കുറഞ്ഞ പലിശയ്ക്ക് ഭവനവായ്പ; ഓൺലൈൻ അപേക്ഷ സമ‍ർപ്പിക്കേണ്ടത് എങ്ങനെ?

2022 ഓടെ ഇന്ത്യയിലെ മുഴുവൻ പൗരന്മാ‍ർക്കും വീട് എന്ന ലക്ഷ്യവുമായി കേന്ദ്ര സർക്കാ‍ർ ആരംഭിച്ചിരിക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2022 ഓടെ ഇന്ത്യയിലെ മുഴുവൻ പൗരന്മാ‍ർക്കും വീട് എന്ന ലക്ഷ്യവുമായി കേന്ദ്ര സർക്കാ‍ർ ആരംഭിച്ചിരിക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന. 2015ലാണ് പദ്ധതി ആരംഭിച്ചത്. പദ്ധതിയ്ക്കായി എങ്ങനെ ഓൺലൈൻ അപേക്ഷ സമ‍ർപ്പിക്കാം എന്ന് നോക്കാം.

 

അപേക്ഷ സമ‍ർപ്പിക്കേണ്ടത് എങ്ങനെ?

അപേക്ഷ സമ‍ർപ്പിക്കേണ്ടത് എങ്ങനെ?

  • PMAY വെബ്സൈറ്റായ pmaymis.gov.inൽ ലോ​ഗ് ഓൺ ചെയ്യുക
  • സിറ്റിസൺ അസ്സസ്സ്മെന്റ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. ഇതിൽ നിന്ന് നിങ്ങൾ അ‍ർഹരായ വിഭാ​ഗം തിരഞ്ഞെടുക്കുക
  • ആധാർ കാർഡ് വിശദാംശങ്ങൾ നൽകുക
  • ഇനി നിങ്ങളെ അപ്ലിക്കേഷൻ പേജിലേക്ക് റീഡയറക്ട് ചെയ്യും, അവിടെ എല്ലാ വിശദാംശങ്ങളും കൃത്യമായി പൂരിപ്പിക്കുക
  • നൽകേണ്ട വിശദാംശങ്ങൾ

    നൽകേണ്ട വിശദാംശങ്ങൾ

    • പേര്
    • ബന്ധപ്പെടാനുള്ള ഫോൺ നമ്പർ
    • മറ്റ് വ്യക്തിപരമായ വിശദാംശങ്ങൾ
    • ബാങ്ക് അക്കൌണ്ട്
    • വരുമാന സർട്ടിഫിക്കറുകൾ 
    • ഇത്രയും വിവരങ്ങൾ നൽകിയതിന് ശേഷം സേവ് ബട്ടൺ ക്ലിക്ക് ചെയ്യുക. അതിന് ശേഷം കാപ്ചെ കോഡ് കൃത്യമായി നൽകുക. തുടർന്ന്, വീണ്ടും സേവ് ബട്ടണിൽ ക്ലിക്കു ചെയ്യുക. ഇപ്പോൾ ആപ്ലിക്കേഷൻ പൂർത്തിയായി കഴിഞ്ഞു. ഈ പേജിന്റെ പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കാം.
      ആപ്ലിക്കേഷൻ സ്റ്റാറ്റസ് പരിശോധിക്കുന്നതെങ്ങനെ?

      ആപ്ലിക്കേഷൻ സ്റ്റാറ്റസ് പരിശോധിക്കുന്നതെങ്ങനെ?

      പ്രധാൻ മന്ത്രി ആവാസ് യോജന പദ്ധതിയുടെ ആപ്ലിക്കേഷൻ സ്റ്റാറ്റസ് രണ്ട് വിധത്തിൽ പരിശോധിക്കാം.
      1. അപേക്ഷകർക്ക് അവരുടെ അപേക്ഷാ നമ്പർ നൽകി പരിശോധിക്കാം
      2. വ്യക്തിപരമായ വിവരങ്ങളായ പേര്, അച്ഛന്റെ പേര്, തിരിച്ചറിയൽ കാ‍ർഡിലെ വിവരങ്ങൾ എന്നിവ നൽകിയും പരിശോധിക്കാം

      സ്റ്റെപ് 1

      സ്റ്റെപ് 1

      • പ്രധാൻ മന്ത്രി ആവാസ് യോജന വെബ്സൈറ്റ് (pmaymis.gov.in) തുറക്കുക
      • 'സിറ്റിസൺ ആപ്ലിക്കേഷൻ' ഓപ്ഷനിൽ നിന്ന് 'ചെക്ക് സ്റ്റാറ്റസ്' ബട്ടൺ തിരഞ്ഞെടുക്കുക
      • സ്റ്റെപ് 2

        സ്റ്റെപ് 2

        • അപേക്ഷാ നമ്പർ, പേര്, അച്ഛന്റെ പേര്, തിരിച്ചറിയൽ കാ‍ർഡിലെ വിവരങ്ങൾ തുടങ്ങിയ ഓപ്ഷനുകളിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കുക. 
        • വിശദാംശങ്ങളിൽ പൂരിപ്പിച്ചതിന് ശേഷം 'ഷോ' എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. 
        • ഇങ്ങനെ ആപ്ലിക്കേഷൻ ഏത് ഘട്ടത്തിലാണെന്ന് ഉപഭോക്താവിന് അറിയാൻ സാധിക്കും
        • അപേക്ഷ സമ‍ർപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

          അപേക്ഷ സമ‍ർപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

          • പദ്ധതിയിലേയ്ക്ക് അപേക്ഷിക്കാൻ നിങ്ങൾ യോഗ്യരാണോയെന്ന് ആദ്യം പരിശോധിക്കുക
          • ഇതിനായി PMAY ഗുണഭോക്താവ് ലിസ്റ്റ് പരിശോധിക്കുക
          • ആധാർ കാർഡുള്ളവർക്ക് മാത്രമേ ഈ സ്കീമിൽ അപേക്ഷിക്കാൻ സാധിക്കൂ
          • ബാങ്കുമായും വരുമാനവുമായും ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും കൈയിൽ കരുതുക

malayalam.goodreturns.in

English summary

Pradhan Mantri Awas Yojana Online Application

The Pradhan Mantri Awas Yojana is a scheme launched by the Narendra Modi government to make housing accessible to all sections of the society at affordable rates. Also referred to as the ‘Housing for All’ policy, PMAY was launched in 2015. This will be executed in a phased manner across the country and the project is likely to be complete by 2022.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X