എന്താണ് എസ് ബി ഐ സ്മോൾ അക്കൗണ്ട്?  അറിയേണ്ടതെല്ലാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വലിയ വരുമാനമൊന്നുമില്ലാത്ത സാധാരണക്കാരിൽ സമ്പാദ്യ ശീലം പ്രോൽസാഹിപ്പിക്കുകയെന്ന  ലക്ഷ്യത്തോടെ ആരംഭിച്ചതാണ് എസ് ബി ഐ സ്മോൾ അക്കൗണ്ട്. എന്തെങ്കിലും ചാർജോ ഫീസോ ഇല്ലാതെ18 തികഞ്ഞ ആർക്കും എളുപ്പത്തിൽ ഇത് തുടങ്ങാനാവും.  മറ്റ്‌ സേവിംഗ്സ് അക്കൗണ്ടുകളെ പോലെ കെവൈസി രേഖകളൊന്നും ഇതിനു വേണ്ട.  എന്നാൽ മറ്റ് സേവിംഗ്സ് അക്കൗണ്ടുകൾക്കില്ലാത്ത ചില നിയന്ത്രണങ്ങൾ ഇതിനുണ്ട്. 

 
എന്താണ് എസ് ബി ഐ സ്മോൾ അക്കൗണ്ട്?  അറിയേണ്ടതെല്ലാം

എസ്ബിഐ സ്മോൾ അക്കൗണ്ടിനെ കുറിച്ചറിയേണ്ട 10 കാര്യങ്ങൾ:

 

1. 18 വയസ്സ് പൂർത്തിയായ ആർക്കും സിംഗിൾ അക്കൗണ്ടായോ ജോയിന്റ് അക്കൗണ്ടായോ ഇത് ആരംഭിക്കാം.

2. മറ്റ് സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളിലേത് പോലെ മിനിമം ബാലൻസ് സുക്ഷിക്കേണ്ട ആവശ്യമില്ല. അഞ്ച് പൈസയില്ലാതെയും അക്കൗണ്ട് തുറക്കാമെന്നർഥം. 

3. എസ്ബിഐ സ്മോൾ അക്കൗണ്ടിലെ നിക്ഷേപങ്ങൾക്കുള്ള പലിശ സാധാരണ സേവിംഗ്സ് ബാങ്ക് അക്കൗണ്ടിലേതിന് തുല്യമാണ്.

4. സ്‌മോൾ അക്കൗണ്ടിൽ സ്ഥിരമായി സൂക്ഷിക്കാവുന്ന തുക 50,000 രൂപയിൽ അധികമാവാൻ പാടില്ല.

5. അക്കൗണ്ടിലെ തുക 50,000 രൂപയിൽ കൂടുകയോ ഒരു വർഷത്തെ മൊത്തം ക്രെഡിറ്റ് ഒരു ലക്ഷത്തിൽ അധികമാവുകയോ ചെയ്താൽ കെവൈസി നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമേ ഈ അക്കൗണ്ട് വഴി ഇടപാടുകൾ സാധ്യമാവൂ.

6. സാധാരണ റൂപേ എടിഎം / ഡെബിറ്റ് കാർഡ് അക്കൗണ്ടിനൊപ്പം സൗജന്യമായി ലഭിക്കും. ഇതിന് പ്രത്യേക മെയിന്റനൻസ് ചാർജും ഈടാക്കില്ല. നെഫ്റ്റ് പോലുള്ള ഇലക്ട്രോണിക് പേമെന്റ് ചാനലുകൾ വഴി പണം അയക്കുന്നതിനും സ്വീകരിക്കുന്നതിനും പ്രത്യേക ഫീസില്ല.

7.  ഒരു മാസം 10,000 രൂപയിൽ കൂടുതൽ ഈ അക്കൗണ്ടിൽ നിന്ന് പിൻവലിക്കാനോ ട്രാൻസ്ഫർ ചെയ്യാനോ പാടില്ല

8. എസ്ബിഐ എടിഎം ആയാലും മറ്റ് ബാങ്കുകളുടേതായാലും മാസത്തിൽ നാല് തവണ മാത്രമേ ഇതുവഴി പണം പിൻവലിക്കാനാവൂ. അക്കൗണ്ട് ക്ലോസ് ചെയ്യാൻ പ്രത്യേക ചാർജ് ഈടാക്കില്ല.

9. സ്മോൾ അക്കൗണ്ട് തുടങ്ങി 24 മാസത്തിനകം കെവൈസി പ്രകാരമുള്ള രേഖകൾ ബാങ്കിൽ ഹാജരാക്കണം. അല്ലാത്ത പക്ഷം അക്കൗണ്ട് ക്ലോസ് ചെയ്യാൻ മാത്രമേ നിർവാഹമുള്ളൂ.

10. കെവൈസി രേഖകൾ സമർപ്പിച്ച് സ്മോൾ അക്കൗണ്ട് സാധാരണ സേവിംഗ്സ് അക്കൗണ്ടാക്കി മാറ്റാവുന്നതാണ്.

Read more about: savings account bank sbi
English summary

SBI Small Account is meant to poor sections of society

SBI Small Account is meant to poor sections of society
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X