നിങ്ങളുടെ സമ്പാദ്യം ഇരട്ടിപ്പിക്കണോ? ഈ നിക്ഷേപ പദ്ധതികളെ കുറിച്ചറിയൂ...

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൈയില്‍ പണമുണ്ടായതു കൊണ്ട് മാത്രം കാര്യമായില്ല. അത് ലാഭകരമായ രീതിയില്‍ നിക്ഷേപിക്കാന്‍ കൂടി അറിയണം. മികച്ച ലാഭം നേടിത്തരുന്ന ഏതാനും നിക്ഷേപ പദ്ധതികളെ കുറിച്ച് നമുക്ക് പരിശോധിക്കാം.

ജെറ്റ് എയര്‍വെയ്‌സ് കൂടുതല്‍ പ്രതിസന്ധിയിലേക്ക്; ഇതിനകം സര്‍വീസ് നിര്‍ത്തിയത് 23 വിമാനങ്ങള്‍ ജെറ്റ് എയര്‍വെയ്‌സ് കൂടുതല്‍ പ്രതിസന്ധിയിലേക്ക്; ഇതിനകം സര്‍വീസ് നിര്‍ത്തിയത് 23 വിമാനങ്ങള്‍

സ്ഥിര നിക്ഷേപങ്ങള്‍ അഥവാ ഫിക്‌സഡ് ഡിപ്പോസിറ്റ്‌സ്

സ്ഥിര നിക്ഷേപങ്ങള്‍ അഥവാ ഫിക്‌സഡ് ഡിപ്പോസിറ്റ്‌സ്

കമ്പോളത്തിലെ ചാഞ്ചാട്ടങ്ങളില്‍ വേവലാതിപ്പെടാതെ സുരക്ഷിതമായി നിങ്ങളുടെ സമ്പാദ്യം നിക്ഷേപിക്കാനുള്ള വഴിയാണ് ഫിക്‌സഡ് ഡിപ്പോസിറ്റുകള്‍. റിസ്‌ക് എടുക്കാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് ഏറ്റവും നല്ല മാര്‍ഗമാണിത്. ഫിക്‌സഡ് ഡിപ്പോസിറ്റില്‍ വലിയൊരു സംഖ്യ ഒരു നിശ്ചിത കാലയളവിലേക്ക് ഒറ്റയടിക്ക് നിക്ഷേപിക്കുകയാണ് ചെയ്യുക. ഈ കാലയളവില്‍ സമാഹരിക്കപ്പെടുന്ന പലിശ ഒന്നിച്ചോ തവണകളായോ നമുക്ക് കൈപ്പറ്റാം.

ബാങ്കുകളും കമ്പനികളും ഫിക്‌സ്ഡ് ഡിപ്പോസിറ്റ് പദ്ധതികള്‍ ഓഫര്‍ ചെയ്യുന്നുണ്ടെങ്കിലും കമ്പനി എഫ്ഡികളാണ് കൂടുതല്‍ പലിശ ഓഫര്‍ ചെയ്യുന്നത്. എന്നാല്‍ കമ്പനികള്‍ തെരഞ്ഞെടുക്കുമ്പോള്‍ അത് എത്രമാത്രം സുരക്ഷിതമാണെന്ന് പരിശോധിച്ചുവേണം ചെയ്യാന്‍. വളര്‍ച്ചയുടെ കാര്യത്തില്‍ നല്ല സ്ഥിരതയുള്ളതാണ് കമ്പനിയെന്ന് ഉറപ്പുവരുത്തണം.

 

ആവര്‍ത്തിച്ചുള്ള നിക്ഷേപങ്ങള്‍ (റിക്കറിംഗ് ഡിപ്പോസിറ്റ്)

ആവര്‍ത്തിച്ചുള്ള നിക്ഷേപങ്ങള്‍ (റിക്കറിംഗ് ഡിപ്പോസിറ്റ്)

ഫിക്‌സഡ് ഡിപ്പോസിറ്റിന് സമാനമായ നിക്ഷേപക പദ്ധതിയാണ് ഇതെങ്കിലും പ്രകടമായ ചില അന്തരങ്ങള്‍ ഇതിനുണ്ട്. എഫ്ഡിയില്‍ ഒരു വലിയ സംഖ്യ ഒന്നിച്ചാണ് നിക്ഷേപിക്കുന്നതെങ്കില്‍ റിക്കറിംഗ് ഡിപ്പോസിറ്റില്‍ അങ്ങനെയല്ല. പേരു തന്നെ സൂചിപ്പിക്കുന്നതു പോലെ ആവര്‍ത്തിച്ചുള്ള നിക്ഷേപമാണത്. അതായത് മാസത്തില്‍ നിശ്ചിത തുക നിക്ഷേപിക്കും. സ്വാഭാവികമായും എഫ്ഡിയെക്കാന്‍ ലാഭം ഇതിന് കുറവായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ. കാരണം ചെറിയ തുകകളായി നിക്ഷേപിക്കുന്നതിനാല്‍ അതിനനുസരിച്ചുള്ള പലിശ മാത്രമേ ലഭിക്കുകയുള്ളൂ.

മ്യൂച്വല്‍ ഫണ്ടുകള്‍

മ്യൂച്വല്‍ ഫണ്ടുകള്‍

വളര്‍ച്ചയെ അടിസ്ഥാനമാക്കിയുള്ള നിക്ഷേപക പദ്ധതിയെന്ന നിലയില്‍ കമ്പോളത്തിന്റെ അനിശ്ചിതത്വം ബാധിക്കുമെന്നതാണ് മ്യൂച്വല്‍ ഫണ്ടുകളുടെ പ്രശ്‌നം. കാരണം നിക്ഷേപിച്ച സ്ഥാപനത്തിന്റെ വളര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് നിങ്ങളുടെ നിക്ഷേപത്തിന്റെ ലാഭനഷ്ടങ്ങള്‍ കണക്കാക്കപ്പെടുക. നല്ല കമ്പനികള്‍ തെരഞ്ഞെടുത്താല്‍ നിക്ഷേപം ലാഭകരമാവാനാണ് സാധ്യത കൂടുതല്‍. എന്നാല്‍ പ്രതികൂല സാഹചര്യങ്ങളില്‍ അത് താഴേക്കു പോവാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

ഒന്നിച്ച് തുക നിക്ഷേപിക്കുന്നതിന് പകരം മാസത്തില്‍ നിശ്ചിത തുക നിക്ഷേപിക്കുന്ന സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനും (എസ്‌ഐപി) മ്യൂച്വല്‍ ഫണ്ടില്‍ ഉണ്ട്. റിക്കറിംഗ് ഡിപ്പോസിറ്റിലേത് പോലുള്ള പ്രശ്‌നം എസ്‌ഐപിയിലുമുണ്ട്. ലാഭം താരത്യമേന കുറവായിരിക്കും എന്നതാണത്.

 

ഓഹരികള്‍ അഥവാ സ്‌റ്റോക്കുകള്‍

ഓഹരികള്‍ അഥവാ സ്‌റ്റോക്കുകള്‍

കമ്പനികളുടെ പബ്ലിക് ഓഹരികളില്‍ നിക്ഷേപിക്കുന്ന രീതിയാണിത്. കമ്പനി ലാഭമുണ്ടാക്കുന്നതിന് അനുസരിച്ച് അതിന്റെ വിഹിതം ഓഹരി ഉടമകള്‍ക്കും ലഭിക്കും. സംഗതി കൊള്ളാമെങ്കിലും അപകടം പിടിച്ച മേഖലയണിതെന്ന് പ്രത്യേകം ശ്രദ്ധിക്കണം. സ്റ്റോക്ക് മാര്‍ക്കറ്റ് നന്നായി വിലയിരുത്തി തീരുമാനങ്ങളെടുക്കാന്‍ കഴിയാത്തവര്‍ക്ക് ചിലപ്പോള്‍ നിക്ഷേപത്തിന്റെ മുഖ്യഭാഗവും നഷ്ടമായെന്നുവരാം. അതിനാല്‍ സമ്പാദ്യം മുഴുവന്‍ ഓഹരിയില്‍ നിക്ഷേപിക്കാതിരിക്കുന്നതാണ് നല്ലത്. റിസ്‌ക്ക് എടുക്കാനുള്ള ധൈര്യമാണ് ഇവിടെ ഏറ്റവും പ്രധാനം.

English summary

best investment schemes to increase your finance

best investment schemes to increase your finance
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X