ലോണ്‍ ഉടമയ്ക്ക് മരണം സംഭവിച്ചാല്‍ കടബാധ്യത നിയമപരമായ അവകാശിക്കായിരിക്കും. അവകാശി ലേറ്റ് പേയ്മെന്റ് ചാര്‍ജ്ജുകളും പലിശയും അടക്കേണ്ടി വരും.
മരണശേഷം നിങ്ങളെടുത്ത കടങ്ങള്‍ക്കെല്ലാം എന്ത് സംഭവിക്കുമെന്നു എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ ? ലോണ്‍ ഉടമയ്ക്ക് മരണം സംഭവിച്ചാല്‍ കടബാധ്യത നിയമപരമായ അവകാശിക്കായിരിക്കും. അവകാശി ലേറ്റ് പേയ്മെന്റ് ചാര്‍ജ്ജുകളും പലിശയും അടക്കേണ്ടി വരും. കടത്തിന്റെ സ്വഭാവം അനുസരിച്ചാണ് ബാക്കിയെല്ലാം. പരേതന്റെ വസ്തുവകകളില്‍ നിന്നും ബാധ്യത ഈടാക്കാന്‍ കഴിയും. അവകാശിക്ക് ഇതിന്മേല് പരാതികളുണ്ടെങ്കില്‍ ബാങ്കിംഗ് ഓംബുഡ്സ്മാനെ സമീപിക്കാം. ബാങ്കിനും തിരിച്ചടവിനെപ്പറ്റി പരാതികളുണ്ടെങ്കില്‍ നിയമപരമായി മുന്നേറാവുന്നതാണ്.
ക്രെഡിറ്റ് കാര്‍ഡ് കടങ്ങള്‍
ക്രെഡിറ്റ് കാര്‍ഡ് ഉടമയ്ക്ക് മരണം സംഭവിച്ചാല്‍ ക്രെഡിറ്റ് കാര്‍ഡ് ബാധ്യത നിയമപരമായ അവകാശിക്കായിരിക്കും. വസ്തുവകകളില്‍ നിന്നും ബാധ്യത ഈടാക്കാന്‍ കഴിയും. ഉദാഹരണത്തിന് 20 ലക്ഷം രൂപ മൂല്യമുള്ള സ്വത്തുക്കളുടെ നിയമപരമായ അനന്തരാവകാശിയാണ നിങ്ങളെങ്കില്‍ നിങ്ങള്‍ തന്നെ വേണം ബാധ്യത തീർക്കാൻ.
ഹോം ലോണ്‍ കടങ്ങള്‍
നിങ്ങള്‍ നിങ്ങളുടെ അച്ഛന്റെ ഒരേയൊരു അനന്തരാവകാശിയാണെങ്കില് ഹോം ലോണ്‍ തുക മുഴുവന്‍ അടച്ചു തീർക്കാതെ നിങ്ങള്‍ക്ക് ആ വസ്തുവില്‍ അവകാശം ഉന്നയിക്കാന്‍ കഴിയില്ല. സാധാരണ ബാങ്കുകളടക്കമുള്ള എല്ലാ ധനകാര്യ സ്ഥാപനങ്ങളും ഹോം ലോണിനൊപ്പം ഇന്‍ഷുറൻസ് എടുപ്പിക്കാറണ്ട് . നിങ്ങള്‍ തന്നെയാണ് ഇന്‍ഷുറന്‍സ് നോമിനി എങ്കില്‍ ആ തുക ഉപയോഗിച്ച കടം വീട്ടാം . അവകാശി കടം വീട്ടാന്‍ വിസമ്മതിച്ചാല്‍ ബാങ്കിന് ആ വസ്തു വിറ്റ് പണം ഈടാക്കാം. ലോണ്‍ അടച്ചതിനു ശേഷമുള്ള തുക നിങ്ങള്‍ക്ക് ലഭിക്കും. കാരണം ഇതൊരു പണയ ലോണ്‍ ആണ്.
വാഹന ലോണുകള്‍
വാഹന ലോണുകളും ഹോം ലോണുകളുടെതിനു സമാനമായ രീതിയിലാണ് പ്രവർത്തിക്കുന്നത്. ലോണ്‍ തുക മുഴുവന്‍ അടച്ചു തീർക്കാതെ അനന്തരാവകാശികൾക്ക് അവകാശം ഉന്നയിക്കാന്‍ കഴിയില്ല.
പേഴ്സണല്‍ ലോണുകള്‍
പേഴ്സണല്‍ ലോണുകള്‍ ഒട്ടും സുരക്ഷിതമല്ല. അതുകൊണ്ട് ചിലപ്പോള്‍ നിയമപരമായി നടപടികള്‍ സ്വീകരിക്കേണ്ടി വന്നേക്കാം. ഇപ്പോള്‍ ഒരു വിധം എല്ലാ പേഴ്സണല്‍ ലോണുകളും ഇന്‍ഷ്വർ ചെയ്തിടുണ്ട്. അതുകൊണ്ട് ബാധ്യതയുള്ള പക്ഷം ബാങ്കിന് ഇൻഷുറൻസ് കമ്പനിയെ സമീപിക്കാവുന്നതാണ്.
ആദായ നികുതി
നികുതി ബാധ്യതയുണ്ടെങ്കില്‍ നിയമപരമായ അവകാശി അത് അടക്കേണ്ടി വരില്ല. പരേതന്റെ നികുതി ബാധ്യതകള്‍ എഴുതി തള്ളപ്പെടുന്നതാണ്.
കുടുംബാംഗങ്ങളില്‍ നിന്നുള്ള വായ്പകള്‍
ബാങ്ക് വായ്പ കൊടുത്ത പോലെ പേഴ്സണല്‍ ലോണ്‍ എടുത്തു എന്ന് തെളിയിക്കുന്ന എല്ലാ രേഖകളും ഉണ്ടെങ്കില്‍ മാത്രമേ അവകാശികളില്‍ നിന്നും തുക ഈടാക്കാന്‍ കഴിയുകയുള്ളൂ. മാതാപിതാക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും സ്വത്തു വകകള്‍ ലഭിക്കുമ്പോള്‍ അവരുടെ ബാധ്യതകളും നീക്കാന്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ നീണ്ട നിയമനടപടികളില്‍ കുരുങ്ങേണ്ടി വരും.
malayalam.goodreturns.in
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications