പണം ഇനി ബാങ്കിൽ നിക്ഷേപിക്കണ്ട; ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് ഇന്ന് മുതൽ പ്രവർത്തനം ആരംഭിക്കും

ഇന്ത്യ പോസ്റ്റ് പെയ്മെൻറ്സ് ബാങ്കിന്റെ (ഐപിപിബി) പ്രവ‍ർത്തനം ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യ പോസ്റ്റ് പെയ്മെൻറ്സ് ബാങ്കിന്റെ (ഐപിപിബി) പ്രവ‍ർത്തനം ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. രാജ്യത്തെ 1.55 ലക്ഷം പോസ്റ്റ് ഓഫീസുകള്‍ ഡിസംബര്‍ മുപ്പത്തിയൊന്നോടെ ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്ക് സംവിധാനവുമായി (ഐപിപിബി) ബന്ധിപ്പിക്കുമെന്ന് വാര്‍ത്താവിനിമയ മന്ത്രി മനോജ് സിന്‍ഹ അറിയിച്ചു. തപാൽ വകുപ്പിന്റെ വിപുലമായ ശൃംഖലയുടെ സഹായത്തോടെ രാജ്യത്തുടനീളം വേഗത്തിൽ ധനപരമായ ഇടപാടുകൾ നടത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ആദ്യ ദിനം

ആദ്യ ദിനം

ആദ്യ ദിവസമായ ഇന്ന് ഐപിപിബിയ്ക്ക് ഇന്ത്യയിലൊട്ടാകെ 650 ശാഖകളാണ് ഉള്ളത്. 3250 ഇടങ്ങളില്‍ സേവനം ലഭ്യമാകും. 2018 അവസാനത്തോടെ ഇത് 1.55 ലക്ഷമായി വര്‍ദ്ധിക്കും. ഇതില്‍ 1.30 ലക്ഷം ഗ്രാമങ്ങളിലായിരിക്കുമെന്ന് മനോജ് സിന്‍ഹ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ പോസ്റ്റ് പെയ്മെൻറ്സ് ബാങ്കിന്റെ സേവനങ്ങൾ

ഇന്ത്യ പോസ്റ്റ് പെയ്മെൻറ്സ് ബാങ്കിന്റെ സേവനങ്ങൾ

കറന്റ് അക്കൗണ്ട്, സേവിംഗ്‌സ് അക്കൗണ്ട് എന്നിവയ്ക്ക് പുറമെ പണം അടയ്ക്കാനുള്ള സൗകര്യം, പണം കൈമാറ്റം ചെയ്യാനുള്ള സൗകര്യം, ഗുണഭോക്താവിന് നേരിട്ട് പണം നല്‍കാനുള്ള സൗകര്യം (ഡയറക്ട് ബനഫിക്ട് ട്രാന്‍സ്ഫര്‍) തുടങ്ങിയവയും ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്കിലുണ്ടാകും. പോസ്റ്റ് ഓഫീസുകളിലെ കൗണ്ടറുകള്‍, മൈക്രോ എടിഎം, മൊബൈല്‍ ബാങ്കിംഗ് ആപ്ലിക്കേഷനുകള്‍, എസ്എംഎസ്, ഇന്ററാക്ടീവ് വോയ്‌സ് റെസ്‌പോണ്‍സ് എന്നിവ വഴി സേവനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയും.

ഒരു ലക്ഷം രൂപ നിക്ഷേപം

ഒരു ലക്ഷം രൂപ നിക്ഷേപം

ഒരു ലക്ഷം രൂപ വരെ നിക്ഷേപം സ്വീകരിക്കാനും കറന്റ് അക്കൗണ്ട്, സേവിങ്‌സ് അക്കൗണ്ട് എന്നിവ ലഭ്യമാക്കാനും കഴിയുന്നവയാണ് പേയ്‌മെന്റ് ബാങ്കുകള്‍. ഡെബിറ്റ് കാര്‍ഡുകള്‍, ഇന്റര്‍നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ് എന്നിവയും ലഭ്യമാകും.

പലിശ നിരക്ക്

പലിശ നിരക്ക്

ഐപിപിബി 25,000 രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് 4.5 ശതമാനവും 25,000 മുതൽ 50,000 രൂപ വരെ 5 ശതമാനവും 50,000 മുതൽ 1,00,000 വരെയുള്ള നിക്ഷേപങ്ങൾക്ക് 5.5 ശതമാനവും പലിശ നൽകും.

പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ട്

പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ട്

പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ടുള്ളവര്‍ക്ക് ഐപിപിബി സേവനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയും. പേയ്‌മെന്റ് ബാങ്കില്‍ അക്കൗണ്ട് എടുക്കുന്നവര്‍ക്ക് QR കാര്‍ഡ് നല്‍കും. ഇതുപയോഗിച്ച് അവര്‍ക്ക് സുരക്ഷിതമായി പണമിടപാടുകള്‍ നടത്താനാകും. ഇതിനിടെ പേയ്‌മെന്റ്‌സ് ബാങ്ക് സ്ഥാപിക്കുന്നതിനുള്ള പദ്ധതിച്ചെലവ് കേന്ദ്രസര്‍ക്കാര്‍ 800 കോടി രൂപയില്‍ നിന്ന് 1435 കോടിയായി ഉയര്‍ത്തി. അധികമായി അനുവദിച്ച 635 കോടി രൂപയില്‍ 400 കോടി സാങ്കേതികവിദ്യയ്ക്കായി ചെലവഴിക്കും. ബാക്കി തുക മനുഷ്യവിഭവശേഷിയുമായി ബന്ധപ്പെട്ട ചെലവുകള്‍ക്കുമാണ് വകയിരുത്തിയിരിക്കുന്നത്.

malayalam.goodreturns.in

English summary

PM Modi To Launch India Post Payments Bank Today

Prime Minister Narendra Modi will launch India Post Payments Bank (IPPB) on Saturday to ensure speedy financial inclusion for people across the country with the leverage of a vast network of the postal department.
Story first published: Saturday, September 1, 2018, 9:59 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X