ആദായ നികുതി വകുപ്പ് നല്കുന്ന 10 അക്കങ്ങളും അക്ഷരങ്ങളും അടങ്ങിയ കാര്‍ഡാണ് പാന്‍ അഥവാ പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍. ഒരു വ്യക്തി നടത്തുന്ന പല പണമിടപാടുകളെ പരസ്പം ബന്ധിപ്പിക്കുകയെന്നതാണ് പാന്‍ കാര്‍ഡിന്റെ ദൗത്യം. ഒരു വ്യക്തിയുടെ നികുതികള്‍, ടിഡിഎസ്, ടിസിഎസ്, ആദായനികുതി റിട്ടേണുകള്‍ തുടങ്ങി ഒരാളുടെ മുഴുവന്‍ സാമ്പത്തിക ഇടപാടുകളും ഇതുവഴി ബന്ധപ്പിക്കാനാവും. ആദായ നിരുതി വകുപ്പിന് ഒരാളെ തിരിച്ചറിയാനുള്ള രേഖയാണിത്. ചില ഇടപാടുകള്‍ നടത്താന്‍ പാന്‍ കാര്‍ഡ് കൂടിയേ തീരൂ എന്ന സ്ഥിതിയുമുണ്ട്.
പാന്‍ കാര്‍ഡിനെ കുറിച്ച് അറിയേണ്ട് പ്രധാന വസ്തുതകള്‍:-
1. ഒരു ധനകാര്യ സ്ഥാപനത്തില്‍ 50,000 രൂപയില്‍ കൂടുതല്‍ സ്ഥിര നിക്ഷേപം നടത്താന്‍ പാന്‍ കാര്‍ഡ് ആവശ്യമാണ്. പോസ്റ്റ്ഓഫീസ് സേവിംഗ്സിനും ഈ നിയമം ബാധകമാണ്.
2. ഹോട്ടലില്‍ ഒറ്റത്തവണയായി 25,000 രൂപയില്‍ കൂടുതല്‍ ബില്ല് നല്കുമ്പോഴും പാന്‍ കാര്‍ഡ് വിവരങ്ങള്‍ നല്‍കണം.

3. ഒരു ലക്ഷത്തില്‍ കൂടുതല്‍ വിലമതിക്കുന്ന സെക്യൂരിറ്റികള്‍ വാങ്ങുകയോ വില്ക്കുകയോ ചെയ്യുന്നതിനും മ്യൂച്വല്‍ ഫണ്ടില്‍ 50,000 രൂപയോ അതില്‍ കൂടുതലോ നിക്ഷേപിക്കുകയോ ചെയ്യുമ്പോഴും കാര്‍ഡ് വേണം.
4. ഒരു ദിവസം 50,000 രൂപയ്ക്കു മുകളിലുള്ള തുക പണമായി നല്കി ബാങ്ക് ഡ്രാഫ്റ്റ്, പേ ഓര്‍ഡര്‍, ചെക്ക് എന്നിവ വാങ്ങുന്നതിനും പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്.
5. ബാങ്കില്‍ ഒരു ദിവസം 50000 രൂപയോ അതില്‍ കൂടുതലോ പണമായി നിക്ഷേപിക്കുന്നതിനും പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.

6. ബാങ്കുകളില്‍ നിന്ന് അക്കൗണ്ട് ഹോള്‍ഡര്‍ക്ക് ക്രെഡിറ്റ് കാര്‍ഡോ ഡെബിറ്റ് കാര്‍ഡോ നല്‍കുന്നതിനും പാന്‍ കാര്‍ഡ് ആവശ്യമാണ്.
7. 50,000 രൂപ ഉപയോഗിച്ച് ഒരു കമ്പനിയുടെ ഷെയറുകള്‍ സ്വന്തമാക്കുന്നതിനും ഏതെങ്കിലും സ്ഥാപനത്തിന്റെയോ കമ്പനിയുടെയോ ഡിബഞ്ചറുകള്‍ അല്ലെങ്കില്‍ ബോണ്ടുകള്‍ വാങ്ങുന്നതിനും പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്.
8. ഒരു വര്‍ഷത്തില്‍ 50,000 രൂപയോ അതിനു മുകളിലോ ലൈഫ് ഇന്‍ഷൂറന്‍സ് പ്രീമിയമായി അടയ്ക്കാനും പാന്‍ കാര്‍ഡ് വേണം.

9. ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവര്‍ നിര്‍ബന്ധമായും പാന്‍ കാര്‍ഡിനെ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കഴിഞ്ഞ സുപ്രിം കോടതി വ്യക്തമാക്കിയിരുന്നു.
10. ഓണ്‍ലൈനായും അല്ലാതെയും പാന്‍ കാര്‍ഡിനു വേണ്ടി അപേക്ഷ നല്കാന് സാധിക്കും. നാഷനല്‍ സെക്യൂരിറ്റീസ് ഡിപ്പോസറ്ററി ലിമിറ്റഡിന്റെ വെബ്സൈറ്റ് വഴിയും മറ്റ് ഓണ്‍ലൈന്‍ സേവന ദാതാക്കള്‍ വഴിയും അപേക്ഷിക്കാം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
