മാതാപിതാക്കള്‍ക്കായി ആരോഗ്യ ഇന്‍ഷ്വറന്‍സ് വാങ്ങാന്‍ സാധിക്കാത്തവര്‍ക്കും നികുതി ഇളവിനായി സെക്ഷന്‍ 80 സി പ്രകാരം നിക്ഷേപിക്കാന്‍ പണമില്ലാത്തവര്‍ക്കും ഇതാ ഒരു സന്തോഷ വാര്‍ത്ത. നിങ്ങളുടെ മാതാപിതാക്കളുടെ മെഡിക്കല്‍ ചെലവുകള്‍ക്കുള്ള കിഴിവ് അവകാശപ്പെടുന്നതിലൂടെ ആദായ നികുതി വകുപ്പ് സെക്ഷന്‍ 80D പ്രകാരം നികുതി ഒഴിവാക്കാവുന്നതാണ്.

നമ്മുടെ പേരിലും കുടുംബാംഗങ്ങളുടെ പേരിലും ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി വാങ്ങുന്നതിനു പുറമെ, നമ്മുടെ മാതാപിതാക്കള്‍ക്കായി ആരോഗ്യ ഇന്‍ഷുറന്‍സ് വാങ്ങുക വഴി നികുതി ലാഭിക്കാന്‍ കഴിയുമെന്ന് നമുക്കെല്ലാവര്‍ക്കുമറിയാം. എന്നാല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ പ്രത്യേകിച്ച് മുതിര്‍ന്ന പൗരന്മാര്ക്കായി വാങ്ങുമ്പോള്‍ അടക്കേണ്ടി വരുന്ന പ്രീമിയം തുക വളരെ വലുതാണ്. അത്തരം ഉയര്‍ന്ന പ്രീമിയം എല്ലാവര്ക്കും താങ്ങാനാകില്ല. കൂടാതെ വളരെ പ്രായമായവര്‍ക്കും നേരത്തെ അസുഖമുള്ളവര്‍ക്കും കമ്പനികള്‍ ഇന്‍ഷൂറന്‍സ് അനുവദിക്കില്ല.
എങ്കിലും ഉയര്‍ന്ന ചികിത്സാച്ചെലവുകളും മുന്‍കാല നിബന്ധനകളും വലിയ പ്രീമിയം തുകയും കാരണം പോളിസി അടക്കാനാകാത്തവര്ക്ക് വേണ്ടി 2018 ലെ ബഡ്ജറ്റില്‍ 60 വയസ്സിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്ക്ക് ആശ്വാസം നല്കുന്ന ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80D 2018 ലെ ബഡ്ജറ്റില്‍ ഭേദഗതി ചെയ്തത് പ്രകാരം മുതിര്‍ന്ന പൗരന്മാരുടെ മെഡിക്കല്‍ ചെലവുകളില്‍ കിഴിവ് ലഭിക്കും. ഈ കിഴിവ് മുതിര്‍ന്ന പൗരന് തന്നെയോ അല്ലെങ്കില്‍ അയാളുടെ / അവളുടെ കുട്ടികള്‍ അവകാശപ്പെടാന്‍ കഴിയും.
ഇളവ് നേടാനുള്ള യോഗ്യത
മെഡിക്കല്‍ ചെലവുകളില്‍ ഇളവ് നേടാനുള്ള യോഗ്യത 60 വയസ്സിന് മുകളിലുള്ള മാതാപിതാക്കള്‍ മക്കളെ ആശ്രയിച്ച് കഴിയുന്നവരായിരിക്കണം എന്നതാണ്. കൂടാതെ യാതൊരു തരത്തിലുളള ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതികളിലും ഇവര്‍ അംഗങ്ങളായിരിക്കരുത്.
ഇളവ് ആര്‍ക്കൊക്കെ അവകാശപ്പെടാം?
ആരുടെ ചികിത്സ ചെലവുകള്‍ക്കായാണ് പണം ചെലവഴിച്ചിട്ടുള്ളത് അവര്‍ക്ക് തന്നെ സ്വയം ഇളവ് അവകാശപ്പെടാം. അതായത് ആരോഗ്യ ഇന്‍ഷൂറന്‍സ് കവര്‍ ചെയ്യാത്ത ഒരു സീനിയര്‍ സിറ്റിസണ്‍ ആണ് നിങ്ങള്‍ എങ്കില്‍ നിങ്ങള്‍ക്ക് നേരിട്ട് ഇളവ് അവകാശപ്പെടാം. കൂടാതെ ഒരു സാമ്പത്തിക വര്‍ഷം, നിങ്ങളുടെ മാതാപിതാക്കള്‍ക്കുള്ള (60 വയസിനും അതിനുമുകളിലുള്ളവര്‍ക്കും) മെഡിക്കല്‍ ചെലവുകള്‍ക്ക് പണം നല്കിയിട്ടുണ്ടെങ്കില്, നിങ്ങള്‍ക്ക് നേരിട്ട് കിഴിവ് അവകാശപ്പെടാം.
ആവശ്യമുള്ള രേഖകള്‍
മെഡിക്കല്‍ ചെലവുകള്‍ എന്നതിനെ കുറിച്ച് ആദായ നികുതി വകുപ്പ് ഇതുവരെ നിര്‍വചിക്കാത്തതിനാല്‍ ആനുകൂല്യം അവകാശപ്പെടാന്‍ എന്തൊക്കെ രേഖകള്‍ വേണമെന്ന് വ്യക്തമാക്കിയിട്ടില്ല. എന്നിരുന്നാലും, നിങ്ങളുടെ നികുതി കിഴിവ് ക്ലെയിം തെളിയിക്കാന്‍ രേഖകള്‍ നികുതി വകുപ്പ് ചോദിച്ചാല്‍, മെഡിക്കല്‍ ബില്ലുകള്‍, മരുന്നുകള്‍ തുടങ്ങിയ ഡോക്യുമെന്ററി തെളിവുകള്‍ മതിയാകും. അതായത് ഡോക്ടറുടെ കുറിപ്പുകള്‍, ഫീസ് റസീറ്റ്, ടെസ്റ്റ് റിസല്‍ട്ട്, മെഡിക്കല്‍ ബില്ലുകള്‍ തുടങ്ങിയവ.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
