കുറഞ്ഞ പലിശ നിരക്കുള്ള ബാങ്കിലേയ്ക്ക് നിങ്ങളുടെ വായ്പ മാറ്റുന്നത് എങ്ങനെയെന്ന് അറിയാമോ?
ഭവന വായ്പയ്ക്ക് പല ബാങ്കുകളും പല പലിശ നിരക്കുകളാണ് ഈടാക്കുന്നത്. കുറഞ്ഞ പലിശ നിരക്കുള്ള ബാങ്കിലേയ്ക്ക് നിങ്ങളുടെ വായ്പ മാറ്റുന്നത് എങ്ങനെയെന്ന് അറിയാമോ? ഇത് ലാഭകരമാണോ?
എന്താണ് ടേക്ക് ഓവർ?
രണ്ട് ബാങ്കുകളിലെയും പലിശ നിരക്കുകൾ തമ്മിൽ കാര്യമായ വ്യത്യാസമുണ്ടെങ്കിൽ പലിശ കുറഞ്ഞ ബാങ്കിലേയ്ക്ക് വായ്പ മാറ്റുന്നതാണ് നല്ലത്. ഇത്തരത്തിൽ വായ്പ ഒരു ബാങ്കിൽ നിന്ന് മറ്റൊരു ബാങ്കിലേയ്ക്ക് മാറ്റുന്നതിന് ടേക്ക് ഓവർ എന്നാണ് പറയുന്നത്.
അറിയേണ്ട കാര്യങ്ങൾ
ടേക്ക് ഓവർ നടപടിയിലേയ്ക്ക് കടക്കുന്നതിന് മുമ്പ് ചില കാര്യങ്ങൾ കൃത്യമായി അന്വേഷിച്ച് അറിയണം. താഴെ പറയുന്നവയാണ് അവയിൽ ചിലത്.
- നിലവിലെ പലിശ നിരക്ക്
- വായ്പ കാലാവധി
- ബാക്കിയുള്ള വായ്പ തിരിച്ചടവ്
- അവശേഷിക്കുന്ന കാലാവധി
- ആദ്യ ബാങ്ക് ഈടാക്കുന്ന ചാർജ്
- ലീഗൽ ചാർജ്
- വാല്യുവേഷൻ ചാർജ്
- പ്രോസസിംഗ് ചാർജ്
- ഡോക്യുമെന്റേഷൻ ചാർജ്
പുതിയ ബാങ്ക് ഈടാക്കാവുന്ന ചെലവുകൾ
വായ്പ പുതിയ ബാങ്കിലേയ്ക്ക് മാറ്റുമ്പോൾ അവരും ചില ചാർജുകൾ ഈടാക്കും. താഴെ പറയുന്നവയാണ് ഇത്തരത്തിലുള്ള ചാർജുകൾ
കാലാവധി കൂട്ടാം
പലിശ നിരക്കിലെ മെച്ചം മാത്രമല്ല ടേക്ക് ഓവർ തിരഞ്ഞെടുക്കാൻ കാരണം. പ്രതിമാസ ബജറ്റിൽ താളപ്പിഴകളുണ്ടെങ്കിൽ പുതിയ ബാങ്ക് കാലാവധി കൂട്ടി നൽകുമോ എന്ന് അന്വേഷിക്കണം. ഇത്തരത്തിൽ കാലാവധി കൂട്ടിയാൽ മാസത്തവണ കുറയ്ക്കാൻ സാധിക്കും.
പിഴ പലിശ
പണം ലഭിക്കുന്ന മുറയ്ക്ക് കൂടുതൽ തുക വായ്പയിലേക്ക് തിരിച്ചടയ്ക്കുന്നുവെന്ന് കരുതുക. ഇങ്ങനെ അടയ്ക്കുമ്പോൾ പിഴ പലിശ ഈടാക്കാത്ത ബാങ്കുകളിലേയ്ക്ക് വായ്പ മാറ്റുന്നതും ലാഭകരമാണ്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
