നിങ്ങൾക്ക് പിപിഎഫിൽ നിന്ന് വായ്പ എടുക്കാൻ സാധിക്കും. അത് എങ്ങനെയാണെന്ന് നോക്കാം.
പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (PPF) ഏറ്റവും പ്രശസ്തമായ നികുതി ആനുകൂല്യമുളള ഒരു നിക്ഷേപമാണ്. ഇത് റിട്ടയര്‍മെന്റ് സമയത്ത് മുതല്‍ കൂട്ടായി കിട്ടുന്ന ഒന്നു കൂടിയാണ്. ഇതിന്റെ ഒരേ ഒരു പോരായ്മ എന്തെന്നാല്‍ ലോക്ക് ഇന്‍ പിരീഡ് 15 വര്‍ഷമാണ് എന്നുള്ളതാണ്. എന്നാൽ നിങ്ങൾക്ക് പിപിഎഫിൽ നിന്ന് വായ്പ എടുക്കാൻ സാധിക്കും. അത് എങ്ങനെയാണെന്ന് നോക്കാം.
വായ്പ നടപടികൾ എങ്ങനെ?
പിപിഎഫിൽ നിന്ന് ഉടനടി ലോണ്‍ എടുക്കാന്‍ സാധിക്കില്ല. എന്നാൽ മൂന്നു മുതല്‍ ആറു സാമ്പത്തിക വര്‍ഷത്തിനുളളില്‍ ആദ്യത്തെ ലോണ്‍ എടുക്കാം. രണ്ടാമത് ഒരു ലോണ്‍ കൂടി എടുക്കണം എങ്കില്‍ ആദ്യത്തെ ലോൺ അടച്ചു കഴിഞ്ഞു എന്ന് ഉറപ്പു വരുത്തണം.
വായ്പ തുകയും പലിശ നിരക്കും
നിങ്ങള്‍ അഞ്ചാമത്തെ വര്‍ഷമാണ് ലോണിന് അപേക്ഷിച്ചതെങ്കില്‍ നിങ്ങളുടെ മൂന്നാമത്തെ വര്‍ഷത്തെ ബാലന്‍സ്സ് നോക്കി 25% വരെ ലഭിക്കുന്നതാണ്. ഇതിന്റ പലിശ നിരക്ക് നോക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് PPF അക്കൗണ്ടില്‍ നിന്നും 8.7% പലിശയാണ് കിട്ടുന്നതെങ്കില്‍ വായ്പ തുകയുടെ പലിശ 10.7% മാണ് ഈടാക്കുന്നത്.
ലോണ്‍ അപേക്ഷിക്കാനുളള നടപടിക്രമങ്ങള്‍ എന്തെല്ലാം?
നിങ്ങള്‍ക്ക് PPF അക്കൗണ്ട് ഉളളയിടത്ത് പോയി നേരിട്ട് ലോണിന് അപേക്ഷിക്കാവുന്നതാണ്. കൃത്യസമയത്ത് പലിശ അടച്ചില്ലെങ്കില്‍ ഒരു വര്‍ദ്ധിച്ച തുക തന്നെ പിന്നീട് അടയ്ക്കേണ്ടി വരും.
പിഎഫ് വീട്ടിലിരുന്നും പിൻവലിക്കാം
നിങ്ങളുടെ പിഎഫ് തുക ഇനി വീട്ടിലിരുന്ന് തന്നെ പിൻവലിക്കാം. അതിനായി ഓൺലൈൻ സംവിധാനമാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ ഏർപ്പെടുത്തിയിരിക്കുന്നത്. ഇതുവഴി പിഎഫ് ഫൈനൽ സെറ്റിൽമെന്റ്, പെൻഷൻ പിൻവലിക്കൽ, മറ്റ് ആനുകൂല്യങ്ങൾ പിൻവലിക്കൽ എന്നിവ ഇനി വളരെ വേഗം നടത്താം. എന്നാൽ ഇപിഎഫിന് അപേക്ഷിക്കുന്ന വ്യക്തിയുടെ യുഎഎന്നും (യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ) മൊബൈൽ നമ്പറും പ്രവർത്തന സജ്ജമായിരിക്കണം. അഞ്ച് വർഷത്തിൽ താഴെ പ്രവർത്തി പരിചയമുള്ളവരുടെ പിഎഫ് ഫൈനൽ സെറ്റിൽമെന്റിന് പാൻ കാർഡും ആവശ്യമാണ്. കൂടാതെ അംഗത്തിന്റെ ബാങ്ക് അക്കൌണ്ട് വിശദാംശങ്ങളും ഐഎഫ്എസ്സി കോഡും ഇപിഎഫ്ഒ ഡാറ്റാബേസിൽ നൽകുകയും വേണം. മുകളിൽപ്പറഞ്ഞ കാര്യങ്ങളിൽ ഏതെങ്കിലും വിട്ട് പോയിട്ടുണ്ടെങ്കിൽ ഇപിഎഫ്ഒയുടെ ഇ- സേവ പോർട്ടൽ സന്ദർശിച്ച് ആവശ്യമായ വിശദാംശങ്ങൾ തേടാവുന്നതാണ്.
malayalam.goodreturns.in
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications