ഗള്‍ഫ് രാജ്യങ്ങളിലെ മലയാളികള്‍ നാടിന്റെ രുചിയും മണവും അറിയുന്നത് ഇവിടെ നിന്നും കയറ്റി അയക്കുന്ന ഭക്ഷ്യവിഭവങ്ങളിലൂടെയാണ്. കറിവേപ്പിലയും വാഴയിലയും തൊട്ട് പൈനാപ്പിളും ചക്കയും വരെ കരിപ്പൂരില്‍ നിന്നും നെടുമ്പാശ്ശേരിയില്‍ നിന്നും വിമാനം കയറുന്നു.

ഗള്‍ഫ് മലയാളികളും അവിടെയുള്ള ഹോട്ടലുകളും ഇഷ്ട വിഭവങ്ങള്‍ തയ്യാറാക്കുന്നത് ഇതുപയോഗിച്ചാണ്.പ്രത്യേകിച്ചും റമദാന് കാലയളവില്‍. എന്നാല്‍ ഇക്കുറി കാര്യങ്ങള്‍ അവതാളത്തിലാണ്.
പശ്ചിമേഷ്യന്‍ സംഘര്‍ഷവും ഇറാന്റെ മിസൈല്‍ ആക്രമണങ്ങളും തുടര്‍ന്നുണ്ടായ വിമാന റദ്ദാക്കലും കാരണം കയറ്റുമതി തടസ്സപ്പെട്ടു. ഏതാണ്ട് 30 ലോഡ് പച്ചക്കറിയാണ് കരിപ്പൂരില്‍ വിമാനത്തില്‍ നിന്നും തിരിച്ചിറക്കിയത്.ഇവയില്‍ ഭൂരിഭാഗവും നശിച്ചു.
വിമാനത്താവളം പ്രതിദിനം ശരാശരി 75 ടണ്‍ പച്ചക്കറി കയറ്റുമതി കൈകാര്യം ചെയ്യുന്നു. റമദാന്, മറ്റ് ഉത്സവ സീസണുകളില്‍ ഇത് 90 ടണ്‍ വരെയാകും.
നിലവിലെ സ്ഥിതി തുടരുന്ന പക്ഷം ഈ റമദാനില്‍ മലയാളികള്‍ക്ക് കേരളത്തില്‍ നിന്നുള്ള പച്ചക്കറികളും പഴങ്ങളും ലഭ്യമായേക്കില്ല.
അത്യാവശ്യം വേണ്ടുന്ന പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും അവര്‍ വലിയ വിലകൊടുത്ത് വാങ്ങേണ്ടിവരും.
കാര്‍ഗോ ചാര്‍ജ്ജ് കൂടി
ഒമാനിലേയ്ക്ക് ചില വിമാനങ്ങള്‍ സര്‍വീസുകള്‍ നടത്തുന്നുണ്ടെങ്കിലും ഇവ അമിത കാര്‍ഗോ ചാര്‍ജ്ജാണ് ഈടാക്കുന്നത്.
അതിനാല്‍ വ്യാപാരികള്‍ നഷ്ടം സഹിക്കേണ്ടി വരുന്നു. ഈ മേഖല ഏകദേശം 1000 ത്തോളം പേര്‍ക്ക് നേരിട്ടും 5000 ത്തോളം പേര്‍ക്ക് പരോക്ഷമായും തൊഴില്‍ നല്‍കുന്നുണ്ട്.കര്‍ഷകരേയും പ്രതിസന്ധി ബാധിക്കും.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications