കേന്ദ്ര സർക്കാർ പുറത്തിറക്കിയ എം ആധാർ ആപ് വഴി നിങ്ങളുടെ ആധാർ കാർഡ് മൊബൈലിൽ നിന്ന് ഡൌൺലോഡ് ചെയ്യാം.
ഇപ്പോൾ ഇന്ത്യയിലെ അടിസ്ഥാന ആവശ്യകതകളിൽ ഒന്നായി മാറി ആധാർ. എന്ത് ആവശ്യത്തിനും ആധാർ കൈയിൽ കരുതണം. എന്നാൽ കൈയ്യിൽ കൊണ്ടു നടന്നാൽ ആധാർ കാർഡ് നഷ്ട്ടപ്പെടുമോ എന്ന പേടി ഇനി വേണ്ട. ആധാർ കാർഡ് ഇനി മൊബൈലിലും കൊണ്ടു നടക്കാം.
കേന്ദ്ര സർക്കാർ പുറത്തിറക്കിയ എം ആധാർ ആപ് വഴി നിങ്ങളുടെ ആധാർ കാർഡ് മൊബൈലിൽ നിന്ന് എപ്പോൾ വേണമെങ്കിലും എടുക്കാം. ആൻഡ്രോയിഡ് ആപ് പ്ലേ സ്റ്റോറിൽ നിന്ന് ഇത് ഡൗൺലോഡ് ചെയ്യാവുന്നതാണ്. ആധാർ കാർഡിലെ ക്യു ആർ കോഡ് സ്കാൻ ചെയ്തോ ആധാർ നമ്പർ നൽകിയോ രജിസ്റ്റർ ചെയ്യാവുന്നതാണ്.

തുടർന്ന് ആധാറുമായി ലിങ്ക് ചെയ്തിരിക്കുന്ന മൊബൈൽ നമ്പറിലേയ്ക്ക് ഒരു എസ്എംഎസ് വരും. ഈ വേരിഫിക്കേഷൻ കോഡ് സ്ഥിരീകരിച്ചാൽ നിങ്ങൾക്ക് ആധാർ കാർഡ് മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ സാധിക്കും.
നിങ്ങളുടെ ആധാർ കാർഡ് വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാൻ ബയോമെട്രിക് ലോക്കിംഗ് ഉൾപ്പെടെയുള്ള കാര്യങ്ങളും ആപ് വഴി സാധ്യമാണ്.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications