ആദായനികുതി റിട്ടേൺ സമർപ്പിക്കാൻ ഇനി 12 ദിവസം മാത്രം.
2016-17 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 31 ആണ്. സാധാരണയായി ഇത് സംബന്ധിച്ച് ജീവനക്കാരുടെ മനസ്സിൽ ആദ്യം വരിക തൊഴിൽദാതാക്കൾ നൽകുന്ന ഫോം 16 ആണ്. എന്നാൽ ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിന് മുമ്പ് ശമ്പളക്കാർ പ്രത്യേകം ശ്രദ്ധിക്കേണ്ട മറ്റൊന്നാണ് ഫോം 26എഎസ്.
എന്താണ് ഫോം 16?
നിങ്ങളുടെ ശമ്പളത്തിൽ നിന്ന് ആദായ നികുതി ഈടാക്കിയതിന് തൊഴിൽദാതാക്കൾ ജീവനക്കാർക്ക് നൽകുന്ന രേഖയാണ് ഫോം 16. എല്ലാ മാസവും ജീവനക്കാര്‍ക്കുവേണ്ടി ശമ്പളത്തില്‍ നിന്ന് ടിഡിഎസ് ഈടാക്കി തൊഴിലുടമ സര്‍ക്കാരിലേയ്ക്ക് അടയ്ക്കുന്നുണ്ട്. ആദായ നികുതി റിട്ടേണ്‍ ഫയല്‍ചെയ്യുന്നതിന് ഫോം 16 ആവശ്യമാണ്.
എന്താണ് ഫോം 26എഎസ്?
ഫോം 26എഎസ് അടിസ്ഥാനപരമായി നിങ്ങളുടെ ടാക്സ് ക്രെഡിറ്റ് സ്റ്റേറ്റ്മെന്റ് ആണ്. ആദായനികുതി വകുപ്പിന്റെ റെക്കോഡ് പ്രകാരമുള്ള നിങ്ങളുടെ വ്യക്തിഗത അക്കൗണ്ട് എന്നും പറയാം. ആദായ നികുതി വകുപ്പിന് ലഭിക്കുന്ന എല്ലാ നികുതികളും ഇതിൽ രേഖപ്പെടുത്തിയിരിക്കും. ഒരു സാമ്പത്തിക വർഷത്തിൽ, ഒരു വ്യക്തിയുടെ പാൻ വഴി രേഖപ്പെടുത്തിയ വരുമാനവും (ഉദാ: ശമ്പളം, പെൻഷൻ, നിക്ഷേപത്തിന്റെ പലിശ തുടങ്ങിയവ) ആ വ്യക്തിയുടെ വരുമാനത്തിന്മേൽ സർക്കാരിലേക്ക് ലഭിച്ച നികുതിയും വ്യക്തമാക്കുന്ന ഒരു സ്റ്റേറ്റ്‌മെന്റ് ആണിത്.
ഉറപ്പാക്കുക
ഫോം 26എഎസിലെ വിവരങ്ങൾ ശരിയാണോയെന്ന് ഉറപ്പുവരുത്തേണ്ടതാണ്. അതായത് നിങ്ങളുടെ ശമ്പളത്തിൽ നിന്നും ഫിക്സഡ് ഡിപ്പോസിറ്റ് പലിശകളിൽ നിന്നുമെല്ലാം ഈടാക്കിയ നികുതി കൃത്യമായി പരിശോധിക്കണം. റിട്ടേൺ ഫയൽ ചെയ്യുന്നതിന് മുമ്പ് നിർബന്ധമായും ഈ സ്റ്റേറ്റ്‌മെന്റിലെ വിവരങ്ങൾ നിങ്ങളുടെ തന്നെയല്ലേയെന്നും അവ ശരിയാണെന്നും ഉറപ്പാക്കണം.
പൊരുത്തക്കേട്
ഫോം 16, ഫോം 26എഎസ് എന്നിവയിലെ വിവരങ്ങൾ തമ്മിൽ പൊരുത്തക്കേടുണ്ടെങ്കിൽ നിങ്ങൾ നിങ്ങളുടെ തൊഴിലുടമയെ സമീപിക്കണം. തൊഴിലുടമ എന്റർ ചെയ്തിരിക്കുന്ന ടാക്സ് റിട്ടേൺ വിവരങ്ങളിൽ തിരുത്തൽ നടത്തേണ്ടതാണ്.
ഫോം 26എഎസ് എങ്ങനെ നേടാം?
ഇൻകം ടാക്സ് ഇന്ത്യയുടെ വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് അതത് വ്യക്തിക്ക് 26 എഎസ് ഫോം കാണാവുന്നതാണ്.
- incometaxindiaefiling.gov.in എന്ന വെബ്സൈറ്റ് തുറന്ന് നിങ്ങളുടെ അക്കൗണ്ടിൽ ലോഗിൻ ചെയ്യുക.
- തുടർന്ന് 'My Account' ടാബിൽ നിന്ന് ഫോം 26എഎസ് മെനു തെരെഞ്ഞെടുക്കുക.
- ഇത് സ്ഥിരീകരിച്ചതിനു ശേഷം ടിഡിഎസ് റികോൺസിലിയേഷൻ അനാലിസിസ് ആൻഡ് കറക്ഷൻ എനേബിളിംഗ് സിസ്റ്റം വെബ്സൈറ്റ് സന്ദർശിക്കുക.
- തുടർന്ന് അസെസ്മെന്റ് വർഷം തിരഞ്ഞെടുത്താൽ ഫോം 26എഎസ് കാണാവുന്നതാണ്.
- ഫോം 26എഎസിന്റെ പി.ഡി.എഫ് അല്ലെങ്കിൽ ടെക്സ്റ്റ് ഫയലിന്റെ പാസ്വേർഡ് പാൻ കാർഡിൽ പ്രിന്റ് ചെയ്യപ്പെട്ട ജനന തീയതി ആയിരിക്കും.
നെറ്റ് ബാങ്കിംഗ് സംവിധാനത്തിലൂടെയും ഫോം 26എഎസ് കാണാവുന്നതാണ്. എന്നാൽ ചില ബാങ്കുകൾ മാത്രമാണ് ഈ സൗകര്യം വാഗ്ദാനം ചെയ്തിട്ടുള്ളൂ.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
