എന്താണ് ലോൺ ടു വാല്യൂ അനുപാതം ?

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പലപ്പോഴും വായ്പയെടുക്കാൻ ഒരുങ്ങുമ്പോൾ ബാങ്കിന്റെ ഭാഗത്തു നിന്നും , പല മാനദണ്ഡങ്ങളും മുൻപോട്ടു വെക്കാറുണ്ട്. , ഭവന വായ്പയ്ക്ക് അർഹതയുണ്ടായിരിക്കേണ്ട വാർഷിക വരുമാനമാണ് അതിൽ ആദ്യത്തേത്. വായ്പ, കുറഞ്ഞ ക്രെഡിറ്റ് സ്കോർ മുതലായവയാണ് മറ്റു മാനദണ്ഡങ്ങൾ. ഇതുകൂടാതെ, ലോൺ ടു വാല്യൂ റേഷ്യോ (LTV) അനുപാതമാണ് ഭവന വായ്പയിലെ മറ്റൊരു മാനദണ്ഡം . ലോൺ ടു വാല്യൂ റേഷ്യോ എന്താണെന്നു നോക്കാം .

 
എന്താണ് ലോൺ ടു വാല്യൂ അനുപാതം ?

ലോൺ ടു വാല്യൂ അനുപാതം നിങ്ങൾ എത്ര പണം വായ്പ്പായിൽ തിരിച്ചടയ്ക്കണം എന്നതും നിങ്ങളുടെ വീടിനു എന്ത് വില കിട്ടും എന്നതും തമ്മിലുള്ള അനുപാതമാണ്. വീടു വയ്ക്കുന്നതിനോ ഫ്‌ളാറ്റ് വാങ്ങുന്നതിനോ ചെലവാകുന്ന തുകയുടെ എത്രശതമാനം വരെ വായ്പ ലഭിക്കും ലഭിക്കും എന്ന് നിഷ്‌കർഷിക്കുന്നതാണ് ലോൺ ടു വാല്യൂ അനുപാതം. ഭവന വായ്പ അനുവദിക്കുമ്പോൾ വിവിധ ബാങ്കുകൾ വ്യത്യസ്ത രീതിയിലാണ് അടങ്കൽ തുക എത്രയെന്ന് തീരുമാനിക്കുന്നത്. മിക്ക ബാങ്കുകളും സ്റ്റാംപ് നിരക്കുകൾ, റജിസ്‌ട്രേഷൻ ഫീസ് എന്നിവ കൂടി ഉൾപ്പെടുത്തിയാണ് മൂല്യം നിർണ്ണയിക്കുക.

തുകയുടെ ഒരു നിശ്ചിത ശതമാനം വായ്പ

തുകയുടെ ഒരു നിശ്ചിത ശതമാനം വായ്പ

ആകെ വേണ്ടിവരുന്ന തുകയുടെ ഒരു നിശ്ചിത ശതമാനം വായ്പ എടുക്കുന്നവർ മാർജിൻ തുകയായി അധികമായി കൊണ്ടുവരണം. ബാക്കി തുക മാത്രമേ ബാങ്കുകൾ വായ്പയായി നൽകുന്നുള്ളൂ. 30 ലക്ഷം വരെയുള്ള വായ്പകളിൽ ആകെ മൂല്യത്തിന്റെ 90 ശതമാനം വരെ വായ്പയായി അനുവദിക്കാവുന്നതാണെന്ന് ഇപ്പോൾ റിസർവ് ബാങ്ക് വ്യക്തമാക്കിയിരിക്കുന്നു. 30 മുതൽ 75 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് ഇത് 80 ശതമാനം വരെയാകാം. 75 ലക്ഷം രൂപയ്ക്ക് മുകളിലുള്ളവായ്പകളിൽ ആകെ മൂല്യത്തിന്റെ 75 ശതമാനമാണു പരമാവധി വായ്പ. നേരത്തേതന്നെ, 20 ലക്ഷം രൂപ വരെയുള്ള ചെറിയ ഭവന വായ്പകൾക്ക് 90 ശതമാനം വായ്പ നൽകിയിരുന്നു.

ലോൺ ടു വാല്യൂ അനുപാതം താഴെ പറയുന്ന രീതിയിൽ കണക്കാക്കുന്നു:

ലോൺ ടു വാല്യൂ അനുപാതം താഴെ പറയുന്ന രീതിയിൽ കണക്കാക്കുന്നു:

(വസ്തുവിന്റെ കടം / വസ്തുവിന്റെ മൂല്യം) x 100 = LTV അനുപാതം ശതമാനത്തിൽ

ഉദാഹരണത്തിന്, നിങ്ങൾ ഒരു കോടി രൂപ വിലമതിക്കുന്ന വീട് വാങ്ങുകയും നിങ്ങളുടെ ബാങ്കിന്റെ എൽ.ടി.വി അനുപാതം 70% ആയിരിക്കുകയും ചെയ്താൽ, നിങ്ങൾക്ക് ബാങ്ക് നല്കാൻ തയ്യാറാകുന്ന പരമാവധി വായ്പ 70 ലക്ഷം രൂപയാണ്.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) മാർഗനിർദേശങ്ങൾ

ആർബിഐയുടെ മാർഗനിർദ്ദേശങ്ങൾ പ്രകാരം സാമ്പത്തിക സ്ഥാപനങ്ങൾക്ക് നിശ്ചയിച്ചിട്ടുള്ള തുകയുടെ അടിസ്ഥാനത്തിൽ, വായ്പയുടെ 30 ലക്ഷത്തിൽ താഴെയുള്ളവർക്ക് വായ്പയുടെ 90 ശതമാനം വരെ വായ്പയെടുക്കാം. ആകെ വേണ്ടിവരുന്ന തുകയുടെ ഒരു നിശ്ചിത ശതമാനം വായ്പ എടുക്കുന്നവർ മാർജിൻ തുകയായി അധികമായി കൊണ്ടുവരണം.

ബാക്കി തുക മാത്രമേ ബാങ്കുകൾ വായ്പയായി നൽകുന്നുള്ളൂ. 30 ലക്ഷം വരെയുള്ള വായ്പകളിൽ ആകെ മൂല്യത്തിന്റെ 90 ശതമാനം വരെ വായ്പയായി അനുവദിക്കാവുന്നതാണെന്ന് ഇപ്പോൾ റിസർവ് ബാങ്ക് വ്യക്തമാക്കിയിരിക്കുന്നു. 30 മുതൽ 75 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് ഇത് 80 ശതമാനം വരെയാകാം.

75 ലക്ഷം രൂപയ്ക്ക് മുകളിലുള്ളവായ്പകളിൽ ആകെ മൂല്യത്തിന്റെ 75 ശതമാനമാണു പരമാവധി വായ്പ. നേരത്തേതന്നെ, 20 ലക്ഷം രൂപ വരെയുള്ള ചെറിയ ഭവന വായ്പകൾക്ക് 90 ശതമാനം വായ്പ നൽകിയിരുന്നു.

ലോൺ ടു വാല്യൂ അനുപാതം

ലോൺ ടു വാല്യൂ അനുപാതം

മൂലധനം മാറ്റിവയ്ക്കാൻ ആവശ്യപ്പെടുന്ന റിസ്‌ക് വെയിറ്റ് ലോൺ ടു വാല്യു അനുപാതം കൂടുന്നതിനനുസരിച്ച് ഉയർത്തിയിട്ടുണ്ട്.

30 ലക്ഷം രൂപ വരെയുള്ള വായ്പകളിൽ മൂല്യത്തിന്റെ 80 ശതമാനത്തിനു മുകളിൽ നൽകുന്ന തുകയ്ക്ക് റിസ്‌ക് വെയിറ്റ് 50 ശതമാനമാണ്.

ഇതുപോലെ 30 നും 75 ലക്ഷത്തിനുമിടയിലുള്ള വായ്പകളിൽ ലോൺ ടു വാല്യൂ അനുപാതം 75 ശതമാനത്തിൽ താഴെയാണെങ്കിൽ മാത്രമേ റിസ്‌ക് വെയ്റ്റ് 35 ശതമാനം അനുവദിക്കു.

വായ്പകളാണ് ബാങ്കുകൾക്ക് വരുമാനം നേടിക്കൊടുക്കുന്ന ആസ്തികൾ. വായ്പകളിന്മേൽ കൃത്യമായി പലിശ വരുമാനം ഉറപ്പാക്കുന്നതിനും തിരിച്ചടവിൽ മുടക്കം വരാതെ നിരീക്ഷിക്കുന്നതിനും വായ്പകളുടെ ആരോഗ്യം അടിസ്ഥാനപ്പെടുത്തി തരംതിരിക്കുന്നു.

തിരിച്ചടവിൽ മൂന്നു മാസം വരെ വീഴ്ച വരുത്തുന്ന ആസ്തികളെ എൻപിഎ ആയി തരംതിരിക്കുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്.

ബാങ്കുകൾ ഉണ്ടാക്കുന്ന വരുമാനത്തിൽ, ആരോഗ്യമുള്ള സ്റ്റാൻഡേർഡ് വായ്പകൾക്കുപോലും കരുതലായി നീക്കി വയ്‌ക്കേണ്ട അനുപാതം 0.25 ശതമാനമായി കുറച്ചിട്ടുള്ളതാണ് മൂന്നാമത്തെ പരിഷ്‌ക്കാരം.

മൂലധനച്ചെലവു കുറയുമ്പോഴും വരുമാനത്തിൽ മാറ്റി വയ്‌ക്കേണ്ട കരുതൽ ധനത്തിൽ കുറവു വരുമ്പോഴും ബാങ്കുകളുടെ ഫണ്ട് ചെലവിൽ വരുന്ന കുറവ് ഭവന വായ്പകളുടെ പലിശ കുറയ്ക്കുന്നതിൽ പ്രതിഫലിക്കുമെന്ന് പ്രതീക്ഷിക്കാം.

Read more about: loan വായ്പ
English summary

What is loan-to-value ratio and why is it important?

LTV ratio,RBI,loan-to-value,banks,home loan,down payment,borrower,
Story first published: Monday, February 25, 2019, 16:29 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X