മാസം 500 മുതൽ 1000 രൂപ വരെ നിക്ഷേപം നടത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ മികച്ച ലാഭം ലഭിക്കുന്ന ചില നിക്ഷേപ പദ്ധതികൾ ഏതൊക്കെയാണെന്ന് നോക്കാം.
മാസം 500 മുതൽ 1000 രൂപ വരെ നിക്ഷേപം നടത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ മികച്ച ലാഭം ലഭിക്കുന്ന ചില നിക്ഷേപ പദ്ധതികൾ ഏതൊക്കെയാണെന്ന് നോക്കാം. എസ്ബിഐയുടെ മികച്ച മ്യൂചൽ ഫണ്ട് സ്കീമുകളിൽ ചിലതാണ് താഴെ പറയുന്നവ. കുറഞ്ഞ നിക്ഷേപത്തിലൂടെ കൂടുതൽ ലാഭം നേടാൻ പറ്റുന്ന പദ്ധതികളാണിവ.
എസ്ബിഐ ബ്ലൂ ചിപ് ഫണ്ട്
18,151 കോടി രൂപയുടെ ആസ്തിയുള്ള എസ്ബിഐയുടെ ഏറ്റവും വലിയ മ്യൂച്വൽ ഫണ്ടാണ് എസ്ബിഐ ബ്ലൂ ചിപ് ഫണ്ട്. മികച്ച ട്രാക്ക് റെക്കോർഡാണ് ഈ മ്യൂച്വൽ ഫണ്ടിനുള്ളത്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ 16.11 ശതമാനം വരുമാനമാണ് ഈ ഫണ്ട് വഴി നേടിയിട്ടുള്ളത്. മൂന്നു വർഷത്തെ റിട്ടേൺ 9.96 ശതമാനമാണ്. 500 രൂപയുടെ തവണകളായി വ്യക്തികൾക്ക് നിക്ഷേപം ആരംഭിക്കാവുന്നതാണ്. എന്നാൽ പ്രാരംഭ നിക്ഷേപം 5000 രൂപയാണ്.
എസ്ബിഐ മാഗ്നം ഇക്വിറ്റി
എസ്ബിഐ ഇക്വിറ്റി പോലുള്ള ഈ ഫണ്ടിന് 2,200 കോടിയുടെ ആസ്തിയാണുള്ളത്. ഫണ്ടിന്റെ മൂന്ന് വർഷത്തെ റിട്ടേൺ 7.24 ശതമാനവും അഞ്ചു വർഷത്തെ റിട്ടേൺ 15.19 ശതമാനവുമാണ്. 1,000 രൂപയുടെ പ്രാരംഭ എസ്ഐപിയും പിന്നീട് 500 രൂപയുടെ ഒരു ചെറിയ എസ്ഐപി ഉപയോഗിച്ചും നിങ്ങൾക്ക് ഈ പദ്ധതിയിൽ നിക്ഷേപിക്കാവുന്നതാണ്.
എസ്ബിഐ കോണ്ട്ര ഫണ്ട്
എസ്ബിഐ കോണ്ട്ര ഫണ്ട് വ്യത്യസ്തമായ നിക്ഷേപ രീതിയാണ് പിന്തുടരുന്നത്. ഈ ഫണ്ടും കഴിഞ്ഞ ഒരു വർഷത്തിനിടയിലെ മറ്റൊരു സൂപ്പർ സ്റ്റാറാണ്. കഴിഞ്ഞ ഒരു വർഷത്തിനിടയ്ക്ക് 22 ശതമാനം വരുമാനമാണ് ഉണ്ടാക്കിയിരിക്കുന്നത്.
എസ്ബിഐ മാഗ്നം മിഡ്ക്യാപ്പ് ഫണ്ട്
ദീർഘകാലാടിസ്ഥാനത്തിലുള്ള എസ്ബിഐയുടെ മികച്ച ഫണ്ടുകളിലൊന്നാണിത്. ഈ ഫണ്ടിന്റെ 5 വർഷത്തെ റിട്ടേൺ തുക 26.29 ശതമാനമാണ്. റിസ്ക് എടുക്കാൻ താൽപര്യമുള്ള നിക്ഷേപകർക്ക് മികച്ച നിക്ഷേപ മാർഗമാണിത്.
എസ്ബിഐ ഹ്രസ്വകാല ഡെറ്റ് ഫണ്ട്
എസ്ബിഐ ഷോർട്ട് ടേം ഡെറ്റ് ഫണ്ട് ഡെറ്റ് സ്കീമുകൾ ഇഷ്ടപ്പെടുന്നവർക്ക് പറ്റിയ നിക്ഷേപ മാർഗമാണ്. ഇത്തരം ഫണ്ടുകളുടെ പങ്കാളിത്തം അധിവും ഗവണ്മെന്റ് സെക്യൂരിറ്റികളിലായിരിക്കും. കഴിഞ്ഞ ഒരു വർഷത്തിനിടയിലെ ഫണ്ടിന്റെ റിട്ടേൺ 8.65 ശതമാനമാണ്. 5,000 രൂപ പ്രാരംഭ നിക്ഷേപം നടത്തിയായിരിക്കണം ഈ ഫണ്ടിൽ നിക്ഷേപം നടത്തേണ്ടത്.
malayalam.goodreturns.in
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications