാല്‍ നിങ്ങളുടെ ക്രെഡിറ്റ് സ്കോറില്‍ അതൊരു നെഗറ്റീവ് മാര്‍ക്ക് ഉണ്ടാക്കും. കഴിവതും ചെക്ക് മടങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണം .
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications