മാതാപിതാക്കൾ, ഭാര്യ, പ്രായപൂർത്തിയായ മക്കൾ എന്നിവർ വഴി ഈസിയായി നികുതി ലാഭിക്കാവുന്നതാണ്.
അത്ഭുതപ്പെടേണ്ട, കുടുംബാംഗങ്ങൾ വഴിയും നിങ്ങൾക്ക് നികുതി ലാഭിക്കാം. മാതാപിതാക്കൾ, ഭാര്യ, പ്രായപൂർത്തിയായ മക്കൾ എന്നിവർ വഴി ഈസിയായി നികുതി ലാഭിക്കാവുന്നതാണ്.
മാതാപിതാക്കളിലൂടെ നികുതി ലാഭിക്കാം
മാതാപിതാക്കളിലൂടെയും ഭാര്യയുടെ മാതാപിതാക്കളിലൂടെയും നിങ്ങൾക്ക് നികുതി നിങ്ങൾക്ക് ലാഭിക്കാവുന്നതാണ്. ഇതിനായി നിങ്ങളുടെ സമ്പാദ്യത്തിന്റെ ഒരു ഭാഗം ഗിഫ്റ്റ് ആയോ കടമായോ അവർക്ക് കൈമാറാം. ഇത്തരത്തിൽ കൈമാറ്റം ചെയ്യുന്ന തുക വഴി നിങ്ങൾക്ക് നികുതി ലാഭിക്കാവുന്നതാണ്.
സീനിയർ സിറ്റിസൺസ്
നിങ്ങളുടെ മാതാപിതാക്കൾ സീനിയർ സിറ്റിസൺസ് ആണെങ്കിൽ നികുതി ഇളവുകൾ ലഭിക്കുന്നതാണ്. 3 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് നികുതി നൽകേണ്ട ആവശ്യമില്ല. കൂടാതെ സീനിയർ സിറ്റിസൺസിന്റെ നിക്ഷേപ പദ്ധതികൾ വഴി കൂടുതൽ പലിശയും നേടാവുന്നതാണ്.
മക്കളുടെ അക്കൌണ്ട്
1998 ഒക്ടോബർ ഒന്നിന് ശേഷം ഗിഫ്റ്റ് ടാക്സുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ഇല്ലാതായി. ഗിഫ്റ്റ് ടാക്സ് ഇല്ലാതെ തന്നെ ഇപ്പോൾ മക്കളുടെ അക്കൌണ്ടിൽ മാതാപിതാക്കൾക്ക് പണം നിക്ഷേപിക്കാവുന്നതാണ്. കൂടാതെ നികുതി നിയമപരമായി കുറയ്ക്കുന്നതിന് നിങ്ങളുടെ പ്രായപൂർത്തിയായ മക്കൾക്ക് പണം പലിശരഹിത വായ്പയായും നൽകാം.
ഭാര്യാ ഭർത്താക്കന്മാർ
വിവാഹിതരായ നികുതി ദായകർക്ക് ആദായ നികുതിയിൽ നിന്ന് സംരക്ഷണം ലഭിക്കുന്നതിനായി രണ്ടു സ്വതന്ത്ര ഇൻകം ടാക്സ് റിട്ടേണുകൾ ഫയൽ ചെയ്യാവുന്നതാണ്. ഇത് നികുതി ലാഭിക്കാൻ നിങ്ങളെ സഹായിക്കും.
malayalam.goodreturns.in
More From GoodReturns

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം



Click it and Unblock the Notifications