വളര്‍ന്നത് കണ്‍മുന്നില്‍, മലയാളികളുടെ സ്വന്തം ഈ ബാങ്കുകള്‍

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബാങ്കിംഗിന് പ്രിയപ്പെട്ടതാണ് ദൈവത്തിന്റെ സ്വന്തം നാട്. സാക്ഷരതയിലും വിദ്യാഭ്യാസത്തിലും മലയാളികളുടെ നേട്ടം തന്നെയാണ് ഇതിന് ഒന്നാമത്തെ കാരണം. വിദേശത്ത് നിന്നും കേരളത്തിലേക്കുള്ള പണമൊഴുക്കാനാണ് ബാങ്കുകളെ ആകര്‍ഷിക്കുന്ന മറ്റൊരു ഘടകം. കേരളം ആസ്ഥാനമായുള്ള ചില ബാങ്കുകളാണ് താഴെ പറയുന്നവ.

 

ഫെഡറല്‍ ബാങ്ക്

ഫെഡറല്‍ ബാങ്ക്

ഇന്ത്യയിലെ കൊമേഴ്‌സ്യല്‍ ബാങ്കുകളില്‍ പ്രമുഖരായ ഫെഡറല്‍ ബാങ്കിന്റെ ആസ്ഥാനം കൊച്ചിയിലെ ആലുവയാണ്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും അസംഖ്യം എടിഎമ്മുകളുള്ള ഫെഡറല്‍ ബാങ്കിന്റെ സ്ഥാപകന്‍ കെ പി ഹോര്‍മിസ് ആണ്. 1,00,000 കോടി രൂപയ്ക്ക് മുകളിലാണ് ഫെഡറല്‍ ബാങ്കിന്റെ ബിസിനസ്.

സൗത്ത് ഇന്ത്യന്‍ ബാങ്ക്

സൗത്ത് ഇന്ത്യന്‍ ബാങ്ക്

തൃശൂരില്‍ പ്രവര്‍ത്തനമാരംഭിച്ച സൗത്ത് ഇന്ത്യന്‍ ബാങ്ക് ഇന്ന് സൗത്ത് ഇന്ത്യയുടെ മാത്രമല്ല രാജ്യത്തിന്റെ പ്രിയപ്പെട്ട ബാങ്കാണ്. ആദ്യമായി എന്‍ആര്‍ഐ ബ്രാഞ്ച് ഓപ്പൺ ചെയ്ത് 1992ല്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് ചരിത്രം കുറിച്ചു. 839 ബ്രാഞ്ചുകളുള്ള ബാങ്കിന് 1306 എടിഎമ്മുകളാണുള്ളത്.

കാത്തലിക് സിറിയന്‍ ബാങ്ക്

കാത്തലിക് സിറിയന്‍ ബാങ്ക്

1920ല്‍ തൃശൂരിലാണ് കാത്തലിക് സിറിയന്‍ ബാങ്ക് ഉദയം ചെയ്തത്. ഇന്ന് 430 ബ്രാഞ്ചുകളും 240 എടിഎം സെന്ററുകളുമുണ്ട് ബാങ്കിന്. ബാങ്കിന്റെ മുൻ വര്‍ഷത്തെ പ്രവര്‍ത്തനഫലം മോശമായതിനെത്തുടര്‍ന്ന് മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവുമായ ആനന്ദ് കൃഷ്ണമൂര്‍ത്തി രാജി വച്ചിരുന്നു.

ധനലക്ഷ്മി ബാങ്ക്

ധനലക്ഷ്മി ബാങ്ക്

ഒരു കൂട്ടം സംരംഭകരുടെ നേതൃത്വത്തില്‍ 1927ല്‍ തൃശൂരാണ് ധനലക്ഷ്മി ബാങ്ക് ആരംഭിച്ചത്. ക്യാപിറ്റല്‍ ഉയര്‍ത്താന്‍ സാധിച്ചില്ലെങ്കില്‍ ധനലക്ഷ്മി ബാങ്ക് ഏതെങ്കിലും വലിയ ബാങ്കുകള്‍ക്ക് ഇരയാകും. അതല്ലെങ്കില്‍ ബാങ്കിനെ ഏതെങ്കിലും വലിയ ബാങ്കില്‍ ലയിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് നിര്‍ബന്ധിതമാകും.

ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്

ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്

ഇസാഫ് എന്ന പേര്‍ഷ്യന്‍ വാക്കിന്റെ അര്‍ത്ഥം ‘സാന്ത്വനം' എന്നാണ്. 1992 ല്‍ എന്‍ജിഒ ആയി പ്രവര്‍ത്തനമാരംഭിച്ച ഇസാഫ്, ഇന്ന് കേരളം ആസ്ഥാനമായ റിസര്‍വ് ബാങ്ക് അംഗീകൃത സ്‌മോള്‍ ഫിനാന്‍സ് ബാങ്കായി മാറിയിരിക്കുകയാണ്. സാധാരണക്കാര്‍ക്ക് വേണ്ടിയുള്ള മികച്ച ബാങ്കാണിത്. സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ക്ക് പ്രവര്‍ത്തന പരിധിയില്ല. എടിഎം, ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകള്‍, മൊബൈല്‍/ഇന്റര്‍നെറ്റ് ബാങ്കിംഗ് എന്നീ സേവനങ്ങളെല്ലാം മറ്റേത് മുന്‍നിര ബാങ്കുകളെപ്പോലെ സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകളിലും ലഭ്യമാണ്. ഇവിടെ നിക്ഷേപത്തിന് പരിധിയില്ല.

malayalam.goodreturns.in

English summary

Kerala based Banks

Banking was one of the most preferred lines of business in the princely states of Travancore and Cochin, and the Malabar Province of British India — the area that later became the state of Kerala — during the twentieth century.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X