രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)കുട്ടികൾക്കായി പെഹ്ല കദം , പെഹ്ലി ഉഡാൻ എന്ന പേരിൽ സേവിംഗ്സ് അക്കൗണ്ടുകൾ നൽകുന്നു. കഴിഞ്ഞ ശിശുദിനത്തിൽ കുട്ടികൾക്കായി 'പെഹ്‌ലാ കദം', 'പെഹ്ലി ഉഡാൻ' എന്നിങ്ങനെ രണ്ട് സേവിങ്‌സ് അക്കൗണ്ടുകളാണ് എസ്.ബി.ഐ. ആരംഭിച്ചിട്ടുള്ളത്. 18 വയസ്സിൽ താഴെയുള്ളവർക്കു മാത്രമായുള്ള ഇവ സീറോ ബാലൻസ് അക്കൗണ്ടുകളാണ്.

ഇതിൽ 10 വയസ്സിന് താഴെയുള്ള കുട്ടികൾക്കായാണ് പെഹ്‌ലാ കദം. ഒരേപോലെ ഒപ്പിടാൻ കഴിയുന്ന 10 വയസ്സും അതിന് മുകളിലേക്കുമുള്ള കുട്ടികൾക്കാണ് പെഹ്‌ലി ഉഡാൻ അക്കൗണ്ട്. രണ്ട് അക്കൗണ്ടുകളിൽ ഉപഭോക്താക്കൾ മാസം തോറും മാനേജ്മെന്റ് ശരാശരി ബാലൻസ് (എം.എ.ബി) നിലനിർത്തേണ്ട ആവശ്യമില്ല. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഈ ബാങ്ക് അക്കൗണ്ടുകൾ പൂജ്യം ബാലൻസ് ഉപയോഗിച്ച് പ്രവർത്തിപ്പിക്കാം. എന്നിരുന്നാലും, ഈ അക്കൌണ്ടുകളിലെ പരമാവധി ബാലൻസ്, Rs. 10 ലക്ഷത്തിൽ കവിയരുത്.
സമ്പാദ്യ ശീലം
ബാങ്കിന്റെ മൈക്രോബ്ലോഗിംഗ് ട്വിറ്റർ അക്കൗണ്ടിൽ പറയുന്നത് , പെഹ്ല കദം, പെഹ്ലി ഉഡാനിലൂടെ നിങ്ങളുടെ കുട്ടികളെ ആധുനികകാല ബാങ്കിംഗ് പരിചയപ്പെടുത്താനും ,ഉത്തരവാദിത്തത്തോടെ പണം ചിലവാക്കാനും സമ്പാദ്യ ശീലം വളർത്താനും പഠിപ്പിക്കാനുമാണ്" വിവിധ സവിശേഷതകൾ ഉള്ള ഈ അക്കൗണ്ട് നിങ്ങളുടെ കുഞ്ഞിന്റെ സാമ്പത്തിക ഭാവിക്ക് ഉപകാരപ്പെടും എന്നും മൈക്രോബ്ലോഗിൽ പറയുന്നു .
പെഹ്ല കദം , പെഹ്ല ഉഡാൻ എന്നത് രണ്ട് വ്യത്യസ്ത അക്കൗണ്ടുകളാണു. ഇവ രണ്ടും ഒരു കുട്ടിക്ക് വേണ്ടി മാതാപിതാക്കൾക്കു അല്ലെങ്കിൽ രക്ഷകർത്താവിനു കുട്ടിയുമായി ചേർന്ന് തുറക്കാൻ കഴിയും. സ്വന്തമായി ഒപ്പു രേഖപ്പെടുത്താൻ കഴിയുന്ന പത്തു വയസ്സ് പൂർത്തിയായ ഏതൊരു കുട്ടിക്കും എസ് ബി ഐ യിൽ സീറോ ബാലൻസ് അക്കൗണ്ട് തുറക്കാം.
ഇടപാട് തുക
ഒരു ദിവസത്തിൽ ഈ അക്കൗണ്ടുകൾക്കു പരമാവധി നടത്താവുന്ന ഇടപാടു തുക 5000 രൂപയാണ്. അക്കൗണ്ട് ഹോൾഡർക്കു ഇന്റർനെറ്റ് ബാങ്കിങ്/മൊബൈൽ ബാങ്കിങ് സൗകര്യം ഉണ്ടെങ്കിൽ ഈ തുക 2000 ആണ്.
എ.ടി.എമ്മും ഡെബിറ്റ് കാർഡും
മൈനർ അക്കൗണ്ട് ഉള്ള കുട്ടിക്ക് എ ടി എം കം ഡെബിറ്റ് കാർഡ് നൽകുന്നതാണ്. കുട്ടിയുടെ ഫോട്ടോ അതിൽ ചേർക്കുന്നതാണ്.
ഇന്റർനെറ്റ് ബാങ്കിങ്
അക്കൗണ്ട് ഉടമകൾക്ക് മൊബൈൽ ബാങ്കിങ്ങും ഇന്റർനെറ്റ് ബാങ്കിങ്ങും ലഭ്യമാണെങ്കിലും ബാങ്ക് നിഷ്കർഷിക്കുന്ന ഇടപാടുകളേ നടത്താൻ സാധിക്കുകയുള്ളൂ. ഇന്റർനെറ്റ് ബാങ്കിങ് വഴിയാണെങ്കിൽ ഒരു ദിവസം 5,000 രൂപയുടെയും മൊബൈൽ ബാങ്കിങ് വഴി പരമാവധി 2,000 രൂപയുടെയും ഇടപാടുകൾ നടത്താം. കൂടാതെ, 10 ലീഫ് ഉള്ള ചെക്ക് ബുക്കും ലഭിക്കുന്നതാണ്. അക്കൗണ്ട് നമ്പർ മാറാതെതന്നെ എസ്.ബി.ഐ.യുടെ ഏത് ശാഖയിലേക്കും അക്കൗണ്ട് മാറ്റാൻ അവസരമുണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications