പ്രളയത്തിൽ നശിച്ചു പോയ വാഹനങ്ങൾക്ക് ഉടൻ ഇന്‍ഷുറന്‍സ് ക്ലെയിം; ചെയ്യേണ്ട കാര്യങ്ങൾ

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്ത് പെയ്ത കനത്ത മഴയിലും വെള്ളപ്പൊക്കത്തിലുമുണ്ടായ നഷ്ടം നിസാരമല്ല. നിരവധി പേർക്ക് വീടുകളും വാഹനങ്ങളും സമ്പാദ്യങ്ങളും നഷ്ട്ടപ്പെട്ടു. എന്നാൽ അതിൽ നിന്നെല്ലാം കരകയറാനുള്ള കഠിന ശ്രമത്തിലാണ് കേരളമിപ്പോൾ. എന്നാൽ ഇതിനായി നിങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയേണ്ടേ?

 

നടപടിക്രമങ്ങള്‍ വേഗത്തിൽ

നടപടിക്രമങ്ങള്‍ വേഗത്തിൽ

ദുരിത ബാധിതരുടെ ഇന്‍ഷുറന്‍സ് ക്ലെയിം നടപടി ക്രമങ്ങള്‍ വേഗത്തിലാക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ഇതനുസരിച്ച് ഇന്‍ഷുറന്‍സ് തുക വേഗത്തിൽ തന്നെ നല്‍കുമെന്ന് വിവിധ ഇന്‍ഷുറന്‍സ് കമ്പനികള്‍ അറിയിച്ചിട്ടുണ്ട്.

മാനദണ്ഡങ്ങൾ

മാനദണ്ഡങ്ങൾ

 • ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നതിനായി കമ്പനികൾ ചില മാനദണ്ഡങ്ങള്‍ മുന്നോട്ടു വച്ചിട്ടുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.
 • വെള്ളം കയറിയ കാര്‍ ഓണ്‍ ആക്കാന്‍ ശ്രമിക്കരുത്.
 • വെള്ളം കയറിയ വാഹനങ്ങള്‍ ഒരു കാരണവശാലും സ്റ്റാര്‍ട്ട് ചെയ്യാന്‍ പാടില്ല. ഇത് എന്‍ജിന്റെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കും. അങ്ങനെ വന്നാല്‍ ഇന്‍ഷുറന്‍സ് കമ്പനി ക്ലെയിം തിരസ്‌കരിക്കും.
 • പ്രദേശത്തെ വെള്ളം ഇറങ്ങിയാൽ എത്രയും വേഗത്തില്‍ ഇന്‍ഷുറന്‍സ് കമ്പനിയെ അറിയിച്ച് കേടു വന്ന വാഹനം കെട്ടിവലിച്ച് വര്‍ക്ക്‌ ഷോപ്പിലെത്തിക്കണം.
 • വെള്ളത്തില്‍ മുങ്ങിയ വാഹനത്തിന്റെ ഒരു ഫോട്ടോ എടുത്തു സൂക്ഷിക്കുന്നത് ക്ലെയിം നടപടി ക്രമങ്ങള്‍ വേഗത്തിലാക്കാന്‍ സഹായിക്കും.
 • ക്ലെയിം നടപടികൾ എങ്ങനെ?

  ക്ലെയിം നടപടികൾ എങ്ങനെ?

  • ഇന്‍ഷുറന്‍സ് കമ്പനിയില്‍ ഒരു ഇന്റിമേഷന്‍ ലെറ്റര്‍ പൂരിപ്പിച്ച് നല്‍കുക എന്നതാണ് ആദ്യ പടി. പ്രാഥമികമായ വിവരങ്ങളാണ് ഇതില്‍ നല്‍കേണ്ടത്.
  • തുടർന്ന് ക്ലെയിം ഫോം കൂടി പൂരിപ്പിച്ച് നല്‍കുക.
  • ഇൻഷുറൻസ് രേഖകൾ നഷ്ട്ടപ്പെട്ടാൽ

   ഇൻഷുറൻസ് രേഖകൾ നഷ്ട്ടപ്പെട്ടാൽ

   വെള്ളപ്പൊക്കത്തില്‍ ഇന്‍ഷുറന്‍സ് രേഖകള്‍ നഷ്ടപ്പെട്ടാലും ഇന്‍ഷുറന്‍സ് ഓഫീസിലെത്തി നിങ്ങളുടെ വാഹന നമ്പറും മറ്റും നല്‍കി വിവരങ്ങള്‍ വീണ്ടെടുക്കാവുന്നതാണ്. തുടർന്ന് ക്ലെയിം അപേക്ഷ സമർപ്പിക്കാം.

malayalam.goodreturns.in

English summary

Kerala floods: Car, Bike insurance claim made simpler

Insurance companies have decided to do its bit and have come to the rescue in Kerala floods by assisting people to get its insured vehicles up and running soon.
Story first published: Tuesday, August 21, 2018, 14:51 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X