2017-18 സാമ്പത്തിക വർഷത്തെ ആദായനികുതി ഫയൽ ചെയ്ത നിങ്ങൾ റീഫണ്ടിനായി കാത്തിരിക്കുകയാണോ? നിങ്ങളുടെ യഥാർഥ നികുതിയേക്കാൾ കൂടുതൽ തുക നിങ്ങൾ അടച്ചിട്ടുണ്ടെങ്കിൽ ആദായ നികുതി അധികൃതരുടെ പരിശോധന കഴിഞ്ഞാൽ നിങ്ങൾക്കു പണം റീഫണ്ടായി ലഭിക്കുന്നതാണ്.

റീഫണ്ട് സ്റ്റാറ്റസ് എങ്ങനെ പരിശോധിക്കാം
നിങ്ങൾ ക്ലെയിം ചെയ്ത റീഫണ്ടിനെ ട്രാക്ക് ചെയ്യുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല.അത് വളരെ ലളിതമായി ചെയ്യാവുന്നതാണ്.
റീഫണ്ട് സ്റ്റാറ്റസ് പരിശോധിക്കുന്നതിനുള്ള നടപടിക്രമം
നിങ്ങളുടെ യഥാർഥ നികുതിയേക്കാൾ കൂടുതലായ തുക നിങ്ങൾ അടച്ചോ എന്ന കാര്യം നികുതി വകുപ്പ് പരിശോധിച്ചു കഴിഞ്ഞാൽ അധികൃതരിൽ നിന്നും നിങ്ങൾക്കു ഇൻകം ടാക്സ് ആക്ടായ 143 (1) മായി ബന്ധപ്പെട്ട ,ഇ-മെയിലും എസ. എം. എസ്സും വരുന്നതാണ് .സന്ദേശത്തിൽ റീഫണ്ട് തുകയും സീക്വൻസ് നമ്പറും അറിയിക്കുന്നതാണ്.
ആദായ നികുതി റീഫണ്ട് നിങ്ങൾക്കു രണ്ടു തരത്തിൽ പരിശോധിക്കാവുന്നതാണ്.
ഇൻകം ടാക്സ് ഇ-ഫയലിംഗ് പോർട്ടലിൽ:
1.ആദായനികുതി ഇ-ഫൈലിംഗ് വെബ്സൈറ്റ് സന്ദർശിക്കുക
2.പാൻ നമ്പർ,പാസ്വേർഡ്, ജനന തീയതി, കാപ്ച കോഡ് എന്നിവ നൽകിക്കൊണ്ട് നിങ്ങളുടെ ഇ-ഫൈലിംഗ് അക്കൗണ്ട് ലോഗിൻ ചെയ്യുക.
3.റിട്ടേൺസ്/ഫോമുകൾ' ക്ലിക്ക് ചെയ്യുക.
4.ഡ്രോപ്പ് ഡൌൺ മെനുവിൽ നിന്ന് ഇൻകം ടാക്സ് റിട്ടേൺസ് ലിങ്ക് തിരഞ്ഞെടുത്തതിന് ശേഷം നിങ്ങൾ റീഫണ്ട് സ്റ്റാറ്റസ് പരിശോധിക്കാൻ ഉദ്ദേശിക്കുന്ന വർഷം തിരഞ്ഞെടുക്കുക.
5.ഹൈപ്പർലിങ്കിൽ, നിന്നും ഐ.ടി. ആർ. അക്നോളഡ്ജ്മെന്റ് നമ്പർ തിരഞ്ഞെടുക്കുക
6 അതിനുശേഷം നിങ്ങൾക്കു പോപ്പ്-അപ്പ് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.ഐ.ടി.ആർ ഫയൽ ചെയ്ത സമയം മുതലുള്ള എല്ലാ വസ്തുതകളെയും വിശദമായി നിങ്ങൾക്കു പരിശോധിക്കാം,റീഫണ്ട് ഇഷ്യൂ ചെയ്യുന്ന തീയതിയും വെബ്സൈറ്റ് വഴി അറിയാൻ സാധിക്കും
7.കൂടാതെ,റീഫണ്ട് കാൻസൽ ചെയ്തെങ്കിൽ അതിനെ കുറിച്ചുള്ള വിശദാംശങ്ങൾ,റീഫണ്ട് തുക ലഭിക്കുക ഏതു വഴിയാണ് തുടങ്ങിയ വിവരങ്ങളും നിങ്ങൾക്കു മനസിലാക്കാം
എൻ.എസ്.ഡി.എൽ. അല്ലെങ്കിൽ ടി.ഐ.എൻ. വെബ്സൈറ്റിൽ:
ഭൂരിഭാഗം കേസുകളിലും,ആദായ നികുതി വകുപ്പ് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്കു റീഫണ്ട് തുക ട്രാൻസ്ഫർ ചെയ്തതിനു ശേഷം പത്തു ദിവസത്തിനുള്ളിൽ റീഫണ്ട് സ്റ്റാറ്റസ് വെബ്സൈറ്റിൽ ഹൈലൈറ്റ് ചെയ്യപ്പെടും.
ഈ വെബ്‌സൈറ്റിൽ നിങ്ങൾ റീഫണ്ട് സ്റ്റാറ്റസ് പരിശോധിക്കാനായി ഇൻകം ടാക്സിന്റെ ലിങ്കിൽ പോകേണ്ടതുണ്ട്.
പാൻ നമ്പർ,സ്റ്റാറ്റസ് പരിശോധിക്കേണ്ട വർഷം എന്നീ വിവരങ്ങൾ നൽകണം
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
