റിയൽ എസ്റ്റേറ്റ് നിക്ഷേപ ആവശ്യങ്ങൾക്കായി ഒരു റെസിഡൻഷ്യൽ പ്രോപ്പർട്ടി വാങ്ങാൻ നിങ്ങൾ ഉദ്ദേശിക്കുന്നുവെങ്കിൽ,നിങ്ങൾ ഒരു ലാൻഡ് ലോണിനായി അപേക്ഷിക്കണോ അതോ, ഹോം ലോണിനായി അപേക്ഷിക്കണോ എന്ന് ആശയക്കുഴപ്പത്തിലാകും.

ആദ്യമായി മനസിലാക്കേണ്ടത്,ഇതിനകം നിർമിക്കപ്പെടുന്നതോ , നിർമാണം പുരോഗമിക്കുന്നതോ ആയ പ്രോപ്പർട്ടികൾക്ക് മാത്രമേ ഭവന വായ്പ ലഭിക്കുകയുള്ളൂ. പലിശ നിരക്ക്, പ്രോസസ് എന്നിവയിൽ രണ്ട് തരത്തിലുള്ള വായ്പകൾ തമ്മിൽ പല സാദൃശ്യങ്ങളും ഉണ്ടായിരിക്കാം. എന്നാൽ അവയ്ക്കിടയിലുള്ള ചില വ്യത്യാസങ്ങൾ ഉണ്ട്.
സമാനതകൾ
ബാങ്കുകൾ അല്ലെങ്കിൽ നോൺ ബാങ്കിങ് ഫിനാൻഷ്യൽ കമ്പനികൾ (എൻ.ബി.എഫ്.സി) 21 വയസ്സിന് മുകളിലുള്ള ഇന്ത്യൻ സ്വദേശികൾക്ക് ഭൂമി, ഭവന വായ്പ എന്നിവ വാഗ്ദാനം ചെയ്യുന്നു.
പ്രവാസികൾക്ക് നാട്ടിൽ പാർപ്പിടാവശ്യങ്ങൾക്കായി ഭൂമി ഉപയോഗിക്കുകയാണെങ്കിൽ ചില ബാങ്കുകളിൽ നിന്നും ഒരു ലാന്റ് ലോൺ വാങ്ങാനും കഴിയും.രണ്ടും അധിക പ്രോസസിങ് ഫീസ് ഈടാക്കുന്നതാണ്. ചില ബാങ്കുകളിൽ, ലാൻഡ് വായ്പ്പയെ അപേക്ഷിച്ച് ഭവന വായ്പ്പയ്ക്കു പലിശ നിരക്ക് കുറവായിരിക്കും.
വസ്തു എവിടെയാണ് സ്ഥിതി ചെയ്യുന്നത്
ഏതുതരം സ്ഥലത്താണെങ്കിലും ഒരു ഭവന വായ്പ എടുക്കാവുന്നതാണ്,അതായതു ഒരു,മുനിസിപ്പൽ അല്ലെങ്കിൽ കോർപറേഷൻ പരിധിക്കുള്ളിലുള്ള ഒരു റെസിഡൻസി പ്ലോട്ടിന് മാത്രം നല്കുന്നു.ഭവന വായ്പയുടെ സഹായത്തോടെ നിങ്ങൾക്കു വീട് പണിയാവുന്നതാണ്.
ഒരു ഭവന വായ്പയുടെ ധന സഹായം താഴെ പറയുന്ന കാര്യങ്ങൾക്കു ബാധകമല്ല
കാർഷിക ആവശ്യങ്ങൾക്കോ വാണിജ്യ ആവശ്യങ്ങൾക്കോ
ഒരു വ്യാവസായിക പ്രദേശത്തെയോ ഒരു ഗ്രാമത്തിലോ ഉള്ള സ്ഥലം
മൂല്യത്തിലേക്ക് വായ്പ (LTV)
നിങ്ങൾക്കു വായ്പയുടെ ധന സഹായം ലഭിക്കാൻ കാരണമാകുന്ന വസ്തുവിന്റെ മൂല്യമാണ് LTV. ഭവന വായ്പ വഴി നിങ്ങളുടെ വീട് നിർമിക്കുന്നതിന് ആവശ്യമായ ഫണ്ടിന്റെ 80 മുതൽ 85 വരെ ശതമാനം വരെ അല്ലെങ്കിൽ 90 ശതമാനം വരെ വായ്പ ലഭിക്കാം.
ഒരു ലാൻഡ് ലോണിന്റെ കാര്യത്തിൽ ആണെങ്കിൽ , നിങ്ങൾക്കു പ്രതീക്ഷിക്കാവുന്ന പരമാവധി LTV 70 ശതമാനമാണ്.അതായതു ഒരു പ്ലാന്റ് വാങ്ങുന്നതിനാണെങ്കിൽ നിങ്ങൾനിങ്ങളുടേതായ 30 ശതമാനം ഫണ്ട് കരുത്തേണ്ടതാണ് .
വായ്പയുടെ കാലാവധി
ഒരു ലാൻഡ് ലോണിന്റെ കാലാവധി ഭവന വായ്പയേക്കാൾ കുറവാണ്.ലാൻഡ് ലോണിന്റെ കാലാവധി 15 വർഷത്തെ പരമാവധി കാലയളവിലേക്ക് പോകാം. എന്നാൽ ഭവന വായ്പകളുടെ കാര്യത്തിൽ അത് 30 വർഷം വരെ പോകും.എന്നാൽ ചില NBFC കൾ 20 വർഷം വരെ വായ്പ്പകൾക്കു കാലാവധി നൽകും.
വായ്പ തുകയുടെ പരിധി
ചില ബാങ്കുകൾ കടം കൊടുക്കാൻ കഴിയുന്ന പരമാവധി തുകയിൽ ഒരു പരിധി ഏർപ്പെടുത്തിയിട്ടുണ്ട്. വായ്പ എടുക്കാൻ ആഗ്രഹിക്കുന്ന ഒരാൾ എവിടെ നിന്ന് വായ്പ എടുക്കണം എന്ന് ഷോർട്ട്ലിസ്റ്റു ചെയ്യുന്നതിനു മുമ്പായി വിവിധ ബാങ്കുകളോട് അവരുടെ പരമാവധി വായ്പ തുക എത്രയാണെന്ന് അന്വേഷിക്കേണ്ടതാണ്.
നികുതി ആനുകൂല്യങ്ങൾ
ഭവന വായ്പകൾക്കുള്ള പലിശ നികുതി ഇളവ് നൽകാം . എന്നാൽ ഈ ഇളവുകൾ ലാൻഡ് ലോണുകൾക്കു ബാധകമല്ല.
More From GoodReturns

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില് മാറ്റം, വിശദാംശങ്ങള്

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

ബെംഗളൂരുവിലും മുംബൈയിലും ഹോട്ടലുകൾ താൽക്കാലിക അടച്ചുപൂട്ടലിലേക്ക്; മലയാളികളടക്കം ആശങ്കയിൽ

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു



Click it and Unblock the Notifications