സാമൂഹ്യഇടപെടലുകളില്‍ അനുകരണം പ്രയോജനകരമാണെങ്കിലും, ശ്രദ്ധാപൂര്‍വം ചെയ്തില്ലെങ്കില്‍ ഇത് സ്റ്റോക്ക് മാര്‍ക്കറ്റില്‍ ദോഷം ചെയ്യും.
സാമൂഹ്യഇടപെടലുകളില്‍ അനുകരണം പ്രയോജനകരമാണെങ്കിലും, ശ്രദ്ധാപൂര്‍വം ചെയ്തില്ലെങ്കില്‍ ഇത് സ്റ്റോക്ക് മാര്‍ക്കറ്റില്‍ ദോഷം ചെയ്യും. സ്റ്റോക്ക് മാര്‍ക്കറ്റുമായി അനുകരണത്തിനെന്തു ബന്ധം എന്ന് നോക്കാം.

പ്രമുഖരുടെ അടുത്തകാലത്തെ നിക്ഷേപങ്ങളെക്കുറിച്ച് നമ്മള് വാര്‍ത്തയില്‍ കാണാറുണ്ട്. കഴിഞ്ഞ കാലത്ത്, വിപണി ശക്തമായ തിരിച്ചുവരവിന് സാക്ഷ്യം വഹിച്ചതിനാല്‍ പല സ്റ്റോക്കുകളും ഇരട്ടിയോ മൂന്നിരട്ടിയോ ആയിട്ടു്യു്. ഇതിനു മുമ്പുള്ള നിക്ഷേപങ്ങളില്‍ വിജയം നേടിയ പ്രമുഖര്‍ വിപണിയില്‍ പുതിയ നിക്ഷേപമിറക്കുമ്പോള്‍ റീട്ടെയ്ല്‍ നിക്ഷേപകര്‍ക്ക് അനുകരിക്കാന്‍ തോന്നുക സാധാരണമാണ്. വിപണിയിലെ പ്രമുഖരുടെ സ്റ്റോക്ക് നിക്ഷേപങ്ങളെ അനുകരിക്കാന്‍ പലരും നിര്‍ബന്ധിതരാകും. മറ്റൊരാളുടെ നിക്ഷേപതത്വങ്ങളെ അനുകരിക്കുന്നത് തെറ്റായ കാര്യമല്ല. പക്ഷേ, കണ്ണടച്ച് മറ്റൊരാളുടെ സ്റ്റോക്ക് തെരഞ്ഞെടുപ്പുകള്‍ പകര്‍ത്തുന്നത് വ്യത്യസ്തമായ കാര്യമാണ്. അത് ശ്രദ്ധാപൂര്‍വം ചെയ്തില്ലെങ്കില്‍ നിങ്ങള്‍ അപകടത്തില്‍പ്പെട്ടേക്കാം.
ഉദാഹരണത്തിന്, പ്രമുഖ നിക്ഷേപകരായ വാറന്‍ ബഫറ്റ് പെട്രോ ചൈനയുടെയും, ജുന്‍ജുന്‍വാല സ്പൈസ്ജെറ്റിന്റെയും സോവറിന്‍ വെല്‍ത്ത് ഫ്യു് നോര്‍ഗസ് ബാങ്ക് ഗ്രാന്വല്‍സ് ഇന്ത്യയുടെയും ഓഹരികള്‍ വാങ്ങിയെന്ന വാര്‍ത്ത നമ്മള് കേള്‍ക്കുന്നു. അപ്പോള്‍ ഈ കമ്പനികളുടെ ഓഹരികള്‍ വാങ്ങി അവരോടൊപ്പം ചേരാന്‍ ചില നിക്ഷേപകര്‍ക്ക് പ്രേരണ ഉ്യുാകുന്നു. എന്നാല്‍, അവരെ അന്ധമായി അനുകരിക്കുന്നതിനു മുമ്പ് ചില കാര്യങ്ങള്‍ നിങ്ങള്‍ മനസില്‍ വയ്ക്കണം.
ഇപ്പോള്‍ നടത്തിയ ഈ നിക്ഷേപം, വിപണിയിലെ അവരുടെ ആകെ നിക്ഷേപത്തിന്റെ ചെറിയൊരു ശതമാനം മാത്രമായിരിക്കാം. ഇന്ത്യന്‍ ബിഗ് ബുള്‍ രാകേഷ് ജുന്‍ജുന്‍ വാലയുടെ സ്പൈസ്ജെറ്റിലെ നിക്ഷേപം, വിപണിയില്‍ അദ്ദേഹത്തിനുള്ള നിക്ഷേപത്തിന്റെ തീരെ ചെറിയൊരു അംശം മാത്രമാണ്. അതിനാല്‍ ഈ തീരുമാനം തെറ്റിപ്പോയാലും പണം നഷ്ടപ്പെട്ടാലും, ആ നഷ്ടം അദ്ദേഹത്തിന് ഒന്നുമല്ല. എന്നാല്‍ നിങ്ങളുടെ പണത്തിന്റെ വലിയൊരു ഭാഗം ഇതുപോലുള്ള സ്റ്റോക്കില്‍ നിക്ഷേപിക്കുകയും പിന്നീട് അതില്‍നിന്ന് റിട്ടേണ്‍ കിട്ടാതെ വരികയും ചെയ്യാം.
ലോകോത്തര നിക്ഷേപകരെ അജയ്യരായി ജനങ്ങള്‍ എപ്പോഴും പരിഗണിക്കും. പക്ഷേ, അവര്‍ക്കും ചിലപ്പോള്‍ തെറ്റുപറ്റാം. വാറന്‍ബഫറ്റും രാകേഷ് ജുന്‍ജുന്‍വാലയും പല ബിസിനസുകളിലും നിക്ഷേപിച്ചിട്ടുണ്ടെങ്കിലും അവയെല്ലാം അവര്‍ക്ക് പോസിറ്റീവായ റിട്ടേണ്‍ നല്‍കിയിട്ടില്ല. സമര്‍ത്ഥരായ ഈ നിക്ഷേകര്‍, ദീര്‍ഘകാല വീക്ഷണത്തോടുകൂടിയും, ശ്രദ്ധാപൂര്‍വവും വിശദവുമായ ഗവേഷണങ്ങള്‍ നടത്തിയ ശേഷവുമാണ് നിക്ഷേപിക്കുക എന്നാണ് നമ്മുടെ ധാരണ. എല്ലായ്പ്പോഴും അങ്ങനെ ആകണമെന്നില്ല.
സമര്‍ത്ഥരായ നിക്ഷേപകര്‍ക്ക് ഒന്നാന്തരം നിക്ഷേപ തത്വങ്ങള്‍ ഉണ്ടാകും. സ്റ്റോക്കില്‍ നിന്ന് അസാധാരണമായ വിധത്തിലുള്ള റിട്ടേണ്‍ കിട്ടിയിട്ടുണ്ടാകാം. തെറ്റായ നിക്ഷേപ തീരുമാനങ്ങള്‍ വഴി അവര്‍ക്ക് പണം നഷ്ടപ്പെട്ടിട്ടുമുണ്ടാകാം. അതുകൊണ്ട് വിപണിയില്‍ നിക്ഷേപിക്കും മുമ്പ് റീട്ടെയ്ല്‍ നിക്ഷേപകര്‍ ആവശ്യമായ ഗവേഷണം നടത്തണം, ജാഗ്രതയും പുലര്‍ത്തണം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
