തപാൽ വകുപ്പിന് കീഴിലുള്ള ഇന്ത്യ പോസ്റ്റ് പെയ്മെൻറ്സ് ബാങ്കിന്റെ (ഐപിപിബി) പ്രവർത്തനം പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തു. മറ്റ് ബാങ്കുകളെപ്പോലെ തന്നെയാണ് ഐപിപിബിയുടെ പ്രവർത്തനമെങ്കിലും വളരെ കുറഞ്ഞ ക്രെഡിറ്റ് റിസ്കാണ് ബാങ്കിന്റെ പ്രധാന പ്രത്യേകത. നിലവിൽ ഇന്ത്യയിലൊട്ടാകെ 650 ശാഖകളാണ് ഉള്ളത്. 2018 അവസാനത്തോടെ ഇത് 1.55 ലക്ഷമായി വര്‍ദ്ധിപ്പിക്കും. ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് നിക്ഷേപകർക്ക് നൽകുന്ന ഓഫറുകൾ താഴെ പറയുന്നവാണ്.
സേവനങ്ങൾ
ഐപിപിബി വാഗ്ദാനം ചെയ്യുന്ന പ്രധാനപ്പെട്ട സേവനങ്ങൾ താഴെ പറയുന്നവയാണ്.
- സേവിംഗ്സ് അക്കൗണ്ട്
- കറന്റ് അക്കൗണ്ട്
- മണി ട്രാൻസ്ഫർ
- ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫറുകൾ
- ബിൽ ആൻഡ് യൂട്ടിലിറ്റി പേയ്മെന്റ്സ്
- എന്റർപ്രൈസ്, മർച്ചൻറ് പേയ്മെന്റുകൾ
- ഫണ്ട് കൈമാറ്റം ചെയ്യുന്നതിന് RTGS, IMPS, NEFT എന്നീ സേവനങ്ങൾ
സേവിംഗ്സ് അക്കൗണ്ട്
മൂന്ന് തരം സേവിംഗ്സ് അക്കൗണ്ടുകളാണ് ഐപിപിബിയ്ക്ക് കീഴിലുള്ളത്. ഇവയ്ക്ക് മൂന്നിനും ഒരേ പലിശനിരക്കുമാണ് നൽകുന്നത്. 4% ഇവയുടെ പലിശ നിരക്ക്.
- റെഗുലർ സേവിംഗ്സ് അക്കൗണ്ട്
- ഡിജിറ്റൽ സേവിംഗ്സ് അക്കൗണ്ട്
- ബേസിക് സേവിംഗ്സ് അക്കൗണ്ട്
ഡിജിറ്റൽ സേവിംഗ്സ് അക്കൗണ്ട്
ഓൺലൈൻ പണമിടപാട് നടത്തുന്നവർക്ക് ഐപിപിബി ഡിജിറ്റൽ സേവിംഗ്സ് അക്കൗണ്ട് ഉപയോഗിക്കാവുന്നതാണ്. ഇതിനായി ഐപിപിബി മൊബൈൽ ആപ്ലിക്കേഷനും നിലവിലുണ്ട്. ആധാർ, പാൻ കാർഡ് എന്നിവ ഉപയോഗിച്ച് 18 വയസ്സിന് മുകളിലുള്ള ആർക്കും ഈ അക്കൗണ്ട് തുറക്കാൻ കഴിയും.
കെവൈസി മാനദണ്ഡങ്ങൾ
അക്കൗണ്ട് തുറന്ന് 12 മാസത്തിനുള്ളിൽ കെവൈസി മാനദണ്ഡങ്ങൾ പൂർത്തിയാക്കാനായില്ലെങ്കിൽ അക്കൗണ്ട് ക്ലോസ് ചെയ്യപ്പെടും. പോസ്റ്റ് ഓഫീസ് വഴിയോ പോസ്റ്റ്മാന്റെ സഹായത്തോടെയോ കെവൈസി മാനദണ്ഡങ്ങൾ പൂർത്തിയാക്കാം.
നിക്ഷേപ പരിധി
ഒരു വർഷം രണ്ട് ലക്ഷം രൂപ വരെയാണ് നിക്ഷേപ പരിധി. നാല് ശതമാനമാണ് പലിശ നിരക്ക്. ഐപിപിബി യുടെ ഡിജിറ്റൽ സേവിംഗ്സ് അക്കൌണ്ട് സീറോ ബാലൻസിൽ തുറക്കാവുന്നതാണ്. കൂടാതെ ഉപഭോക്താക്കൾക്ക് പ്രതിമാസ ശരാശരി ബാലൻസ് നിലനിർത്തേണ്ട ആവശ്യവുമില്ല.
പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ട്
പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ടുള്ളവര്‍ക്ക് ഐപിപിബി സേവനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയും. പേയ്‌മെന്റ് ബാങ്കില്‍ അക്കൗണ്ട് എടുക്കുന്നവര്‍ക്ക് QR കാര്‍ഡ് നല്‍കും. ഇതുപയോഗിച്ച് അവര്‍ക്ക് സുരക്ഷിതമായി പണമിടപാടുകള്‍ നടത്താനാകും.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
