രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) സേവനം ഇനി മുതൽ വീട്ടുപടിക്കൽ എത്തും.
രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) സേവനം ഇനി മുതൽ വീട്ടുപടിക്കൽ എത്തും. 70 വയസ്സിനു മുകളിലുള്ള പൗരൻമാർക്കും കാഴ്ച്ചശക്തിയില്ലാത്തവർക്കും ഭിന്നശേഷിക്കാർക്കുമാണ് ബാങ്കിന്റെ ഡോർ സ്റ്റെപ് സേവനം ലഭിക്കുക. തെരഞ്ഞെടുത്ത ശാഖകളിൽ ചില പ്രത്യേക സേവനങ്ങളാണ് മേൽ പറഞ്ഞ ഉപഭോക്താക്കൾക്ക് ലഭിക്കുക.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഡോർ സ്റ്റെപ് ബാങ്കിംഗ് സർവീസ് പൂർണ്ണമായും ലഭിക്കണമെങ്കിൽ ഉപഭോക്താക്കൾ കെവൈസി മാനദണ്ഡങ്ങൾ പാലിച്ചിരിക്കണം. കൂടാതെ ബാങ്കുമായി ബന്ധിപ്പിച്ചിരിക്കുന്ന സാധുവായ മൊബൈൽ നമ്പറും ആവശ്യമാണ്. മാത്രമല്ല ഉപഭോക്താക്കൾ അക്കൌണ്ടുള്ള ബാങ്ക് ശാഖയുടെ 5 കിലോമീറ്റർ ചുറ്റളവിനുള്ളിലായിരിക്കണം താമസിക്കുന്നത്.
സേവനം ലഭിക്കാത്തത് ആർക്കൊക്കെ?
70 വയസ്സിനു മുകളിലുള്ള പൗരനാണെങ്കിലും കാഴ്ച്ചശക്തിയില്ലാത്തതും ഭിന്നശേഷിക്കാരുമാണെങ്കിലും ജോയിന്റ് അക്കൗണ്ടുകൾ ഉള്ളവർക്കും മൈനർ അക്കൗണ്ടുള്ളവർക്കും ബാങ്കിന്റെ ഡോർ സ്റ്റെപ് സേവനം ലഭിക്കില്ല.
സേവനം ലഭിക്കാൻ ചെയ്യേണ്ടത് എന്തൊക്കെ?
യോഗ്യരായ ഉപഭോക്താക്കൾ അവരുടെ ഹോം ബ്രാഞ്ചിൽ എത്തി രജിസ്റ്റർ ചെയ്യണം. അംഗപരിമിതരും ഭിന്നശേഷിക്കാരും രജിസ്റ്റർ ചെയ്യുന്നതിനൊപ്പം മെഡിക്കൽ സർട്ടിഫിക്കറ്റും സമർപ്പിക്കേണ്ടതാണ്.
ഫീസ്
യോഗ്യരായ ഉപഭോക്താക്കൾ വീട്ടിലെത്തിയുള്ള ഓരോ സാമ്പത്തിക ഇടപാടുകൾക്കും 100 രൂപയും നോൺ-ഫിനാൻഷ്യൽ ഇടപാടുകൾക്ക് 60 രൂപയും നൽകണം.
ലഭ്യമായ സേവനങ്ങൾ
- പണം നിക്ഷേപിക്കൽ
- പണം പിൻവലിക്കൽ
- ചെക്ക് നൽകൽ
- ഡ്രാഫ്റ്റുകളും ടേം ഡിപ്പോസിറ്റുകളും ലഭ്യമാക്കൽ
- ഡിഡി സേവനങ്ങൾ
malayalam.goodreturns.in
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications