രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐയുടെ എടിഎം ഇടപാടുകൾക്കുള്ള പുതുക്കിയ നിരക്കുകൾ താഴെ പറയുന്നവയാണ്.
രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐയുടെ എടിഎം ഇടപാടുകൾക്കുള്ള പുതുക്കിയ നിരക്കുകൾ താഴെ പറയുന്നവയാണ്.
സൗജന്യ ഇടപാട് ആർക്കൊക്കെ?
അക്കൗണ്ടിൽ ഓരോ മാസവും 25000 രൂപയിൽ കൂടുതൽ ബാലൻസ് നിലനിർത്തുന്നവർക്ക് സൗജന്യ എടിഎം ഇടപാടാണ് എസ്ബിഐ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഈ ബാലൻസ് നിലനിർത്താവർക്ക് എടിഎം ഇടപാടുകളുടെ എണ്ണത്തിൽ ബാങ്ക് പരിധി നിശ്ചയിച്ചിട്ടുണ്ട്.
10 ഇടപാടുകൾ സൗജന്യം
എസ്ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങളനുസരിച്ച് പ്രതിമാസം 25000 രൂപ ശരാശരി ബാലൻസ് നിലനിർത്തുന്ന ഉപഭോക്താക്കൾക്ക് ചില വ്യവസ്ഥകൾക്ക് വിധേയമായി എസ്ബിഐയുടെ എടിഎമ്മുകളിൽ നിന്ന് പ്രതിമാസം 10 ഇടപാടുകൾ സൗജന്യമാണ്.
പിൻവലിക്കൽ നിരക്ക്
പരിധിയിൽ കൂടുതൽ ഇടപാടുകൾ നടത്തിയാൽ എസ്ബിഐ ചാർജ് ഈടാക്കുന്നതാണ്. ഇടപാടിന്റെ രീതി അടിസ്ഥാനമാക്കി അഞ്ച് രൂപ + ജിഎസ്ടി മുതൽ 20 രൂപ + ജിഎസ്ടി വരെയാണ് ചാർജ് ഈടാക്കുക.
പ്രതിമാസ പരിധിക്ക് മുകളിലുള്ള ധനകാര്യ ഇടപാടുകൾ
പ്രതിമാസ പരിധിക്ക് മുകളിലുള്ള ധനകാര്യ ഇടപാടുകൾ നടത്തിയാൽ 10 രൂപ + ജിഎസ്ടിയാണ് ബാങ്ക് ഈടാക്കുന്ന ചാർജ്. മറ്റ് ബാങ്കുകളുടെ എടിഎമ്മുകളിലാണ് ഇടപാട് നടത്തുന്നതെങ്കിൽ 20 രൂപ + ജിഎസ്ടി ആണ് ചാർജ്.
ഒരു ലക്ഷത്തിൽ കൂടുതൽ ബാലൻസ് ഉണ്ടെങ്കിൽ
മാസം ഒരു ലക്ഷത്തിൽ കൂടുതൽ ബാലൻസ് നിലനിർത്തുന്ന ഉപഭോക്താക്കൾക്ക് മറ്റ് ബാങ്കുകളുടെ എടിഎമ്മുകളിൽ പണം പിൻവലിക്കുന്നതിന് ചാർജ് ഈടാക്കില്ല.
ഇടപാട് നിരസിക്കൽ ചാർജ്
അക്കൗണ്ടിൽ ആവശ്യത്തിന് പണം ഉണ്ടെങ്കിൽ മാത്രം എടിഎമ്മിൽ കയറി പണം പിൻവലിക്കാൻ ശ്രമിക്കുക. കാരണം ആവശ്യമായ ബാലൻസ് ഇല്ലാത്തതിനാൽ ബാങ്ക് ഇടപാട് നിരസിച്ചാൽ അതിനും ചാർജ് ഈടാക്കുന്നതാണ്. 20 രൂപ + ജിഎസ്ടിയാണ് ഇത്തരത്തിൽ എസ്ബിഐ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്ന നിരക്ക്.
കാർഡ് ഉപയോഗിക്കാതെ പണം പിൻവലിച്ചാൽ
എസ്ബിഐയുടെ ചില ഗ്രൂപ്പ് എടിഎമ്മുകളിൽ നിന്ന് കാർഡ് ഇല്ലാതെയും പണം പിൻവലിക്കാൻ സാധിക്കും. എന്നാൽ കാർഡ് ഉപയോഗിക്കാതെയുള്ള ഓരോ ഇടപാടിനും ബാങ്ക് 22 രൂപ + ജിഎസ്ടി എന്ന നിരക്കിൽ ചാർജ് ഈടാക്കും.
malayalam.goodreturns.in
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications