നിങ്ങൾ ഭവന വായ്പ എടുത്തിട്ടുണ്ടോ? എങ്കിൽ നിങ്ങൾക്ക് ലഭിക്കാൻ പോകുന്ന നികുതി ആനുകൂല്യങ്ങൾ താഴെ പറയുന്നവയാണ്.
നിങ്ങൾ ഭവന വായ്പ എടുത്തിട്ടുണ്ടോ? എങ്കിൽ നിങ്ങൾക്ക് ലഭിക്കാൻ പോകുന്ന നികുതി ആനുകൂല്യങ്ങൾ താഴെ പറയുന്നവയാണ്.
പലിശയ്ക്ക് നികുതി കിഴിവ്
വായ്പ എടുക്കുന്ന തുക പല തവണകളായാണ് നിങ്ങൾ തിരിച്ചടയ്ക്കുന്നത്. കൂടാതെ പലിശയും നൽകുന്നുണ്ട്. ഇൻകം ടാക്സ് ആക്ട് സെക്ഷൻ 24 പ്രകാരം തിരിച്ചടയ്ക്കുന്ന പലിശയ്ക്ക് കിഴിവ് ലഭിക്കാൻ നിങ്ങൾക്ക് അവകാശമുണ്ട്. നിങ്ങൾ ആ വസ്തുവിൽ തന്നെയാണ് താമസിക്കുന്നതെങ്കിൽ നിങ്ങൾ നൽകുന്ന പലിശയ്ക്ക് പ്രതി വർഷം 2 ലക്ഷം രൂപ വരെ കിഴിവ് ലഭിക്കും.
വായ്പാ തുകയ്ക്ക് നികുതി ഇളവ്
ആദായ നികുതി നിയമത്തിലെ സെക്ഷൻ 80C പ്രകാരം ഓരോ വർഷവും 1.5 ലക്ഷം രൂപ വരെ വായ്പ തുകയ്ക്കും കിഴിവ് ലഭിക്കും.
സെക്ഷൻ 80EE
ആദ്യമായി വീട് വാങ്ങുന്നവർക്കും ഹോം ലോൺ എടുക്കുന്നവർക്കും കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്. ആദായ നികുതി നിയമത്തിലെ സെക്ഷൻ 80EE പ്രകാരം, നിങ്ങൾക്ക് ഭവനവായ്പയ്ക്കായി നൽകുന്ന പലിശയ്ക്ക് കിഴിവ് ആവശ്യപ്പെടാവുന്നതാണ്. സെക്ഷൻ 24 കൂടാതെ ഈ നികുതി കിഴിവ് കൂടി ബാധകമാണെന്ന് ഓർക്കുക. 50,000 രൂപ വരെയാണ് ഓരോ വർഷവും ഇത്തരത്തിൽ ഇളവ് ലഭിക്കുക. നിങ്ങളുടെ വായ്പാ കാലാവധിയുടെ അവസാനം വരെ ഈ തുക ക്ലെയിം ചെയ്യാവുന്നതാണ്.
സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷൻ ചാർജുകൾ
നിങ്ങൾ ഒരു വീടു വാങ്ങുമ്പോൾ, സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ചാർജുകളും അനിവാര്യമാണ്. എന്നാൽ ഈ ചെലവുകളിന്മേലും നിങ്ങൾക്ക് നികുതി ആനുകൂല്യങ്ങൾ അവകാശപ്പെടാൻ കഴിയും. സെക്ഷൻ 80 സി പ്രകാരം അത്തരം പേയ്മെന്റുകളിൽ 1.5 ലക്ഷം രൂപ വരെ ഇളവു ലഭിക്കും.
ജോയിന്റ് ഹോം ലോൺ
ഇപ്പോൾ ജോയിന്റ് ഹോം ലോണുകൾ എടുക്കുന്നവ നിരവധിയാണ്. വലിയ നികുതി ആനുകൂല്യങ്ങൾ ഉൾപ്പെടെ ധാരാളം ഗുണങ്ങളുണ്ട് ജോയിന്റ് ഹോം ലോണിന്. ഉദാഹരണത്തിന്, ദമ്പതികൾ ഒരുമിച്ച് ഒരു സംയുക്ത വായ്പ എടുക്കുമ്പോൾ 2 ലക്ഷം രൂപ വരെ പലിശയ്ക്ക് നികുതി ആനുകൂല്യം ലഭിക്കും. എന്നാൽ നികുതി ആനുകൂല്യത്തിന് അർഹരാകണമെങ്കിൽ സ്വത്തിലും ഇരുവരും ഉടമസ്ഥതരായിരിക്കണം.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications