ഓഹരി നിക്ഷേപത്തെ കുറിച്ച് നിങ്ങള്‍ അറിയേണ്ട 5 കാര്യങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓഹരി നിക്ഷേപം എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട പരിപാടിയല്ല. പലരും ഇതിനെ നഷ്ടക്കച്ചവടമായാണ് കാണുന്നത്, ചിലര്‍ അതിനെ ചൂതാട്ടവുമായി താരതമ്യം ചെയ്യുന്നു. എളുപ്പം പണം ലഭിക്കുന്നതിനാല്‍ ചിലര്‍ സംശയിക്കുന്നു. നിക്ഷേപിക്കുന്ന പണത്തിന് ഒരു ഗ്യാരണ്ടിയും ഇല്ലാത്തതിനാല്‍ ചിലര്‍ അത് പാടെ തള്ളിക്കളയുന്നു. എന്നാല്‍ ഓഹരി വിപണിയെ കുറിച്ച് ഒന്നുമറിയില്ലെങ്കിലും കൂടി ചിലര്‍ അതിനെ ഇഷ്ടപ്പെടുന്നുണ്ട്. ഇലക്ട്രോണിക് ട്രേഡിങ്ങ് സ്‌ക്രീനും ടെക്‌നോളജിയും ഓഹരി വിപണിയെ പരമ്പരാഗത ശക്തി കേന്ദ്രങ്ങളില്‍ നിന്നും രാജ്യത്തെ സാധാരണക്കാരിലേക്ക് വ്യാപിച്ചു.

 ഓഹരി നിക്ഷേപത്തെ കുറിച്ച് നിങ്ങള്‍ അറിയേണ്ട 5 കാര്യങ്ങള്‍

എന്നാല്‍ ഓഹരി നിക്ഷേപം സംബന്ധിച്ച യഥാര്‍ത്ഥ കഥ ഇതു രണ്ടുമല്ല. കൃത്യമായ ധാരണയില്ലാതെ ഓഹരി വിപണിയില്‍ ഇടപെടുന്നത് നിങ്ങള്‍ക്ക് നഷ്ടമുണ്ടാക്കും. ചിലപ്പോള്‍ നിങ്ങളുടെ ഭാഗ്യം കൊണ്ട് വ്യാപാരത്തില്‍ ലാഭം നേടിയേക്കാം. പക്ഷേ ഇത് എല്ലായ്‌പ്പോഴും സംഭവിക്കണമെന്നില്ല. നിങ്ങള്‍ ഉപയോഗിക്കുന്ന തന്ത്രം വീണ്ടും ലാഭം നല്‍കുന്നില്ലെങ്കില്‍ അത് ഉപേക്ഷിക്കുന്നതാണ് നല്ലത്. ഓഹരി നിക്ഷേപം സംബന്ധിച്ച് ഒരു സാധാരണ നിക്ഷേപകന്‍ എന്ത് മനസിലാക്കണം, സൂക്ഷിക്കണം? എന്നതിനെ കുറിച്ച് കൂടുതലായി നമുക്കറിയാം;

മൊബൈൽ വാലെറ്റുകൾ വഴിയുള്ള മ്യൂച്ചൽ ഫണ്ട് നിക്ഷേപം അറിയേണ്ട ചില കാര്യങ്ങൾമൊബൈൽ വാലെറ്റുകൾ വഴിയുള്ള മ്യൂച്ചൽ ഫണ്ട് നിക്ഷേപം അറിയേണ്ട ചില കാര്യങ്ങൾ

ഓഹരി വിപണിയില്‍ നിക്ഷേപിക്കുമ്പോള്‍ ആദ്യത്തെ കാര്യം ഒരു വാണിജ്യ സ്ഥാപനത്തില്‍ ഭാവി നിക്ഷേപം നടത്തുകയെന്നതാണ്. കാരണം മികച്ച പ്രവര്‍ത്തനമാണെങ്കിലും ബിസിനസ്സ് വിജയിക്കുന്നതും പരാജയപ്പെടുന്നതും മുന്‍കൂട്ടി പറയാന്‍ ആര്‍ക്കും കഴിയില്ല. എന്നാല്‍ വിദഗ്ധ അഭിപ്രായങ്ങള്‍ക്കുപരിയായി ഒരു നിക്ഷേപകന് തന്റെ നിക്ഷേപത്തുക കൈവരിക്കുന്ന ലാഭ നഷ്ടങ്ങളെ കൃത്യമായി നിരീക്ഷിക്കാന്‍ ഇതുവഴി സാധിക്കുന്നു. റിസ്‌ക് ഏറ്റെടുക്കുകയെന്നതാണ് ഒരു നിക്ഷേപകനെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട കാര്യം.

 ഓഹരി നിക്ഷേപത്തെ കുറിച്ച് നിങ്ങള്‍ അറിയേണ്ട 5 കാര്യങ്ങള്‍


രണ്ടാമതായി, പലരും ചെറിയ വിലയ്ക്ക് സ്റ്റോക്ക് വാങ്ങി ഇപ്പോള്‍ വന്‍ ലാഭം നേടിയ കഥ നിങ്ങളെല്ലാം കേട്ടിട്ടുണ്ടാകും. വര്‍ഷങ്ങള്‍ കൊണ്ട് ഒരു സ്റ്റോക്ക് എത്രമാത്രം പുരോഗതി നേടി എന്ന് മനസിലാക്കാന്‍ എളുപ്പമാണ്. പക്ഷേ ആയിരത്തില്‍ ഒരാള്‍ക്ക് സംഭവിക്കാവുന്ന ഭാഗ്യം മാത്രമാണ് ചെറിയ വിലയ്ക്ക് ഓഹരി വാങ്ങി വലിയ ലാഭം നേടുകയെന്നത്. കൂടാതെ അത്തരമൊരു വിജയത്തിലേക്കെത്താന്‍ അവര്‍ക്ക് നിരവധി പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടി വന്നിട്ടുണ്ടാകും. ആ യാത്രയെ കുറിച്ച് നിക്ഷേപകന് മാത്രമേ വിശദമായി പറയാനാകൂ. വിജയ കഥയ്ക്ക് പിന്നിലെ നൂറ് വീഴ്ചയെ കുറിച്ച് സാധാരണയായി ആരും സംസാരിക്കാറില്ല.

ഈ ബാങ്കുകള്‍ മുതിര്‍ന്ന പൗരന്‍മാരുടെ സ്ഥിര നിക്ഷേപത്തിന് 9% വരെ പലിശ നല്‍കും

മൂന്നാമതായി, സ്റ്റോക്ക് എടുക്കാന്‍ ഒരു എളുപ്പ മാര്‍ഗമില്ല, അതിനായി ഒന്നിലധികം ഘടകങ്ങളുണ്ട്. അതില്‍ ഏത് ഘടകമായിരിക്കും നിങ്ങള്‍ക്ക് അനുകൂലമാകുകയെന്നതും പ്രതികൂലമാകുകയെന്നതും പറയാനാകില്ല. സ്റ്റോക്കുകള്‍ കൃത്യമായി വിശകലനം ചെയ്യുന്ന ഒരാള്‍ക്ക് തങ്ങള്‍ക്ക് ലാഭകരമായ ഓഹരി ഏതെന്ന് തിരിച്ചറിയാനാകും.

 ഓഹരി നിക്ഷേപത്തെ കുറിച്ച് നിങ്ങള്‍ അറിയേണ്ട 5 കാര്യങ്ങള്‍

നാലാമതായി, യോജിച്ച ഓഹരി തെരഞ്ഞെടുക്കാനുള്ള തീരുമാനം വളരെ ബുദ്ധിമുട്ടാണ്. ലിസ്റ്റുചെയ്തിരിക്കുന്ന സ്റ്റോക്കുകള്‍ ധാരാളമുണ്ടെന്നതിനാല്‍ അതില്‍ നിന്നും മികച്ചത് തെരഞ്ഞെടുക്കുകയെന്നത് എളുപ്പമല്ല. കാരണം ഏത് ഓഹരിയാണ് നിങ്ങള്‍ക്ക് മികച്ച ലാഭം തരുകയെന്നത് മുന്‍കൂട്ടി പറയാനാകില്ല. പൂര്‍ണമായും നിക്ഷേപകരുടെ സ്വന്തം തെരഞ്ഞെടുപ്പ് സമീപനങ്ങളാണിവ. ഒരു സ്റ്റോക്ക് ട്രേഡറെ സംബന്ധിച്ചിടത്തോളം വിലയാണ് പ്രധാന ലക്ഷ്യം. എന്നാല്‍ ഹ്രസ്വകാല നിക്ഷേപകന്‍ സമയം നിശ്ചയിക്കുന്നു. മൂല്യത്തെ ലക്ഷ്യമിടുന്ന നിക്ഷേപകന്‍ സുരക്ഷയാണ് നിശ്ചയിക്കുന്നത്. അതായത് നിങ്ങള്‍ എന്തിനാണ് സ്റ്റോക്ക് വാങ്ങുന്നതെന്ന് തിരിച്ചറിഞ്ഞ് അതനുസരിച്ച് ഓഹരി വാങ്ങണം

വയോമധുരം സ്കീം; രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ്‌ നിര്‍ണ്ണയിക്കുന്ന ഗ്ലൂക്കോമീറ്റര്‍ സൗജന്യംവയോമധുരം സ്കീം; രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ്‌ നിര്‍ണ്ണയിക്കുന്ന ഗ്ലൂക്കോമീറ്റര്‍ സൗജന്യം

അഞ്ചാമത്, ഒരു സാധാരണ നിക്ഷേപകന് വിവരങ്ങള്‍ ലഭ്യമാക്കുന്നതിലും അതിന്റെ വിശകലനത്തേയും സംബന്ധിച്ച് പ്രതിസന്ധികള്‍ നേരിട്ടേക്കാം. ഡാറ്റാബേസുകള്‍, ഗവേഷണം, യോഗ്യതാ മാനവശേഷി, എന്നിവ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുകളുണ്ടാകും. എന്നാല്‍ മ്യൂച്വല്‍ഫണ്ടുകളില്‍ ബ്രോക്കര്‍മാര്‍ വഴി ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കും. വ്യക്തിഗത നിക്ഷേപകര്‍ പൊതുവായി ലഭ്യമായ വിവരങ്ങളും അവരുടെ ഗൃഹപാഠങ്ങളും അടിസ്ഥാനമാക്കി ഓഹരി വിപണിയെ കുറിച്ച് പഠിക്കാം.

English summary

Five Things to Know About Stock Investment

Five Things to Know About Stock Investment
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X