ഒരു യാത്ര പലം ചെയ്യുമ്പോൾ അത് വേണ്ടെന്നു വെക്കേണ്ടി വരും നമ്മൾ ഒരിക്കലും കരുതുകയില്ല,എന്നാൽ ചില സാഹചര്യങ്ങളിൽ അങ്ങനെ ചെയ്യേണ്ടി വന്നേക്കാം . ചില സാഹചര്യങ്ങളിൽ പ്ലാൻ ചെയ്യാത്ത യാത്രകൾക്കും നമ്മൾ നമ്മൾ തയ്യാറാകേണ്ടി വന്നേക്കാം .ഐ.ആർ.സി.ടി.സി. യുടെ തത്കാൽ ട്രെയിൻ ടിക്കറ്റ് സർവീസ് നമ്മളെ സഹായിക്കുക അത്തരം സാഹചര്യങ്ങളിൽ ആണ് . പെട്ടന്നു തന്നെ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാനായി 1997 ൽ ഇന്ത്യൻ റെയിൽവേ രൂപീകരിച്ച പദ്ധതിയാണിത്. തത്കാൽ സ്കീമിൽ ഒട്ടേറെ മാറ്റങ്ങൾ വന്നിട്ടുണ്ട്, ബുക്കിംഗ് സമയം മാറ്റുന്നതിനുള്ള സമയം ഉൾപ്പെടെ പലതും.

ഐ ആർ സി ടി സി ഏജന്റുമാർ ഉൾപ്പെടെയുള്ള ടിക്കറ്റിങ് ഏജന്റുമാരെ ,
ടിക്കറ്റ് ബുക്കിംഗിൽ നിന്ന് 10 മണിമുതൽ 12 മണിവരെ ഒഴിവാക്കിയിട്ടുണ്ട്.ഏകദേശം 1.3 ലക്ഷം തത്കാൽ ട്രാൻസാക്ഷനുകൾ ഐ.ആർ.സി.ടി.സി യിൽ ദിവസേന പ്രോസസ് ചെയ്യപ്പെടുന്നു.
ബുക്കിംഗ് വിൻഡോ
തത്കാൽ എ.സി.ടിക്കറ്റിന്റെ ബുക്കിങ് രാവിലെ 10 മണി മുതൽ തുടങ്ങും.നോൺ എ.സി.ടിക്കറ്റുകൾ 11 മണി മുതൽ ബുക്ക് ചെയ്യാം.യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന ദിവസത്തിന്റെ ഒരു ദിവസം മുൻപേ ആണ് തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്.ബുക്ക് ചെയ്ത ടിക്കറ്റുകൾ റെയിൽവേ സ്റ്റേഷനുകളിലെ കൌണ്ടറുകളിൽ നിന്നോ അല്ലെങ്കിൽ ഐ. ആർ.സി.ടി.സി. വെബ്സൈറ്റിൽ (www.irctc.co.in) നിന്നും ലഭിക്കുന്നതാണ്.തത്കാൽ നിയമപ്രകാരം എസി, എക്സിക്യൂട്ടീവ് ക്ലാസ് ഒഴികെയുള്ള ടിക്കറ്റ് ക്ലാസുകളിൽ രണ്ടു ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയും.
സ്ഥിരീകരിച്ചതും വെയിറ്റിങ്ങുമായ ടിക്കറ്റുകൾ
തത്കാൽ ടിക്കറ്റ് എടുത്ത ഒരു യാത്രക്കാരനു ഒരു സ്ഥിരീകരിച്ച അല്ലെങ്കിൽ ആർ.എ.സി. ടിക്കറ്റ് ലഭിച്ചിട്ടുണ്ടെങ്കിൽ ,വെയ്റ്റിംഗ് ലിസ്റ്റിൽ ഉള്ള മറ്റു യാത്രക്കാർക്കും ട്രെയിനിൽ കയറാവുന്നതാണ്.
ടിക്കറ്റ് കാൻസൽ ചെയ്യൽ
ട്രെയിൻ പുറപ്പെടുന്നതിന് 30 മിനിറ്റ് മുൻപ് വരെ നിങ്ങൾക്കു നിങ്ങളുടെ ആർ.എ.സി തത്കാൽ ടിക്കറ്റ് റദ്ദാക്കാവുന്നതാണ്. നേരത്തെ,വെയിറ്റിങ്ങ് ലിസ്റ്റിലുള്ള ടിക്കയറ്റുകൾ ട്രെയിൻ പുറപ്പെടുന്ന 24 മണിക്കൂറിനു മുൻപായി മാത്രമേ കാൻസൽ ചെയ്യാൻ സാധിക്കുമായിരുന്നുള്ളൂ.വെയിറ്റിങ്ങ് ലിസ്റ്റിലുള്ള തത്കാൽ ടിക്കറ്റ് സ്ഥിതീകരിച്ചില്ലെങ്കിൽ ടിക്കറ്റ് ഓട്ടോമാറ്റിക്കായി കാൻസൽ ആവുകയും പാസഞ്ചർക്കു റീഫണ്ട് ലഭിക്കുകയും ചെയ്യുന്നതാണ്
റീഫണ്ടുകൾ
സ്ഥിരീകരിച്ച ടിക്കറ്റുകൾ കാൻസൽ ചെയ്താൽ റീഫണ്ട് ലഭിക്കുകയില്ല.ട്രെയിൻ പുറപ്പെടുന്നതിന്റെ മുപ്പതു മിനുട്ട് മുൻപ് കാൻസൽ ചെയ്താൽ ആർ.എ.സി,വെയിറ്റിങ്ങ് ലിസ്റ്റ് ടിക്കറ്റുകൾക്കു റീഫണ്ട് ലഭിക്കുന്നതാണ്.
ട്രെയിൻ കാൻസലേഷൻ
ട്രെയിൻ എന്തെങ്കിലും കാരണവശാൽ മൂന്ന് മണിക്കൂറിൽ കൂടുതൽ വൈകിയാലോ,കാൻസൽ ചെയ്താലോ,ടിക്കറ്റ് റീഫണ്ട് ലഭിക്കാനായി ടിക്കറ്റ് ഡെപ്പോസിറ്റ് റെസിപ്റ്റ് (ടി.ഡി .ആർ) സമർപ്പിക്കേണ്ടതാണ്.
നിരക്കുകൾ
തത്കാൽ ചാർജുകൾ സെക്കൻഡ് ക്ലാസ് യാത്രകൾക്ക് അടിസ്ഥാന നിരക്കിന്റെ 10% അധികമാണ് ചാർജായി നിശ്ചയിച്ചിട്ടുള്ളത്.മറ്റെല്ലാ ക്ലാസുകളുടെയും അടിസ്ഥാന നിരക്കിനേക്കാൾ 30 ശതമാനം അധികമാണ് തത്കാൽ നിരക്കുകൾ
പണമടയ്ക്കാനുള്ള വഴികൾ:
പതിവ് പേയ്മെന്റ് ഓപ്ഷനുകൾക്കുപുറമെ നിങ്ങൾക്ക് ഇ-പേയ്മെന്റ് അല്ലെങ്കിൽ പേ-ഓൺ-ഡെലിവറി പോലെയുള്ള ഓപ്ഷനുകൾ ഉപയോഗിച്ച് തത്കാൽ ബുക്കിംഗിന് പണം നൽകാം.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications