എസ്ബിഐ ഉപഭോക്താവാണോ? ഇടപാടുകൾ സൂക്ഷിച്ച് മതി, കഴുത്തറുപ്പൻ സർവ്വീസ് ചാർജുകൾ ഇങ്ങനെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങൾ എസ്ബിഐ ഉപഭോക്താവാണോ? എങ്കിൽ തീർച്ചയായും ഈ സർവ്വീസ് ചാർജുകളെപ്പറ്റി അറിഞ്ഞിരിക്കണം.

 

അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലെങ്കിൽ

അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലെങ്കിൽ

നിങ്ങളുടെ എസ്ബിഐ അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലെങ്കിൽ ബാങ്ക് ഈടാക്കുന്ന സർവ്വീസ് ചാർജ് എത്രയാണെന്ന് അറിയാമോ? മെട്രോ ന​ഗരങ്ങളിലാണ് അക്കൗണ്ട് എങ്കിൽ മിനിമം അക്കൗണ്ട് ബാലൻസ് 5000 രൂപയാണ്. ഈ തുകയുടെ 50% എങ്കിലും അക്കൗണ്ടിലില്ലെങ്കിൽ 75 രൂപ സർവ്വീസ് ചാർജ് ഈടാക്കും. 75 ശതമാനത്തിൽ താഴെയാണ് അക്കൗണ്ടിലുള്ളതെങ്കിൽ 100 രൂപ സർവ്വീസ് ചാർജ് ബാങ്ക് ഈടാക്കും.

അർബൻ ശാഖകൾ

അർബൻ ശാഖകൾ

അർബൻ ശാഖകളിലാണ് അക്കൗണ്ടെങ്കിൽ മിനിമം 3000 രൂപ നിലനിർത്തണം. ഇല്ലെങ്കിൽ 40 മുതൽ 80 രൂപ വരെ എസ്ബിഐ ഈടാക്കും.

സെമി അർബൻ ശാഖകൾ

സെമി അർബൻ ശാഖകൾ

സെമി അർബൻ ശാഖകളിൽ നിലനിർത്തേണ്ട മിനിമം ബാലൻസ് 2000 രൂപയാണ്. ഈ നിലനിർത്താത്തവരിൽ നിന്ന് 25 മുതൽ 75 രൂപ വരെ സർവ്വീസ് ചാർജ് ഈടാക്കും.

ഗ്രാമപ്രദേശം

ഗ്രാമപ്രദേശം

​ഗ്രാമപ്രദേശങ്ങളിലുള്ള എസ്ബിഐ ശാഖയിലാണ് നിങ്ങളുടെ അക്കൗണ്ട് എങ്കിൽ 1000 രൂപയാണ് മിനിമം അക്കൗണ്ടിലുണ്ടാകേണ്ടത്. ഈ തുക ഇല്ലെങ്കിൽ 20 മുതൽ 50 ശതമാനം വരെ സർവ്വീസ് ചാർജ് നൽകേണ്ടി വരും.

എടിഎം ഉപയോ​ഗം

എടിഎം ഉപയോ​ഗം

ഒരു മാസം അഞ്ച് സൗജന്യ എടിഎം ഇടപാടുകളാണ് ഓരോ ഉപഭോക്താവിനും ഉള്ളത്. അതിനുശേഷമുള്ള ഓരോ ഫിനാൻഷ്യൽ ട്രാൻസാക്ഷനും 10 രൂപയും നോൺ ഫിനാൻഷ്യൽ ട്രാൻസാക്ഷന് 5 രൂപയും ബാങ്ക് ഈടാക്കും.

മറ്റ് ബാങ്കുകളുടെ എടിഎം

മറ്റ് ബാങ്കുകളുടെ എടിഎം

മറ്റ് ബാങ്കുകളുടെ എടിഎമ്മിൽ നിന്ന് സൗജന്യമായി മൂന്ന് തവണ ഇടപാടുകൾ നടത്താം. അതിന് ശേഷമുള്ള ഓരോ ഫിനാൻഷ്യൽ ട്രാൻസാക്ഷനും 20 രൂപയും നോൺ ഫിനാൻഷ്യൽ ട്രാൻസാക്ഷന് 8 രൂപയും ബാങ്ക് ഈടാക്കും.

ചെക്ക് ബുക്ക് ചാർജ്

ചെക്ക് ബുക്ക് ചാർജ്

ഒരു ലക്ഷം രൂപ വരെ ത്രൈമാസ ശരാശരി ബാലൻസുള്ള അക്കൗണ്ട് ഉടമകൾക്ക് ഒരു സാമ്പത്തിക വർഷത്തിൽ 25 ചെക്ക് ലീഫുകൾ സൗജന്യമായി നൽകും. അതിനുശേഷം 10 ലീഫിന് 30 രൂപ, 25 ലീഫിന് 75 രൂപ, 50 ലീഫിന് 150 രൂപ എന്നിങ്ങനെ നൽകണം.

ചെക്ക് റിട്ടേൺ ചാർജ്

ചെക്ക് റിട്ടേൺ ചാർജ്

അക്കൗണ്ടിൽ ബാലൻസ് ഇല്ലാതെ ചെക്ക് റിട്ടേൺ ആയാൽ 500 രൂപ പിഴ നൽകേണ്ടതാണ്. ടെക്നിക്കൽ കാരണങ്ങളാലാണ് ചെക്ക് റിട്ടേൺ ആകുന്നതെങ്കിൽ 150 രൂപ ഈടാക്കും.

ഡിഡി ചാർജ്

ഡിഡി ചാർജ്

5000 രൂപയുടെ വരെ ഡിഡിയ്ക്ക് 25 രൂപയും 5000നും 10000നും ഇടയിലുള്ള ഡിഡിയ്ക്ക് 50 രൂപയും ബാങ്ക് ഈടാക്കും.

 

 

malayalam.goodreturns.in

English summary

SBI Charges: 5 service charges of SBI you must be aware of as a customer

Here are 5 service charges of SBI that affect a majority of its customers and which they need to be aware of.
Story first published: Sunday, March 31, 2019, 17:11 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X