കഴിഞ്ഞ വർഷം ആധാർ കാർഡ് സംബന്ധിച്ച് നിരവധി ആശങ്കകൾ ജനങ്ങളുടെ ഇടയിൽ ഉണ്ടായിരുന്നു.പൊതു, സ്വകാര്യ മേഖലകളിൽ സേവനം ലഭ്യമാക്കാൻ ആധാർ അടിയന്തരമായി എല്ലാ അക്കൗണ്ടുകളുമായി ബന്ധപ്പെടുത്തേണ്ടിയിരുന്നു .സേവനം ലഭ്യമാകാൻ നമ്മൾ ഓടി നടന്നു ആധാർ എല്ലാ അക്കൗണ്ടുകളുമായി ലിങ്ക് ചെയ്യുകയും ചെയ്തു . എന്നാൽ ഇന്ത്യയിലെ ജനങ്ങൾ ബാങ്ക് അക്കൌണ്ട്, മൊബൈൽ സിം, പേടിഎം,ഫോൺ പേ തുടങ്ങിയ ഓൺലൈൻ പെയ്മെന്റ് ആപ്ലിക്കേഷനുകൾ ,പാസ്പോർട്ട് തുടങ്ങിയവ ആധാറുമായി ബന്ധിപ്പിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി വിധിച്ചിരുന്നു .എന്നാൽ, സാമൂഹ്യ ക്ഷേമ പദ്ധതികൾക്കും സബ്സിഡികൾക്കും പാചകവാതക സബ്സിഡി, ജൻ ധൻ യോജന മുതലായവയ്ക്കു ജൈവ മെട്രിക് ഐഡി നിർബന്ധിതമായിരിക്കുമെന്നും സുപ്രീംകോടതി നിർദേശിച്ചു.

കോടതി വിധിക്കു ശേഷം ജനങ്ങൾ ചോദിക്കുന്നത് ആധാർ കാർഡ് അനലിങ്ക് ചെയുക അത്ര എളുപ്പമാണോ എന്നതാണ് .പോസ്റ്റ് ഓഫീസിലെയും ബാങ്കുകളിലെയും ക്യൂകളിൽ ഇനിയും മണിക്കൂറുകൾ അതിനായി ചിലവഴിക്കണോ എന്നതാണ് . അതിനുള്ള ഉത്തരം വേണ്ട എന്നതാണ്. കാരണം,ആധാർ ഡിലിങ്കിങ്ങ് എന്നത് ഒപ്ഷണൽ ആണ്, നിർബന്ധിതമല്ല.നിങ്ങളുടെ ആധാർ നമ്പർ ഡിലിങ്ക് ചെയ്തില്ലെങ്കിൽ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ചോർന്നു പോകും എന്ന് നിങ്ങൾ കരുതുന്നുണ്ടെങ്കിൽ , നിങ്ങൾക്കു ആധാർ ഡിലിങ്ക് ചെയ്യാവുന്നതാണ്.
പോസ്റ്റ് ഓഫീസുകൾ, ബാങ്ക്, ഡിജിറ്റൽ വാലറ്റ്, മൊബൈൽ സിം കാർഡ് തുടങ്ങിയവയിൽ നിന്നും ആധാർ ഡിലിങ്ക് ചെയ്യുന്നതെങ്ങനെ എന്ന് നോക്കൂ .
ബാങ്ക് അക്കൌണ്ടിൽ നിന്നും ആധാർ ഡിലിങ്ക് ചെയ്യേണ്ട വിധം
ബാങ്ക് അക്കൌണ്ടിൽ നിന്നും ആധാർ ഡിലിങ്ക് ചെയ്യാൻ പോകുന്നതിനു മുൻപ് , നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ഏതെങ്കിലും (ഡി.ബി.ടി)യുമായി (ഡയറക്റ്റ് ബെനിഫിറ്റ് ട്രാൻസ്ഫർ) ബന്ധിപ്പിച്ചിട്ടില്ലെന്ന് ഉറപ്പു വരുത്തുക ഡി.ബി.ടി (ഗ്യാസ് സബ്സിഡി പോലെ) ബന്ധിപ്പിച്ച ബാങ്കുമായി ആധാർ ഡിലിങ്ക് ചെയ്താൽ , നിങ്ങളുടെ അക്കൗണ്ടിൽ നിങ്ങൾക്കു ഡി.ബി.ടി പണം ലഭിക്കുകയില്ല.അത് കൊണ്ട് ആധാർ ഡിലിങ്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കുക.
1. നിങ്ങളുടെ ബാങ്കിന്റെ ബ്രാഞ്ച് സന്ദർശിക്കുക.
2. ആധാർ ഡി-ലിങ്ക് ഫോം നൽകുന്നതിന് ബാങ്കിലെ കസ്റ്റമർ സർവീസുമായി ബന്ധപെടുക.
3. ഡി-ലിങ്ക് ഫോം സമർപ്പിക്കുക.
4. അപേക്ഷ സമർപ്പിച്ചു 48 മണിക്കൂറിനകം നിങ്ങളുടെ ആധാർ വിവരങ്ങൾ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഡിലീറ്റ് ചെയ്യപ്പെടും.
5. 48 മണിക്കൂറിനു ശേഷം ഡിലീറ്റ് ചെയ്യപ്പെട്ടോ ഇല്ലയോ എന്ന് പരിശോധിക്കുക.
പോസ്റ്റ് ഓഫീസ് അക്കൌണ്ടിൽ നിന്നും ആധാർ ഡിലിങ്ക് ചെയ്യേണ്ട വിധം
പോസ്റ്റ് ഓഫീസ് അക്കൌണ്ടിൽ നിന്നും ആധാർ ഡിലിങ്ക് ചെയ്യനായി നിങ്ങൾ ഒരു ഫോം സമർപ്പിക്കേണ്ടതാണ് .
പേടിഎം, മൊബിക്വിക്, ഫ്രീചാർജ് പോലുള്ള ഡിജിറ്റൽ പെയ്മെന്റ് പ്ലാറ്റ്‌ഫോമുകളിൽ നിന്നും ആധാർ എങ്ങനെ ഡിലിങ്ക് ചെയ്യാം
1.കസ്റ്റമർ കെയറിലേക്ക് വിളിക്കുകയും ഡിലിങ്ക് ചെയ്യാനുള്ള നടപടിക്രമങ്ങൾ ആവശ്യപ്പെടുകയും ചെയ്യുക
2.നിങ്ങളുടെ ആധാറിന്റെ സോഫ്റ്റ് കോപ്പി അയക്കാൻ ആവശ്യപ്പെട്ടു കൊണ്ട് നിങ്ങള്ക്കു ഒരു ഇ-മെയിൽ ലഭിക്കും.
3.ഇ-മെയിൽ അയച്ചതിനുശേഷം, 72 മണിക്കൂറിനകം (സമയത്തിൽ നിങ്ങളുടെ ഡിജിറ്റൽ പെയ്മെന്റ് കമ്പനിയനുസരിച്ചിരു മാറ്റം ഉണ്ടായേക്കാം)
നിങ്ങളുടെ ആധാറുമായി ഡിലിങ്ക് ചെയ്തതായി മറുപടി ലഭിക്കുന്നതാണ് .
4.72 മണിക്കൂറിനു ശേഷം ആധാർ ഡിലിങ്ക് ചെയ്യപെട്ടോ എന്ന് കസ്റ്റമർ കെയറിൽ വിളിച്ചു അന്വേഷിക്കുക,.
ജിയോ, വോഡഫോൺ, തുടങ്ങിയ സിം കാർഡുകളിൽ നിന്നും ആധാർ ഡിലിങ്ക് ചെയ്യുന്നതെങ്ങനെ
1.കസ്റ്റമർ കെയറിൽ ആധാർ ഡിലിങ്ക് ചെയ്യണമെന്ന ആവശ്യം ഉന്നയിക്കുക.
2.ആധാർ ഡിലിങ്ക് ചെയ്യണമെന്ന ആവശ്യം പറഞ്ഞു കൊണ്ട് ഒരു മെയിൽ അയക്കാൻ അവർ ആവശ്യപ്പെട്ടേക്കാം
3.നിങ്ങൾ അത് അയച്ചുകഴിഞ്ഞാൽ, ആധാർ ഡിലിങ്ക് ചെയ്തു എന്നറിയിച്ചു കൊണ്ട് നിങ്ങള്ക്കു മറുപടി ലഭിക്കുന്നതാണ് .
ഓരോ സേവന ദാതാവിനും ആധാർ ഡിലിങ്ക് ചെയ്യുമ്പോൾ ചില വ്യത്യാസങ്ങൾ ഉണ്ടാകാം. കാരണം ഇപ്പോൾ ആധാർ ഡിലിങ്കിങ്ങിനായി സജ്ജീകരിച്ച അടിസ്ഥാന വഴികൾ ഒന്നുമില്ല.
More From GoodReturns

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!



Click it and Unblock the Notifications