2016 നവംബറിൽ കേന്ദ്ര ഗവൺമെൻറ് നോട്ടു നിരോധന പ്രഖ്യാപനം പ്രഖ്യാപിച്ച ശേഷം എ.ടി.എം ക്യൂവിൽ പണം പിൻവലികാനായി നിന്നത് നമ്മൾ ആരും മറന്നിട്ടില്ല.ഓട്ടോമേറ്റഡ് ടെല്ലർ മെഷീനുകളിൽ (എടിഎം) അല്ലെങ്കിൽ നിങ്ങളുടെ ബാങ്ക് ബ്രാഞ്ചുകളിൽ വീണ്ടും നിങ്ങൾ വലിയ ക്യൂവിൽ നിൽക്കേണ്ട അവസ്ഥ വരാതിരിക്കാൻ ഓൺലൈൻ പേയ്മെന്റ് രീതികൾ അറിഞ്ഞിരിക്കണം.

2019 മാർച്ചോടെ രാജ്യത്താകമാനം 50,000 എ.ടി.എമ്മുകൾ)രാജ്യം അടച്ചിടാൻ തീരുമാനമായതായാണ് ആഭ്യന്തര എടിഎം വ്യവസായത്തിലെ ഏറ്റവും വലിയ അംഗീകാരമുള്ള എടിഎം വ്യവസായ കോൺഫെഡറേഷൻ അറിയിച്ചത്.
2018 സെപ്തംബറിൽ രാജ്യത്ത് 2.21 ലക്ഷം എടിഎമ്മുകൾ രാജ്യത്തുള്ളതായാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) അറിയിച്ചത്.
ഇന്റർനെറ്റ് ബാങ്കിംഗ്
എടിഎമ്മുകൾ അടച്ചു പൂട്ടുകയാണെങ്കിൽ, പെയ്മെന്റുകൾ നടത്തുന്നതിനുള്ള ബദൽ സമ്പ്രദായം നമ്മൾ അറിയുകയും മനസിലാക്കേണ്ടതുമാണ്.
എളുപ്പത്തിൽ പണമിടപാട് നടത്താൻ സഹായിക്കുന്ന ഓൺലൈൻ പേയ്മെന്റ് മോഡുകൾ നോക്കാം:
1. ഇന്റർനെറ്റ് ബാങ്കിംഗ്
എല്ലാ ബാങ്കുകളും വാഗ്ദാനം ചെയ്യുന്ന പഴക്കമുള്ള ഓൺലൈൻ പേയ്മെന്റ് പ്ലാറ്റ്ഫോം ആണ് ഇന്റർനെറ്റ് ബാങ്കിംഗ്.പണം അടയ്ക്കുന്നതിന് പകരം,നിങ്ങൾക്ക് ബാങ്കിൻറെ ഇന്റർനെറ്റ് ബാങ്കിംഗ് സേവനങ്ങൾ വഴി യൂട്ടിലിറ്റി ബില്ലുകൾ,പണമിടപാടുകൾ തുടങ്ങിയവ നടത്താം.നിങ്ങൾ ട്രാൻസ്ഫർ ചെയ്യാൻ ആഗ്രഹിക്കുന്ന തുകയനുസരിച്ച്, നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ (NEFT), റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ് (RTGS, ഇലക്ട്രോണിക് ക്ലിയറിങ്ങ് സർവീസസ് (ഇ.സി.എസ്.)പെട്ടെന്നുള്ള പേയ്മെന്റ് സർവീസ് (ഐ.എം.പി.എസ്) തുടങ്ങിയ ഇന്റർനെറ്റ് ബാങ്കിംഗ് രീതികൾ നിങ്ങൾക്കു ഉപയോഗിക്കാൻ കഴിയുന്നതാണ്.
മൊബൈൽ ബാങ്കിംഗ്
മൊബൈൽ ഹാൻഡ് സെറ്റുകൾ സജീവമായപ്പോൾ ഇന്റർനെറ്റ് ബാങ്കിംഗിൽ നിന്ന് മൊബൈൽ ബാങ്കിംഗിലേക്കും ആളുകൾ മാറിയിരിക്കുകയാണ്.മൊബൈൽ ബാങ്കിംഗ് കസ്റ്റമർമർക്ക് ഇന്റർനെറ്റ് ബാങ്കിംഗ് ഉപയോക്താവിന് ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും ലഭ്യമാകും.മൊബൈൽ ബാങ്കിംഗ്, ഇന്റർനെറ്റ് ബാങ്കിംഗുകൾ തമ്മിലുള്ള പ്രധാന വ്യത്യാസം മൊബൈൽ ബാങ്കിംഗ് ഉപയോക്താവ് സ്മാർട്ട്ഫോൺ അല്ലെങ്കിൽ ടാബ്ലറ്റിൽ മൊബൈൽ ബാങ്കിങ്ങിന് വേണ്ടി ഒരു ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യേണ്ടതാണ്,അതേസമയം ഇന്റർനെറ്റ് ബാങ്കിംഗ് ഡെസ്ക്ടോപ്പ് അല്ലെങ്കിൽ ലാപ്ടോപ്പിലെ ഒരു ബ്രൗസർ, ഉപയോഗിച്ച് ബാങ്ക് വെബ്സൈറ്റ് വഴി ആക്സസ് ചെയ്യാവുന്നതാണ്.
മൊബൈൽ വാലെറ്റുകൾ
ഒരു രൂപ പോലും നിങ്ങളുടെ വാലെറ്റിൽ കരുതാതെ ഷോപ്പിംഗിനു പോകുന്നതിനെ കുറിച്ച് ആലോചിട്ടുണ്ടോ? അത്തരത്തിൽ നിങ്ങളെ സഹായിക്കുന്നതാണ് മൊബൈൽ വാലെറ്റുകൾ.നിങ്ങൾക്കു ഇഷ്ടമുള്ള ഒരു മൊബൈൽ വാലറ്റ് സബ്സ്ക്രൈബ് ചെയ്യുക,പണം അതിൽ സൂക്ഷിക്കാവുന്നതാണ് .നിങ്ങളുടെ മൊബൈൽ വാലറ്റിൽ നിങ്ങൾക്ക് മതിയായ തുകയുണ്ടെങ്കിൽ ഷോപ്പിംഗ് നടത്താൻ നിങ്ങൾ ഒരു ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് കരുതേണ്ടതില്ല.
യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (UPI)
യുപിഐ മറ്റൊരു ജനപ്രിയ പേയ്മെന്റ് സംവിധാനമാണ്. റിസർവ് ബാങ്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ (എൻപിസിഐ) വികസിപ്പിച്ച പേയ്മെന്റ് സംവിധാനമാണിത്.
ക്യാഷ്‌ലെസ്സ് മോഡിലേക്ക് മാറുമ്പോൾ നേരിടുന്ന വെല്ലുവിളികൾ
മൊബൈൽ ഫോൺ സ്ഥിരമായി ഉപയോഗിക്കുന്ന യുവാക്കളെ സംബന്ധിച്ചെടുത്തോളം ക്യാഷ്‌ലെസ്സ് പേയ്മെന്റ് നടത്തുക എന്നത് എളുപ്പമുള്ള കാര്യമാണ്, എന്നാൽ പ്രായമായവർക്ക് അത് സമബന്ധിച്ചു ഒരുപാട് സംശയങ്ങളും പണം നഷ്ടം വരുമോ എന്ന ആശങ്കയും ഉണ്ടായേക്കാം . അത്തരത്തിൽ ആശങ്കയുള്ളവർ അത്യം തന്നെ ഇത്തരം മോഡുകൾ വഴി ചെറിയ തുക ട്രാൻസ്ഫർ ചെയ്യുക.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
