300-900 വരെയുളള മൂന്ന് അക്ക സംഖ്യകളാണ്. സിബില്‍ സ്കോര്‍ 700ന് മേലെ ആയാല്‍ വളരെ നല്ലതാണ്.
സിബില്‍ സ്കോര്‍ എന്നാല്‍ ഒരു വ്യക്തിയുടെ ക്രെഡിറ്റ് ചരിത്രത്തെ അട്സ്ഥാനമാക്കി ക്രെഡിറ്റ് ബ്യൂറോകള്‍ നിര്‍ണ്ണയിക്കുന്ന സ്കോറാണ്. ഇത് 300-900 വരെയുളള മൂന്ന് അക്ക സംഖ്യകളാണ്. സിബില്‍ സ്കോര്‍ 700ന് മേലെ ആയാല്‍ വളരെ നല്ലതാണ്. ക്രെഡിറ്റ് സ്കോര്‍ അല്ലെങ്കില്‍ സിബില്‍ സ്കോര്‍ നല്കുന്ന ഒരുപാട് കമ്പനികള്‍ ഇന്ത്യയിലുണ്ട്. അവയില്‍ ഏറ്റവും പ്രചാരമുള്ളത് സിബില്‍ എന്നറിയപ്പെടുന്ന ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ ബൂറോ ലിമിറ്റഡിനാണ്.
നിങ്ങളുടെ ലോണിന്റെ ഭാവി നിശ്ചയിക്കുന്നത് സിബില്‍ സ്കോര്‍
നിങ്ങളുടെ സിബില്‍ സ്കോര്‍ മികച്ചതാണെങ്കില്‍ ലോണും ക്രെഡിറ്റ് കാര്‍ഡുമെല്ലാം വളരെ വേഗത്തില്‍ ലഭിക്കും. എന്ത് ബാങ്കിംഗ് ഇടപാട് നടത്തിയാലും അത് സിബില്‍ സ്കോറിനെ ബാധിക്കും. സിബില്‍ ഒരിക്കലും നിങ്ങളുടെ നിക്ഷേപങ്ങള്‍ പരിശോധിക്കില്ല. പെയ്മെന്റുകളാണ് പരിശോധിക്കുക അതില്‍ നിന്നും ക്രെഡിറ്റ് ഹിസ്റ്ററി സൃഷ്ടിക്കും. നിങ്ങളുടെ ലോണിന്റെ ഭാവി നിശ്ചയിക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്കോറാണ്. ഒരാള്‍ ലോണിനു അപേക്ഷിക്കുമ്പോള്‍ ബാങ്ക് അവരുടെ സിബില്‍ സ്കോര്‍ അവലോകനം ചെയ്യും അതിനുശേഷമേ ലോണ്‍ അനുവദിക്കുള്ളൂ അതുകൊണ്ട് തന്നെ നല്ല സിബില്‍ സ്കോര്‍ നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്.
ക്രെഡിറ്റ് സ്കോര്‍
300നും 900നും ഇടയിലാണ് ക്രെഡിറ്റ് സ്കോര്‍ പരിധി. ക്രെഡിറ്റ് സ്കോര്‍ 700 മുകളിലുള്ളവര്‍ക്കാണു സാധാരണ വായ്പ അനുവദിക്കുന്നത്. 750 ആയാല്‍ ഏറെ നല്ലത്. 750നു മുകളിലാണെങ്കില്‍ അപേക്ഷ തള്ളാന്‍ സാധ്യത തീരെ കുറവാണ്. ക്രെഡിറ്റ് എങ്ങനെയാണ് വായ്പക്കാരന് ഉപയോഗിക്കുന്നത്, ഇദ്ദേഹത്തിന് മുന്‍ കുടിശികകള്‍ വല്ലതുമുണ്ടോ, വായ്പ തിരിച്ചടവിനു പിഴവുകള്‍ വരുത്തിയിട്ടുണ്ടോ, ലോണിന് എവിടെയൊക്കെ അപേക്ഷ നല്‍കിയിട്ടുണ്ട്, തുടങ്ങിയവ അടക്കമുള്ള വിവരങ്ങളാണു സിബില്‍സ്കോര്‍ തയാറാക്കുന്നതിനു സിബില്‍ പരിശോധിക്കുന്നത്.
എങ്ങനെ ക്രെഡിറ്റ് സ്കോര്‍ മെച്ചപ്പെടുത്താം
- ലേറ്റ് പേമെന്റുകള്‍ ഒഴിവാക്കുക.
- ഇഎംഐ കൃത്യസമയത്ത് അടയ്ക്കേണ്ടത് വളരെ പ്രധാനമാണ്. നിലവിലുളള ലോണുകള്‍ കൃത്യസമയത്ത് അടച്ചാല്‍ സിബില്‍ സ്കോര്‍ മെച്ചപ്പെടുത്താന്‍ സാധിക്കും.
- ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ സിബില്‍ സ്കോര്‍ പരിശോധിച്ച് അതിന്റെ 10 മുതല്‍ 20 ശതമാനം ഉപയോഗിക്കുകയാണ് ഉചിതം.
- നിങ്ങളുടെ ഡെബിറ്റ് എമൗണ്ട് ചെറുതായിരുന്നാല്‍ നിങ്ങളുടെസിബില് സ്കോര്‍ മെച്ചപ്പെടുത്താന്‍ സാധിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
