പേടിഎം മാത്രം പ്രതിമാസം ശരാശരി 20 കോടി ഇടപാടുകള്‍ നടത്തുന്നു. മറ്റെല്ലാ മൊബൈല്‍ വാലറ്റുകളും ചേര്‍ന്ന് നടത്തുന്നത് 19 കോടി ഇടപാടുകളാണ് നടത്തുന്നത്.
ഇ-വാലറ്റുപയോഗത്തില്‍ ഏറ്റവും മുന്നില്‍ പേടിഎമ്മാണ്. പേടഎം സര്‍വ്വീസുകള്‍ ഇന്റര്‍നെറ്റ് ഇല്ലാതെയും ഉപയോഗിക്കാം. സാധാരണ ഫോണുള്ളവര്‍ക്കും ഈ സേവനം ലഭിക്കും. ഒരിക്കല്‍ ഇന്റര്‍നെറ്റിന്റെ സഹായത്തോടെ സ്മാര്‍ട്ട്ഫോണിലോ കംപ്യൂട്ടറിലോ പേടിഎം അക്കൗണ്ട് ആരംഭിച്ചാല്‍ പിന്നെ ഇന്റര്‍നെറ്റ് കൂടാതെയും ഇടപാടുകള്‍ നടത്താം.

പേടിഎംല്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറില്‍ നിന്ന് പേടിഎമ്മിന്റെ പ്രത്യേക ടോള്‍ ഫ്രീ നമ്പറായ 1800 1800 1234ലേക്ക് വിളിച്ചാല്‍ മതിയാവും. ടോള്‍ ഫ്രീ നമ്പരില്‍ വിളിക്കുമ്പോള്‍ ലഭിക്കുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ച് വ്യക്തിയുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പരും തുടര്‍ന്ന് പേടിഎം പിന് നമ്പരും ടൈപ്പ് ചെയ്യുന്നതോടെ പേമെന്റ് പൂര്‍ത്തിയാവും. പേടിഎമ്മിന്റെ ഈ സേവനം ഇന്റര്‍നെറ്റ് സേവനം ലഭ്യമല്ലാത്ത ഗ്രാമങ്ങളിലും സ്മാര്‍ട്ട്ഫോണ്‍ ഇല്ലാത്തവര്‍ക്കും കൂടുതല്‍ പ്രയോജനം ചെയ്യുന്നുണ്ട്.
കൂടാതെ മാര്‍ച്ച് അവസാനം പേടിഎം പേമെന്റ് ബാങ്കും ആരംഭിക്കുന്നുണ്ട്.
രാജ്യത്ത് ഇന്റര്‍നെറ്റ് ശൃംഖല ശക്തമാവുന്നതോടെ പേടിഎമ്മിന്റെ സാധ്യതകളും വര്‍ദ്ധിക്കും. നിലവില്‍ തങ്ങള്‍ക്ക് 21.5 കോടി ഉപഭോക്താക്കളുണ്ട്. എസ്ബിഐക്ക് പോലും ഇപ്പോള്‍ 20.7 കോടി ഉപഭോക്താക്കള്‍ മാത്രമാണുള്ളത്. പേടിഎം മാത്രം പ്രതിമാസം ശരാശരി 20 കോടി ഇടപാടുകള്‍ നടത്തുന്നു. മറ്റെല്ലാ മൊബൈല്‍ വാലറ്റുകളും ചേര്‍ന്ന് നടത്തുന്നത് 19 കോടി ഇടപാടുകളാണ് നടത്തുന്നത്.
നേരത്തെ മൊബൈല്‍, ഡിറ്റിഎച്ച് തുടങ്ങിയവയുടെ റീചാര്‍ജ്ജുകള്‍ക്കായാണ് ജനങ്ങള്‍ പേടിഎമ്മിനെ ആശ്രയിച്ചുകൊണ്ടിരുന്നത്. കേന്ദ്രസര്‍ക്കാര്‍ 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിക്കുകയും പകരം രണ്ടായിരം രൂപയുടെ നോട്ടുകള്‍ മാത്രം ഇറക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ റീചാര്‍ജ്ജിന് ഡിമാന്‍ഡ് കൂടുകയായിരുന്നു. ഇതോടെ പേടിഎമ്മിന്റെ വരുമാനം കുത്തനെ കൂടുകയായിരുന്നു. ഏകദേശം 8,50,000 ഓഫ്ലൈന് വ്യാപാരികള്‍ പേടിഎം ഇടപാട് സ്വീകരിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
