Refunds are processed in two ways: Direct credit through RTGS / NECS or by a paper cheque.
ആദായ നികുതി റിട്ടേൺ സമർപ്പിച്ച എല്ലാവർക്കും ആദായ നികുതി റീഫണ്ട് ലഭിച്ചു തുടങ്ങി. നിങ്ങൾക്ക് റീഫണ്ട് ലഭിച്ചോ? ബെംഗളുരുവിലെ സെന്‍ട്രലൈസ്ഡ് പ്രൊസസിങ് സെന്ററിലാണ് നിങ്ങളുടെ റിട്ടേണുകള്‍ പരിശോധിക്കുന്നത്. അതിനുശേഷം റീഫണ്ട് നികുതി ദായകന് കൈമാറും.
റീഫണ്ട് ലഭിക്കുന്നതെങ്ങനെ?
രണ്ട് തരത്തിലാണ് റീഫണ്ട് തുക നികുതി ദായകന് ലഭിക്കുക. ആര്‍ടിജിഎസ്, എന്‍ഇസിഎസ് വഴി നേരിട്ടോ അല്ലെങ്കില്‍ ചെക്ക് വഴിയോ പണം ലഭിക്കും.
നൽകേണ്ട വിവരങ്ങൾ
പണം നേരിട്ട് അക്കൗണ്ടിലേയ്ക്ക് എത്താൻ അക്കൗണ്ട് നമ്പര്‍, ബാങ്ക് ശാഖയുടെ ഐഎഫ്എസ് സി കോഡ്, വിലാസം എന്നിവ നൽകണം. ഈ വിവരങ്ങൾ നൽകിയിട്ടുണ്ടെങ്കിൽ പണം നേരിട്ട് അക്കൗണ്ടിലേയ്ക്ക് എത്തും.
ചെക്ക് വഴിയും പണം ലഭിക്കും
അക്കൗണ്ട് നമ്പറോ, എംഐസിആര്‍, ഐഎഫ്എസ് സി കോഡ് എന്നിവ നിങ്ങൾ നൽകിയിട്ടില്ലെങ്കിൽ നികുതിദായകന്റെ പേരില്‍ ചെക്കായിട്ടായിരിക്കും റീഫണ്ട് തുക ലഭിക്കുക. ഇത് ബാങ്കിലെത്തിച്ച് മാറ്റിയെടുത്താൽ മതിയാകും.
റീഫണ്ട് സ്റ്റാറ്റസ്
റീഫണ്ട് പ്രൊസസ് ആരംഭിച്ച് പത്ത് ദിവസത്തിനകം സ്റ്റാറ്റസ് പരിശോധിക്കാനാകും. അതിനായി https://tin.tin.nsdl.com/oltas/refundstatuslogin.html എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് അസസ്മെന്റ് വര്‍ഷവും പാന്‍നമ്പറും നല്കിയാല് റീഫണ്ട് സ്റ്റാറ്റസ് വ്യക്തമാകും.
റീഫണ്ട് തുക ലഭിച്ചില്ലെങ്കിൽ?
ഏതെങ്കിലും കാരണത്താല്‍ നിങ്ങൾക്ക് റീഫണ്ട് തുക ലഭിച്ചില്ലെങ്കിൽ റീ ഇഷ്യു ചെയ്യാന്‍ ഇന്‍കം ടാക്സ് ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെ അപേക്ഷിക്കാം. ഇതിനായി നിങ്ങളുടെ നിലവിലെ വിലാസം, ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐഎഫ്എസ് സി കോഡ് എന്നിവ സൈറ്റിലെ ബന്ധപ്പെട്ട കോളത്തില്‍ ചേര്‍ക്കുക.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ടാക്സ് ക്രഡിറ്റ് സ്റ്റേറ്റ്മെന്റായ ഫോം 26എഎസില്‍ റീഫണ്ട് വിവരം നൽകിയിട്ടുണ്ടാകും.
ആദായനികുതി അടച്ച തുകയുടെ രസീത് സൂക്ഷിച്ച് വയ്ക്കണം.
malayalam.goodreturns.in
More From GoodReturns

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications