എസ് ബി ഐ എടിഎം കാര്‍ഡ് നഷ്ടമായാല്‍ എളുപ്പത്തില്‍ എങ്ങനെ ബ്ലോക്ക് ചെയ്യാം; എസ്എംഎസ്സിലൂടെ?

ദില്ലി: എടിഎം കാര്‍ഡ് നഷ്ടപ്പെട്ടുവെന്ന തിരിച്ചറിവ് നമ്മില്‍ പലര്‍ക്കും താങ്ങാനാവണമെന്നില്ല. നിങ്ങളുടെ അക്കൗണ്ടില്‍ നിന്ന് നിങ്ങളറിയാതെ പണം പിന്‍വലിച്ചതിന്റെ എസ്എംഎസ് മൊബൈലില്‍ വന്നാലും ഇതുതന്നെ സ്ഥിതി. അപ്പോഴായിരിക്കും പലപ്പോഴും നമ്മുടെ എടിഎം കാര്‍ഡ് നഷ്ടപ്പെട്ടുവെന്ന തിരിച്ചറിവ് നമുക്കുണ്ടാവുക. എന്നാല്‍ ഇത്തരം സാഹചര്യങ്ങളില്‍ കൂടുതല്‍ നഷ്ടമുണ്ടാവുന്നത് തടയാനുള്ള ഏക വഴി കാര്‍ഡ് ഉടന്‍ ബ്ലോക്ക് ചെയ്യുകയെന്നുള്ളതാണ്.


കാര്‍ഡ് നഷ്ടമായാല്‍ എന്തു ചെയ്യും?

കാര്‍ഡ് നഷ്ടമായാല്‍ എന്തു ചെയ്യും?

പലപ്പോഴും നമ്മുടെ ബാങ്കിലേക്കോ കസ്റ്റമര്‍ കെയറിലേക്കോ വിളിച്ച് കാര്‍ഡ് ബ്ലോക്ക് ചെയ്യാന്‍ ആവശ്യപ്പെടുകയാവും നാം ചെയ്യുക. അത് എപ്പോഴും അത്ര വേഗത്തില്‍ നടന്നുകൊള്ളണമെന്നില്ല. കാരണം ഫോണ്‍ കണക്ട് ചെയ്ത് കാര്യം പറഞ്ഞ് കാര്‍ഡ് ബ്ലോക്ക് ചെയ്യുമ്പോഴേക്കും കൂടുതല്‍ സമയമെടുക്കും. പിന്നെയുള്ള ഒരു വഴി ഓണ്‍ലൈനില്‍ ബാങ്കില്‍ സേവനം ഉപയോഗപ്പെടുത്തുവന്നവരാണെങ്കില്‍ തങ്ങളുടെ യൂസര്‍നെയിമും പാസ്‌വേഡും ഉപയോഗിച്ച് ഓണ്‍ലൈന്‍ അക്കൗണ്ടില്‍ കയറി എടിഎം കാര്‍ഡ് ബ്ലോക്ക് ചെയ്യുകയെന്നുള്ളതാണ്. ഇതും അത്ര എളുപ്പത്തില്‍ നടക്കുന്ന കാര്യമല്ല. പലപ്പോഴും യൂസര്‍നെയിമും പാസ് വേഡുമൊന്നും ഓര്‍മയില്‍ ഉണ്ടാവണമെന്നുമില്ല.

എസ്എംഎസ്സിലൂടെ ബ്ലോക്ക് ചെയ്യാം

എസ്എംഎസ്സിലൂടെ ബ്ലോക്ക് ചെയ്യാം

ഇത്തരം സാഹചര്യങ്ങളില്‍ ആശ്രയിക്കാവുന്ന എളുപ്പവഴിയാണ് എസ്എംഎസിലൂടെ കാര്‍ഡ് ബ്ലോക്ക് ചെയ്യുകയെന്നുള്ളത്. ആകെ ചെയ്യേണ്ടത് അക്കൗണ്ടുമായി രജിസ്റ്റര്‍ ചെയ്ത മൊബൈലില്‍ നിന്ന് കാര്‍ഡ് ബ്ലോക്ക് ചെയ്യാന്‍ ആവശ്യപ്പെട്ടുള്ള സന്ദേശം അയക്കുകയെന്നതാണ്. ‘BLOCK<സ്‌പേസ്>കാര്‍ഡിന്റെ അവസാനത്തെ നാല് അക്കങ്ങള്‍' എന്നിവ 567676 എന്ന നമ്പറിലേക്ക് എസ്എംഎസ് അയക്കുന്നതോടെ കാര്‍ഡ് ബ്ലോക്കാവും. ഇക്കാര്യം എസ്എംഎസ് വഴി നമ്മെ അറിയിക്കുകയും ചെയ്യും.

പിഒഎസ് സംവിധാനം തെരഞ്ഞെടുക്കാം

പിഒഎസ് സംവിധാനം തെരഞ്ഞെടുക്കാം

കടകളിലും മറ്റ് ഓണ്‍ലൈന്‍ പര്‍ച്ചേസിനും എടിഎം കാര്‍ഡ് ഉപയോഗിക്കുന്ന സംവിധാനം ആക്ടിവേറ്റ് ചെയ്യാനും ഒഴിവാക്കാനും എസ്എംഎസ്സിലൂടെ സാധിക്കും. അതായത് പോയിന്റ് ഓഫ് സെയില്‍ സേവനം തെരഞ്ഞെടുക്കാനും വേണ്ടെന്നു വയ്ക്കാനുമുള്ള സംവിധാനം. പിഒഎസ് സംവിധാനം ഒഴിവാക്കാന്‍ SWOFF POS എന്ന് ടൈപ്പ് ചെയ്ത് അതിനോടൊപ്പം കാര്‍ഡിന്റെ അവസാന നാല് അക്കങ്ങള്‍ ചേര്‍ത്ത് 09223966666 നമ്പറിലേക്ക് എസ്എംഎസ് അയച്ചാല്‍ മതി. ഇത് ആക്ടിവേറ്റ് ചെയ്യാന്‍ SWON POS എന്ന് ടൈപ്പ് ചെയ്ത് അതിനോടൊപ്പം കാര്‍ഡിന്റെ അവസാന നാല് അക്കങ്ങള്‍ ചേര്‍ത്ത് ഇതേ നമ്പറിലേക്ക് മെസേജ് അയക്കണം.

വിദേശ ഇടപാടുകള്‍ തടയാം

വിദേശ ഇടപാടുകള്‍ തടയാം

കാര്‍ഡ് രാജ്യത്തിന് പുറത്തുവച്ച് ഉപയോഗിക്കുന്നത് നിയന്ത്രിക്കാനും എസ്ബിഐ അക്കൗണ്ടില്‍ സംവിധാനമുണ്ട്. വിദേശത്ത് വച്ചുള്ള കാര്‍ഡിന്റെ ഉപയോഗം തടയുന്നതിനും ഇതേ പോലെ എസ്എംഎസ്സിലൂടെ സാധിക്കും. കാര്‍ഡ് നഷ്ടമായാലും വിദേശത്തുവച്ച് അത് ഉപയോഗിക്കാന്‍ സാധിക്കില്ലെന്നതാണ് ഇതിന്റെ ഗുണം.

ഇതിന് SWOFF INTL എന്ന് ടൈപ്പ് ചെയ്ത് അതോടൊപ്പം കാര്‍ഡിന്റെ അവസാന നാല് അക്കങ്ങള്‍ ചേര്‍ത്ത് 09223966666 എന്ന നമ്പറിലേക്ക് എസ്എംഎസ് അയച്ചാല്‍ മതി. വിദേശത്ത് പോകുന്ന സന്ദര്‍ഭത്തില്‍ മാത്രം അത് ആക്ടിവേറ്റ് ചെയ്യുന്നതാണ് നല്ലത്. ഇതിന് SWON INTL എന്നും ശേഷം കാര്‍ഡിന്റെ അവസാന നാല് അക്കങ്ങളും ടൈപ്പ് ചെയ്ത് ഇതേ നമ്പറിലേക്ക് എസ്എംഎസ് അയക്കുകയാണ് വേണ്ടത്.

 

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X