നിങ്ങളുടെ എടിഎം കാർഡ് എസ്ബിഐയുടേതാണോ? എങ്കിൽ ഇനി മുതൽ 50000 രൂപയിൽ കൂടുതൽ വരെ എടിഎം വഴി പിൻവലിക്കാവുന്നതാണ്. എന്നാൽ നിങ്ങളുടെ കൈയിലുള്ള എടിഎം കാർഡ് ഏതാണ് എന്നതിന് അനുസരിച്ചാണ് പിൻവലിക്കാവുന്ന പരമാവധി തുക വ്യത്യാസപ്പെടുന്നത്.
ക്ലാസിക് ഡെബിറ്റ് കാർഡ് കൈവശമുള്ളവർക്ക് പ്രതിദിനം 40,000 രൂപ വരെ എടിഎമ്മിൽ നിന്ന് പിൻവലിക്കാം. എന്നാൽ ഉയർന്ന മൂല്യമുള്ള മറ്റ് കാർഡുകൾ വഴി പ്രതിദിനം ഒരു ലക്ഷം രൂപ വരെ പിൻവലിക്കാനാകും. എസ്ബിഐയുടെ നിലവിലുള്ള വിവിധ തരം ഡെബിറ്റ് കാർഡുകളും അവയുടെ സർവ്വീസ് ചാർജും എത്രയെന്ന് പരിശോധിക്കാം.
ഡെബിറ്റ് കാർഡുകൾ
താഴെ പറയുന്നവയാണ് എസ്ബിഐയുടെ നിലവിലുള്ള പ്രധാന ഡെബിറ്റ് കാർഡുകൾ.
- എസ്ബിഐ ക്ലാസിക് ഡെബിറ്റ് കാർഡ്
- സ്റ്റേറ്റ് ബാങ്ക് എ ടി എം-കം-ഡെബിറ്റ് കാർഡ്
- എസ്ബിഐ ഗ്ലോബൽ ഇന്റർനാഷണൽ ഡെബിറ്റ് കാർഡ്
- എസ്ബിഐ ഗോൾഡ് ഇന്റർനാഷണൽ ഡെബിറ്റ് കാർഡ്.
എടിഎം വഴി ലഭിക്കുന്ന സേവനങ്ങൾ
എടിഎമ്മിലൂടെ എസ്ബിഐ ഉപഭോക്താക്കൾക്ക് നിരവധി സേവനങ്ങൾ ലഭിക്കുന്നുണ്ട്. താഴെ പറയുന്നവയാണ് അവയിൽ ചില സേവനങ്ങൾ.
- പണം പിൻവലിക്കൽ
- പിൻ നമ്പർ മാറ്റൽ
- ബാലൻസ് പരിശോധന
- മിനി സ്റ്റേറ്റ്മെൻറ് എടുക്കൽ
- ചെക്ക് ബുക്കിന് അപേക്ഷിക്കൽ
- യൂട്ടിലിറ്റി ബിൽ പേയ്മെന്റ്
സർവ്വീസ് ചാർജ്
എ.ടി.എമ്മുകളുടെ വിവിധ ഉപയോഗത്തിന് ബാങ്ക് സർവ്വീസ് ചാർജ് നിങ്ങളിൽ നിന്ന് ഈടാക്കുന്നുണ്ട്. ഫ്രീ ഈടപാടുകൾക്ക് ശേഷമുള്ള ഓരോ എടിഎം ഉപയോഗത്തിനും ബാങ്ക് സർവ്വീസ് ചാർജ് ഈടാക്കും. ഇതിനുപുറമേ, എ.ടി.എം കാർഡ് കൈവശം വയ്ക്കുന്നവരിൽ നിന്ന് വാർഷിക മെയിന്റനൻസ് ഫീസും എസ്ബിഐ ഈടാക്കുന്നുണ്ട്.
വിവിധ എടിഎം/ ഡെബിറ്റ് കാർഡും സർവ്വീസ് ചാർജും
എസ്ബിഐയുടെ വിവിധ എടിഎം കാർഡുകളും അവയുടെ സർവ്വീസ് ചാർജും താഴെ കൊടുക്കുന്നു.
- നോർമൽ (ക്ലാസിക്/ഗ്ലോബൽ) കാർഡ് - സൗജന്യം
- ഗോൾഡ് ഡെബിറ്റ് കാർഡ് - 100 രൂപ (നികുതി ഉൾപ്പെടെ)
- പ്ലാറ്റിനം ഡെബിറ്റ് കാർഡ് - 306 രൂപ (നികുതി ഉൾപ്പെടെ)
- ക്ലാസിക് ഡെബിറ്റ് കാർഡ് - 100 രൂപ + നികുതി
- സിൽവർ/ഗ്ലോബൽ/യുവ/ഗോൾഡ് ഡെബിറ്റ് കാർഡ് - 150 രൂപ + നികുതി
- പ്ലാറ്റിനം ഡെബിറ്റ് കാർഡ് - 200 രൂപ + നികുതി
- പ്രൈഡ്/പ്രീമിയം ബിസിനസ് ഡെബിറ്റ് കാർഡ് - 300 + നികുതി
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
