ഈ പദ്ധതി പ്രകാരം ഇടത്തരം വരുമാനക്കാർക്കും കുറഞ്ഞ പലിശയ്ക്ക് ഭവന വായ്പ ലഭിക്കും.
2022 ഓടെ ഇന്ത്യയിലെ മുഴുവൻ പൗരന്മാർക്കും വീട് എന്ന ലക്ഷ്യവുമായി ആരംഭിച്ചിരിക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന. ഈ പദ്ധതി പ്രകാരം ഇടത്തരം വരുമാനക്കാർക്കും കുറഞ്ഞ പലിശയ്ക്ക് ഭവന വായ്പ ലഭിക്കും. അടുത്തിടെ അവതരിപ്പിച്ച ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി സ്കീം (CLSS) പ്രകാരമാണ് ഇടത്തരക്കാർക്ക് വായ്പ ലഭിക്കുന്നത്.
ആർക്കൊക്കെ അപേക്ഷിക്കാം
ഇടത്തരം വരുമാനക്കാരെ രണ്ടായിട്ടാണ് തിരിച്ചിട്ടുള്ളത്. വാർഷിക വരുമാനം 6 ലക്ഷത്തിനും 12 ലക്ഷത്തിനും ഇടയിൽ ഉള്ളവരും 12 ലക്ഷത്തിനും 18 ലക്ഷത്തിനും ഇടയിൽ ഉള്ളവരും. അതായത് 6 ലക്ഷം മുതൽ 18 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് സബ്സിഡിയുള്ള വായ്പയുടെ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താം.
അപേക്ഷകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഗുണഭോക്താക്കൾ സ്വന്തമായി വീടോ മുമ്പ് കേന്ദ്രസർക്കാരിന്റെ ഏതെങ്കിലും പദ്ധതിയുടെ സഹായം സ്വീകരിച്ചിട്ടുള്ളവരോ ആയിരിക്കരുത്. ഗുണഭോക്താവിന്റെ കുടുംബം ഭർത്താവ്, ഭാര്യ, അവിവാഹിതരായ മക്കൾ എന്നിവരടങ്ങുന്നതായിരിക്കണം.
വിവാഹിതരായ ദമ്പതികൾ
വിവാഹിതരായ ദമ്പതികൾ വാടക വീട്ടിലാണ് താമസിക്കുന്നതെങ്കിൽ, അവരുടെ മാതാപിതാക്കൾ ഒരു വീടുണ്ടെങ്കിൽപ്പോലും ഒരു പ്രത്യേക കുടുംബമായി കണക്കാക്കപ്പെടും. അതിനാൽ പ്രധാനമന്ത്രി ആവാസ യോജന വഴിയുള്ള ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താം.
പലിശ സബ്സിഡി
12 ലക്ഷം വരെ വരുമാനമുള്ളവർക്ക് 9 ലക്ഷം രൂപ വരെ വായ്പ അനുവദിക്കും. വായ്പ തുകയിൽ 4 ശതമാനം പലിശ സബ്സിഡിയായി ലഭിക്കും. 18 ലക്ഷം രൂപ വരെയുള്ള വരുമാനക്കാർക്ക് 12 ലക്ഷം രൂപ വരെയാണ് വായ്പ ലഭിക്കുക. ഇതിൽ 3 ശതമാനം സബ്സിഡി ലഭിക്കും.
അധിക വായ്പ
അധിക വായ്പയ്ക്കായും അപേക്ഷിക്കാവുന്നതാണ്. എന്നാൽ ഇങ്ങനെ ലഭിക്കുന്ന അധിക വായ്പയ്ക്ക് പലിശ സബ്സിഡി ലഭിക്കില്ല.
യോഗ്യത ഉറപ്പുവരുത്തുക
അപേക്ഷിക്കുന്നതിനു മുമ്പ് നിങ്ങൾക്ക് അപേക്ഷിക്കാൻ യോഗ്യതയുണ്ടെന്ന് ഉറപ്പ് വരുത്തണം. കൂടാതെ നിങ്ങളുടെ ആധാർ നമ്പർ, വാർഷിക വരുമാനത്തിന്റെ കൃത്യമായ വിശദാംശങ്ങൾ എന്നിവ നൽകണം.
കാലാവധി
ഈ പദ്ധതി പ്രകാരമുള്ള വായ്പയുടെ പരമാവധി തിരിച്ചടവു കാലാവധി 20 വർഷമാണ്. അപേക്ഷകന് പ്രായപരിധി 70 വയസ്സിഷ കൂടാനും പാടില്ല.
malayalam.goodreturns.in
More From GoodReturns

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

സ്വർണം വാങ്ങാൻ കാത്തിരിക്കുകയാണോ? ഞായറാഴ്ചയിലെ സ്വർണ-വെള്ളി നിരക്കുകൾ അറിയാം

ഉത്സവ സീസൺ വരുന്നു; കാർ വില കുത്തനെ ഉയരുന്നു, നിക്ഷേപകർക്ക് തിരിച്ചടിയോ?

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications