അത്യാവശ്യ സാഹചര്യങ്ങളില്‍ വേഗത്തില്‍ ലഭിക്കുന്ന വായ്പകളുണ്ട്. സ്വര്ണത്തിന്മേല് ലഭിക്കുന്ന വായ്പയും വ്യക്തിഗത വായ്പയും.
അത്യാവശ്യഘട്ടങ്ങള്‍ക്ക് വേണ്ടി പണം കരുതിവയ്ക്കുന്നത് നമ്മളില്‍ പലരും മറന്നുപോകുന്ന കാര്യമാണ്. ആവശ്യങ്ങള്‍ പെട്ടെന്നൊരു ദിവസം വരുമ്പോള്‍ മാത്രമാണ് പോംവഴികളെക്കുറിച്ച് ആലോചിക്കുന്നത്. മറ്റുള്ളവരില്‍ നിന്ന് കടം വാങ്ങി അപ്പോഴത്തെ കാര്യം നടത്തുകയാണ് ഒട്ടുമിക്ക ആളുകളും ചെയ്യുന്നത്. എന്നാല്‍ അത്യാവശ്യ സാഹചര്യങ്ങളില്‍ വേഗത്തില്‍ ലഭിക്കുന്ന വായ്പകളുണ്ട്. സ്വര്ണത്തിന്മേല് ലഭിക്കുന്ന വായ്പയും വ്യക്തിഗത വായ്പയും. ശ്രദ്ധിച്ചില്ലെങ്കില്‍ വായ്പകളെപ്പോഴും ഗുണത്തോടൊപ്പം ദോഷവുമാണ്. പക്ഷേ അത്യാവശ്യങ്ങള്‍ക്ക് ഈ രണ്ട് വായ്പകളും വളരെ പ്രയോജനകരമാണ്. ഇവ രണ്ടിനേയും നമുക്കൊന്ന് താരതമ്യം ചെയ്ത് നോക്കാം:-
ഗോള്‍ഡ് ലോണ്‍
പല അത്യാവശ്യഘട്ടങ്ങളിലും സാധാരണജനങ്ങള്‍ ആശ്രയിക്കുന്നത് ഗോള്‍ഡ് ലോണിനെയാണ്. ബാങ്കുകളും സ്വകാര്യധനകാര്യ കമ്പനികളുമടക്കം ആയിരക്കണക്കിന് സ്ഥാപനങ്ങളില്‍ നിന്ന് ഗോള്‍ഡ് ലോണ്‍ ലഭിക്കുന്നുണ്ട്.
ഗോള്‍ഡ് ലോണ്‍ കിട്ടണം എങ്കില്‍ ഒരു ഡോക്യുമെന്റ്സ്സിന്റേയും ആവശ്യം വരുന്നില്ല. ഗോള്‍ഡ് ലോണിന് കഉ പ്രൂഫും അഡ്രസ്സ് പ്രൂഫും മാത്രം മതി. യോഗ്യത നിങ്ങള്‍ കൊടുക്കുന്ന സ്വര്‍ണ്ണത്തെ ആശ്രയിച്ചിരിക്കും. ഗോള്‍ഡ് ലോണ്‍ കിട്ടാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം മതി എന്നത് തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
കൂടാതെ പേഴ്സണല്‍ ലോണിനെ അപേക്ഷിച്ച് ഗോള്‍ഡ് ലോണിന് പലിശ കുറവാണ്. സാധാരണയായി ഗോള്‍ഡ് ലോണിന് 12-16% വരെ ആയിരിക്കും പ്രതി വര്‍ഷം പലിശ.
പേഴ്സണല്‍ ലോണ്‍
പണം എളുപ്പത്തില്‍ ലഭിക്കുന്ന ഒരു മാര്‍ഗ്ഗമാണ് വ്യക്തിഗത വായ്പകള്‍. കൂടാതെ ഇത്തരത്തിലുള്ള വായ്പയുടെ തിരിച്ചടവില്‍ മുടക്കംവരുത്തിയാല്‍ നിങ്ങളുടെ ആസ്തികള്‍ പിടിച്ചെടുക്കില്ല. അതുകൊണ്ടുതന്നെ പേഴ്സണല്‍ ലോണിന് പലിശ നിരക്ക് കൂടുതലാണ്. പല ബാങ്കുകള്‍ 15% മുതല്‍ 30% വരെ പലിശയാണ് ഈടാക്കുന്നത്. ശമ്പളവരുമാനക്കാര്‍ക്കും സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും പ്രൊഫഷണലുകള്‍ക്കും മാത്രമാണ് വ്യക്തിഗത വായ്പ ലഭിക്കുക. നിങ്ങളുടെ ക്രെഡിറ്റ് പ്രൊഫൈല്‍ മികച്ചതാണെങ്കില്‍ കൂടുതല്‍ പണം കിട്ടുകയും ചെയ്യും.
പേഴ്സണല്‍ ലോണിന് മൂന്നു മാസത്തെ സാലറി സ്ലിപ്പ്, ആറു മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ്, ID പ്രൂഫ്, അഡ്രസ്സ് പ്രൂഫ് എന്നീ രഖകള്‍ ഹാജരാക്കണം. പേഴ്സണല്‍ ലോണിന് വേരിഫിക്കേഷന് ഉളളതിനാല്‍ ശരിയാകാന്‍ ദിവസങ്ങള്‍ വേണ്ടി വരും. പേഴ്സണല്‍ ലോണിന് 2-3% വരെ പ്രോസസിംഗ് ഫീസ് ഈടാക്കാറുണ്ട്
ഇതൊക്കെ താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും എളുപ്പത്തില്‍ കിട്ടുന്നത് ഗോള്‍ഡ് ലോണ്‍ തന്നെയാണ്.
ഗോള്‍ഡ് ലോണ്‍ എടുക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം?
മലയാളികളാണ് കൂടുതലും തങ്ങളുടെ ആവശ്യങ്ങള്‍ക്കായി സ്വര്‍ണ്ണപ്പണയത്തെ ആശ്രയിക്കുന്നത്. പണത്തിന്റെ അത്യാവശ്യം കാരണം പലപ്പോഴും സ്വര്‍ണ്ണം പണയം വയ്ക്കുന്ന സ്ഥാപനത്തെപ്പറ്റിയോ ഈടാക്കുന്ന മാസപ്പലിശയെപ്പറ്റിയോ ഭൂരിഭാഗംപേരും ആലോചിക്കാറില്ല എന്നുള്ളതാണ് സത്യം. എവിടെ കാശ് കൂടുതല്‍ കിട്ടുന്നോ അവിടെ സ്വര്‍ണ്ണം കൊണ്ടുപോയി വയ്ക്കുകയെന്നതാണ് ശീലം. എന്നാല്‍ ഗോള്‍ഡ് ലോണെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. കൂടാതെ ലോണെടുക്കുന്ന സ്ഥാപനത്തിനും പ്രാധാന്യം നല്‍കണം. കഴിവതും ബാങ്കുകളില്‍ നിന്നോ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നോ ഗോള്‍ഡ് ലോണെടുക്കാന്‍ ശ്രദ്ധിച്ചാല്‍ നല്ലത്. ഓരോ സ്ഥാപനങ്ങളിലും ഈടാക്കുന്ന പലിശയും മറ്റു നിരക്കുകളും വ്യത്യസ്തമായിരിക്കും.
കേരളത്തില്‍ ഗോള്‍ഡ് നല്കുന്ന മികച്ച സ്വകാര്യ സ്ഥാപനങ്ങള്‍
1. മണപ്പുറം ഫിനാന്‍സ്: പ്രൈവറ്റ് ഗോള്‍ഡ് ലോണ്‍ കമ്പനികളില്‍ ഇന്ത്യയില്‍ ഏറ്റവും റേറ്റിംഗുള്ളതും ജനങ്ങള്‍ ഏറ്റവും കുടുതലാശ്രയിക്കുന്നതും മണപ്പുറം ഫിനാന്‍സിനെയാണ്. സ്വര്‍ണ്ണം പണയം വയ്ക്കുന്ന കാലയളവനുസരിച്ച് 14% മുതല്‍ 26% പലിശ ഈടാക്കുന്നത്. ലോണെടുത്ത് ഒരു ദിവസം തുടങ്ങി മൂന്ന് മാസം വരെ ഒരേ പലിശനിരക്കില്‍ പണയം തിരിച്ചെടുക്കാവുന്നതാണ്. നിശ്ചിത പ്രോസസ്സിംഗ് ചാര്‍ജായ 10രൂപ ലോണ്‍ അടച്ചുതീര്‍ക്കുന്ന സമയത്തുമാത്രമേ ഈടാക്കൂ. പ്രീ-പേമെന്റ് ചാര്‍ജുകളും മണപ്പുറം ഫിനാന്‍സ് ഒഴിവാക്കിയിട്ടുണ്ട്. കൃത്യസമയത്ത് പലിശയടച്ചില്ലെങ്കില്‍ 0.25 ശതമാനം അധികപ്പലിശ നല്‍കേണ്ടിവരും.
2. മുത്തൂറ്റ് ഫിനാന്‍സ്: കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മറ്റൊരു പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനമാണ് മുത്തൂറ്റ് ഫിനാന്‍സ്. ലോണെടുക്കുന്ന തുകയ്ക്കനുസരിച്ച് 0.25 മുതല്‍ 1% വരെ പ്രോസസ്സിംഗ് ചാര്‍ജ് മുത്തൂറ്റെടുക്കുന്നുണ്ട്. 12നും 24ശതമാനത്തിനുമിടക്കാണ് പലിശനിരക്ക്. പലിശയടക്കുന്നതില്‍ മുടക്കം വന്നാല്‍ 0.16 ശതമാനം അധികപ്പലിശ ഈടാക്കും. രാജ്യത്തുടനീളം 4200ലധികം ബ്രാന്‍ഞ്ചുകളാണ് പ്രവര്‍ത്തിക്കുന്നത്.
More From GoodReturns

Gold Rate Live: സ്വർണവില താഴേക്ക് തന്നെ, പവന് 760 രൂപ കുറഞ്ഞു, വിവരങ്ങൾ തത്സമയം അറിയാം

Gold Rate Live: സ്വർണവിലയിലെ ട്വിസ്റ്റ് അവസാനിക്കുന്നില്ല, പവന്റെ വില വീണ്ടും കുറഞ്ഞു, വിശദാംശങ്ങൾ അറിയാം

സ്വർണവിലയെ താഴേക്ക് വലിച്ച നാല് കാരണങ്ങൾ, യുദ്ധം തുടർന്നാൽ വില കുറഞ്ഞേക്കും, വായിക്കാം..

വീണ്ടും കുത്തനെ കുറഞ്ഞ് സ്വർണവില, ഇന്ന് വാങ്ങുന്നവർക്ക് മികച്ച ലാഭം, ഇടിവ് തുടർന്നാൽ ബംമ്പർ ലോട്ടറി

ഇടിവിന് ഇടവേള നൽകി സ്വർണം, ഇന്ന് പവന്റെ വില മുകളിലേക്ക്, വീണ്ടും റെക്കോർഡ് ഉയരത്തിലെത്തുമോ..?

വീഴ്ചയുടെ ആഴം കൂട്ടി സ്വർണം, ഇതുവരെ പവന് കുറഞ്ഞത് 8040 രൂപ, ഇന്ന് തന്നെ ജ്വല്ലറിയിലേക്ക് വിട്ടാലോ..?

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

യുഎസ്-ഇസ്രായേല്‍-ഇറാന് യുദ്ധം: ഇന്ധനവില ആളിക്കത്തുന്നു, നിങ്ങളുടെ പോക്കറ്റ് കാലിയാകുമോ? -അറിയാം

പൊന്നേ, പൊന്നമ്പിളി..! കണക്ക് കൂട്ടലുകൾ തെറ്റിച്ച് സ്വർണം, പവന്റെ വില ഇന്നും താഴേക്ക് വീണു

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും



Click it and Unblock the Notifications