സ്ഥിര നിക്ഷേപങ്ങളിൽ പണം നിക്ഷേപിക്കും മുൻപ് ഇവ ശ്രദ്ധിക്കാം

നിങ്ങൾ ഒരു ബാങ്കിൽ അല്ലെങ്കിൽ ഒരു ബാങ്കിങ് ഇതര സ്ഥാപനത്തിൽ എഫ്.ഡി തുറക്കാൻ തീരുമാനിക്കുമ്പോൾ ,താഴെ പറയുന്ന 5 കാര്യങ്ങൾ പ്രത്യേകമായി ശ്രദ്ധിക്കേണ്ടതാണ് .

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദീർഘകാലത്തേക്ക് ഉള്ള സ്ഥിരനിക്ഷേപങ്ങൾ ഇന്ത്യയിലെ പ്രിയപ്പെട്ട സേവിംഗ്സ് ഉപാധിയാണ്.ഈ സേവിംഗ്സ് ഉപാധിക്ക് ഇത്ര ഏറെ ജനപ്രീതി ലഭിക്കാൻ കാരണം അവയുടെ പരിപൂർണ സുരക്ഷയും,നിക്ഷേപിച്ച തുക വർദ്ധിപ്പിക്കാൻ ഉള്ള വഴിയും,പണം നിക്ഷേപിക്കുന്ന പ്രക്രിയ എളുപ്പവും ആയതു കൊണ്ടാണ്.

 
സ്ഥിര നിക്ഷേപങ്ങളിൽ പണം നിക്ഷേപിക്കും മുൻപ് ശ്രദ്ധിക്കാം

എന്നിരുന്നാലും, നിങ്ങൾ ഒരു ബാങ്കിൽ അല്ലെങ്കിൽ ഒരു ബാങ്കിങ് ഇതര സ്ഥാപനത്തിൽ എഫ്.ഡി തുറക്കാൻ തീരുമാനിക്കുമ്പോൾ,താഴെ പറയുന്ന 5 കാര്യങ്ങൾ പ്രത്യേകമായി ശ്രദ്ധിക്കേണ്ടതാണ്.

പണപ്പെരുപ്പം

പണപ്പെരുപ്പം

നിങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപത്തെ കുറിച്ച് ചിന്തിക്കുമ്പോൾ,നാണയ പെരുപ്പം ബാധിക്കാതെ നിങ്ങളുടെ പണം വർദ്ധിക്കുമോ എന്ന് പരിശോധിക്കേണ്ടതാണ്.2018 ലെ 100 ​​രൂപ 2020 ൽ 75 രൂപ ആണെന്ന് സങ്കല്പിക്കാം.മൂല്യ തകർച്ചയെ തരണം ചെയ്തു നിങ്ങളുടെ പണത്തിനു മതിയായ വരുമാനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം.

അതുകൊണ്ടു നിങ്ങൾ ദീർഘകാല സ്ഥിര നിക്ഷേപത്തിനായാണ് ഒരുങ്ങുന്നതെങ്കിൽ,ഉദാഹരണത്തിന് നിങ്ങളുടെ കുഞ്ഞിന്റെ ആവശ്യത്തിനായി പത്തു വർഷത്തേക്കുള്ള സ്ഥിര നിക്ഷേപമാണ് നിങ്ങൾ പ്ലാൻ ചെയ്യുന്നതെങ്കിൽ,നിങ്ങൾ കറൻസിയുട മൂല്യ തകർച്ച മാത്രമല്ല,പത്ത് വർഷങ്ങൾക്കു ശേഷം കുഞ്ഞിന്റെ പഠനാവശ്യങ്ങൾക്കായി എത്ര തുക വേണ്ടി വരും എന്നും കണക്കാക്കേണ്ടതാണ്.പത്തു വർഷത്തേക്കുള്ള സ്ഥിരനിക്ഷേപത്തിൽ നിന്നുമുള്ള പലിശ അതിനു മതിയാകുമോ എന്നും ചിന്തിക്കേണ്ടതുണ്ട്.

 

നികുതി ആനുകൂല്യങ്ങൾ

നികുതി ആനുകൂല്യങ്ങൾ

ഈ സ്ഥിര നിക്ഷേപങ്ങളിൽ നിന്ന് ലഭിക്കുന്ന പലിശയിൽ ആദായനികുതി ഈടാക്കുമോ എന്നത് നിങ്ങളുടെ വരുമാനവും നിങ്ങൾ തിരഞ്ഞെടുക്കുന്ന സ്ഥിര നിക്ഷേപ പദ്ധതിയും അനുസരിച്ചിരിക്കും.നിങ്ങളുടെ വരുമാനം ഉയർന്നതാണെങ്കിൽ നിങ്ങളിൽ നിന്നും കൂടുതൽ പലിശ ഈടാക്കുന്നതാണ് . പലിശയിനത്തിൽ ഉള്ള വരുമാനം വർഷത്തിൽ 10,000 രൂപയിൽ കൂടുതലാണെങ്കിൽ,ടി.ഡി.എസ്. (സ്രോതസ്സിൽ നിന്നും കുറച്ച തുക) ആദായനികുതി ബാധകമാണ്.

എന്നാൽ നിങ്ങളുടെ വരുമാനം നികുതിയിളവ് പരിധിയിലാണെങ്കിൽ,ടിഡിഎസ് കുറയ്ക്കുന്നതിൽ നിന്ന് ഒഴുവാക്കാനായി 15G / H ഫോം ബാങ്കിൽ സമർപ്പിക്കേണ്ടതാണ്.പണപ്പെരുപ്പവും നികുതിയും കണക്കിലെടുത്താൽ സ്ഥിര നിക്ഷേപം വഴി നിങ്ങൾക്കു കുറഞ്ഞ വരുമാനമേ നേടാനാകൂ

 

 കാലാവധി കഴിയുന്നതിനു മുൻപേ പിൻവലിക്കൽ

കാലാവധി കഴിയുന്നതിനു മുൻപേ പിൻവലിക്കൽ

പെടാനുള്ള ഒരാവശ്യം കൊണ്ടോ,കുറച്ചു കൂടെ നല്ല പദ്ധതിയിൽ നിക്ഷേപിക്കാനോ നിങ്ങൾക്കു കാലാവധി കഴിയുന്നതിനു മുൻപേ പണം പിൻവലിക്കേണ്ടി വന്നേക്കാം. ഇത്തരം സാഹചര്യങ്ങളെ നേരത്തെ തന്നെ മനസിലാക്കികൊണ്ട്,കാലാവധി കഴിയുന്നതിനു മുൻപ് പിൻവലിക്കാനായി അടയ്‌ക്കേണ്ട തുക എത്രയാണെന്ന് മനസിലാക്കുക.

അപകടസാധ്യത

അപകടസാധ്യത

ആർ.ബി.ഐയുടെ കർശന നിയന്ത്രണത്തിലായതിനാൽ
ബാങ്ക് നിക്ഷേപങ്ങൾ സുരക്ഷിതമായിരിക്കും. ഇതുകൂടാതെ ബാങ്കിലെ നിക്ഷേപം ഒരു ലക്ഷം രൂപ വരെ ഇൻഷുർ ചെയ്യപ്പെടുന്നു.ബാങ്കിങ് ഇതര ധനകാര്യ കമ്പനികളും കാലാവധി നിക്ഷേപ സേവനങ്ങൾ നൽകിവരുന്നു അതും, ദേശസാൽകൃത ബാങ്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഉയർന്ന നിരക്കിൽ.സ്ഥിര നിക്ഷേപങ്ങൾക്ക് നിരവധി ഓപ്ഷനുകൾ ഉണ്ടെങ്കിലും ഒരു ഡിപ്പോസിറ്റ് ഉണ്ടാക്കുന്നതിനായി നിരവധി ഓപ്ഷനുകൾ ഉള്ളപ്പോൾ, നിങ്ങൾ അതിന്റെ റിസ്ക് ഘടകം പരിശോധിക്കേണ്ടതാണ്. .

നിക്ഷേപത്തിലൂടെ വരുമാനം

നിക്ഷേപത്തിലൂടെ വരുമാനം

നിക്ഷേപത്തിലൂടെ വരുമാനം നേടാം എന്നത് കൊണ്ട് സ്ഥിര നിക്ഷേപത്തിൽ മാത്രം വരുമാനത്തിനായി ആശ്രയിക്കാതിരിക്കുക,റിസ്ക് ഘടകങ്ങൾ ഉള്ള മറ്റു നിക്ഷേപ മാർഗ്ഗങ്ങളും പരീക്ഷിക്കാവുന്നതാണ്.

English summary

5 Things To Consider Before Investing In Fixed Deposits

when you choose to open an FD at a bank or a non-banking financial institution, it is wise to base your decision on the following 5 factors
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X